ദേശീയ അവാര്‍ഡുകൾ വാരിക്കൂട്ടി മലയാള താരങ്ങൾ, മികച്ച നടി അപർണ ബാലമുരളി! സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാർ.. ആ സന്തോഷത്തിൽ സച്ചിയില്ല

അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിപുല്‍ ഷാ അധ്യക്ഷനായ ജൂറിയാണ് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൌഹൃദ സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡിനും ഉത്തര്‍പ്രദേശിനും പ്രത്യേക പരാമര്‍ശം

മികച്ച സിനിമ പുസ്‍തകം : അനൂപ് രാമകൃഷ്‍ണന്‍ എഴുതിയ എം ടി അനുഭവങ്ങളുടെ പുസ്‍തകം

നോണ്‍ ഫീച്ചറില്‍ മികച്ച ഛായാഗ്രാഹണം :നിഖില്‍ എസ് പ്രവീണ്‍
‘ശബ്‍ദിക്കുന്ന കലപ്പ’യുടെ ഛായാഗ്രാഹണത്തിന് ആണ് നിഖില്‍ എസ് പ്രവീണിനു പുരസ്‍കാരം ലഭിച്ചത്.

മികച്ച നടി: അപർണ ബാല മുരളി ചിത്രം (സൂരറൈ പോട്രു)

മികച്ച നടന്മാർ: സൂര്യ (സൂരറൈ പോട്രു), അജയ് ദേവ്ഗൺ

മികച്ച സഹനടൻ: ബിജു മേനോൻ (അയ്യപ്പനും കോശിയും )

മികച്ച പിന്നണി ഗായിക : നഞ്ചിയമ്മ (അയ്യപ്പനും കോശിയും )

മികച്ച മലയാള ചിത്രം ‘തിങ്കളാഴ്ച നിശ്ചയം’

മികച്ച വിദ്യാഭ്യാസ ചിത്രം: ‘ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ്’

മികച്ച വിവരണം: ശോഭ തരൂര്‍ ശ്രീനിവാസന്‍

മലയാള ചലച്ചിത്രം ‘വാങ്കി’ന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം.

മികച്ച സങ്കട്ടന സംവിധാനം : മാഫിയ ശശി (അയ്യപ്പനും കോശിയും)

മികച്ച പ്രൊഡക്ഷൻ ഡിസൈനിങ്ങിനുള്ള പുരസ്കാരം കപ്പേളയ്ക്ക്

മികച്ച സംഗീത സംവിധാനം ജി വി പ്രകാശ് കുമാര്‍ (സൂരറൈ പോട്രു)

മികച്ച സംഗീത സംവിധായകൻ : ജീ വി പ്രകാശ് കുമാര്‍ (സൂരറൈ പോട്രു)

അറുപത്തിഎട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് അർഹരായവരെ നിർണ്ണയിക്കുന്ന ജൂറിയിൽ മലയാള സിനിമ സംവിധായകനും വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷനുമായ വിജി തമ്പിയും ഉണ്ടായിരുന്നു. അടുത്ത കാലത്തായി പുരസ്‌കാര തെരഞ്ഞെടുപ്പിൽ പക്ഷപാതമുണ്ടെന്ന വിമർശനങ്ങൾ ഉയരുന്നുണ്ട്. വലതുപക്ഷ അനുഭാവികളായ അനര്‍ഹര്‍ക്ക് അവാര്‍ഡ് നല്‍കിയെന്ന നിലയിൽ കഴിഞ്ഞ വർഷത്തെ ദേശീയ പുരസ്ക്കാരം വിവാദങ്ങളിലായിരുന്നു.

മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട കങ്കണ റണൗത്ത്, മികച്ച സംഭാഷണത്തിനുള്ള പുരസ്‌കാരം ലഭിച്ച വിവേക് അഗ്നിഹോത്രി എന്നിവരുമായി ബന്ധപ്പെടുത്തിയായിരുന്നു വിവാദങ്ങൾ. മലയാള ചിത്രം ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ ദേശീയ പുരസ്‌ക്കാരത്തിന് അർഹമല്ല എന്ന നിലയിലും വിവാദമുണ്ടായി. സമൂഹ മാധ്യമങ്ങളിലും ചർച്ചകളും ട്രോളുകളും വിമർശനങ്ങൾ ശക്തമായിരുന്നു. തീവ്ര വലതുപക്ഷ നിലപാടുകള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നെങ്കിലും ഇക്കാര്യങ്ങളൊന്നും തിരുത്താതെ മുന്നോട്ടുപോകുന്ന കങ്കണയെ ബിജെപി സഹായിക്കുകയാണ് എന്നായിരുന്നു സോഷ്യല്‍ മീഡിയിലെ വിമർശനങ്ങൾ.

Noora T Noora T :