വിജയ് ദേവേരക്കൊണ്ട ക്ഷമിക്കണം, രമ്യാ കൃഷ്ണനെയാണ് തങ്ങള്‍ ശ്രദ്ധിച്ചത്; വമ്പൻ മേക്ക് ഓവറിൽ രമ്യ !

വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് ഒരുക്കുന്ന പുതിയ ചിത്രം ലൈഗറിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഒരു ചായക്കടക്കാരനില്‍നിന്നു ലാസ് വേഗാസിലെ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചാംപ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് സിനിമ പറയുന്നത്.

സിനിമയുടെ ട്രെയിലറിന് മികച്ച അഭിപ്രായവുമാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. അതേസമയം, ട്രെയ്‌ലറില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്നത് രമ്യ കൃഷ്ണന്റെ പ്രകടനമാണ്. നായകന്റെ അമ്മയെയാണ് രമ്യ കൃഷ്ണന്‍ അവതരിപ്പിക്കുന്നത്.

വിജയ് ദേവേരക്കൊണ്ട ക്ഷമിക്കണമെന്നും രമ്യാ കൃഷ്ണനെയാണ് തങ്ങള്‍ ശ്രദ്ധിച്ചതെന്നും അതിഗംഭീരമായ മേക്കോവറാണ് രമ്യയുടെതെന്നും അഭിപ്രായങ്ങള്‍ ഉയരുന്നു. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിക്കുന്ന സിനിമ മറ്റു അഞ്ച് ഭാഷകളിലും മൊഴി മാറ്റി എത്തും. ബോളിവുഡ് നടി അനന്യ പാണ്ഡേ നായികയായി എത്തുന്നു.

സാലാ ക്രോസ് ബ്രീഡ് എന്നാണ് പോസ്റ്ററിന്റെ ടാഗ് ലൈന്‍. റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കരണ്‍ ജോഹറിനൊപ്പം പുരി ജഗന്നാഥും നടി ചാര്‍മി കൗറും അപൂര്‍വ മെഹ്തയും ചേര്‍ന്നാണ് ലൈഗര്‍ നിര്‍മിക്കുന്നത്. ഓഗസ്റ്റ് 25 നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്.

about news

Safana Safu :