ദിലീപിന് നിർണ്ണായകം ; സാക്ഷി പട്ടികയിൽ ആ നടനും സംവിധായകനും; അനുബന്ധ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ !

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ സംവിധായകന്‍ ആഷിഖ് അബുവും നടന്‍ ചെമ്പന്‍ വിനോദും ഉള്‍പ്പടെ 102 സാക്ഷികള്‍. നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ കാമ്പുണ്ടെന്നാണ് പൊലീസ് നിഗമനം.

നടിയെ ആക്രമിച്ച കേസിന്റെ മുഖ്യ തെളിവായ വിഡിയോ ദൃശ്യം ദിലീപ് കണ്ടിട്ടുണ്ട് എന്നും അതിന്റെ തെളിവുകൾ ദിലീപ് നശിപ്പിച്ചെന്നും അധിക കുറ്റപത്രത്തിൽ പറയുന്നു. സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് നടപടിക്രമങ്ങളിലൂടെ വിചാരണക്കോടതിയിലേക്ക് എത്തും. മഞ്ജു വാര്യർ, മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ എന്നിവരും സാക്ഷികളാണ്. നടി കാവ്യ മാധവൻ, സായ് ശങ്കർ, പൾസർ സുനിയുടെ അമ്മ, ദിലീപിന്റെ വീട്ടിജോലിക്കാരനായിരുന്ന ദാസൻ എന്നിവരെയും സാക്ഷി ചേർത്തിട്ടുണ്ട്.

ദിലീപും ബാലചന്ദ്രകുമാറും തമ്മിലുള്ള ബന്ധത്തിൽ തെളിവ് ലഭിച്ചെന്നും പൾസർ സുനിയുമായി ദിലീപിന് സാമ്പത്തിക ഇടപാടുണ്ടെന്നതിനും തെളിവ് കിട്ടിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ദൃശ്യങ്ങൾ പൾസർ സുനി വഴിയാണോ അതോ മറ്റേതെങ്കിലും മാർ​ഗ്​ഗത്തിലൂടെയാണോ ദിലീപിന് ലഭിച്ചതെന്ന് കുറ്റപത്രത്തിൽ പരാമർശമില്ലെന്നാണ് റിപ്പോർട്ട്.

നടിയെ ആക്രമിച്ച കേസിലെ പകര്‍ത്തിയ ദൃശ്യങ്ങള്‍ നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപിന്റെ കൈവശം ഉണ്ട് എന്ന് അനുബന്ധ കുറ്റപത്രത്തില്‍ ക്രൈം ബ്രാഞ്ച്. എന്നാല്‍ ഇത് പൊലീസിന് കണ്ടെടുക്കാന്‍ കഴിയാത്ത വിധത്തില്‍ ഒളിപ്പിച്ചു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

2017 ല്‍ ദിലീപിന്റെ വീട്ടില്‍ വെച്ച് ദൃശ്യം ദിലീപ് കണ്ടു എന്നും താന്‍ ഇതിന് സാക്ഷിയാണ് എന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തല്‍ സാധൂകരിക്കുന്ന തെളിവുകള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണിലെ പരിശോധനയില്‍ നിന്ന് കിട്ടി എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
2017 നംവബര്‍ 30 ന് ഫോണില്‍ സേവ് ചെയ്ത നാല് പേജുകളില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ സീന്‍ ബൈ സീന്‍ വിവരങ്ങളുണ്ട് എന്നും ഇത് ഗൂഢാലോചന ദിലീപ് അടക്കമുള്ളവരുടെ അറിവോടെ ആണ് എന്നതിന്റെ തെളിവാണ് എന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

ഇന്നാണ് കേസിലെ അധിക കുറ്റപത്രം ക്രൈംബ്രാഞ്ച് കോടതയില്‍ സമര്‍പ്പിച്ചത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം ഒളിപ്പിക്കാന്‍ സഹായിച്ച ശരത് മാത്രമാണ് തുടരന്വേഷണത്തിലെ ഏക പ്രതി. നേരത്തെ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ പ്രതിയാക്കും എന്ന് കരുതിയിരുന്നു.

എന്നാല്‍ തെളിവില്ലാത്തതിനാല്‍ കാവ്യ മാധവനെ സാക്ഷിയാക്കുകയായിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലാണ് കേസില്‍ നിര്‍ണായകമായത്. ഇതിനെ തുടര്‍ന്നാണ് തുടരന്വേഷണം പ്രഖ്യാപിച്ചത്. ബാലചന്ദ്രകുമാറാണ് കേസിലെ പ്രധാന സാക്ഷി. നടി മഞ്ജു വാര്യരും സാക്ഷി പട്ടികയിലുണ്ട്.

ആറ് മാസം നീണ്ട് നിന്ന അന്വേഷണത്തിനും നാടകീയ സംഭവങ്ങള്‍ക്കുമൊടുവിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി അനുബന്ധ കുറ്റപത്രം നല്‍കിയത്. നേരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ ഏല്‍പിച്ചതായി മുഖ്യപ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു.ലക്ഷ്യയില്‍ കൂട്ടുപ്രതി വിജീഷ് വഴി കാര്‍ഡ് ഏല്‍പിച്ചു എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ കാവ്യയുടെ സ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താനായിരുന്നില്ല.

ജയിലില്‍ കഴിയവെ ഒന്നര കോടി രൂപ ആവശ്യപ്പെട്ട് പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് അയച്ച കത്തിലും കാക്കനാട്ടെ കടയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. കുറ്റകൃത്യത്തിനു ശേഷം കാക്കനാട്ടെ കടയിലെത്തിയതായി കത്തില്‍ രണ്ടിടത്ത് പള്‍സര്‍ സുനി സൂചിപ്പിട്ടുണ്ടായിരുന്നു.

AJILI ANNAJOHN :