ഇനിയും പ്രതീക്ഷ കൊടുത്ത് വിഷമിപ്പിക്കുന്നില്ല, പറ്റില്ലെന്ന് തുറന്ന് പറയും അടുത്ത് വന്നാൽ സംഭവിക്കുന്നത്! തുറന്നടിച്ച് മഞ്ജു

മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന അപരനാമത്തിലാണ് മഞ്ജുവിനെ അറിയപ്പെടുന്നത്. സിനിമയിലേക്കുളള രണ്ടാം വരവില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്ത് മുന്നേറുകയാണ് താരം. പതിനാല് വര്‍ഷത്തിന് ശേഷമുളള തിരിച്ചുവരവില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂവിലൂടെയാണ് നടി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. ആദ്യകാലത്ത് നടിക്ക് നൽകിയ സ്നേഹവും പിന്തുണയും രണ്ടാം വരവിലും ആരാധകർ നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണുള്ളത്.
മോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവുമെല്ലാം നടി ഇതിനോടകം സിനിമകള്‍ ചെയ്തു. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നിലവില്‍ മഞ്ജു വാര്യര്‍ മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്.

തന്‌റെയടുത്ത് കഥ പറയാന്‍ വരുന്നവരോട് താന്‍ കാണിക്കാറുളള രീതി ഒരഭിമുഖത്തില്‍ മഞ്ജു തുറന്നുപറഞ്ഞിരുന്നു. കഥ ഇഷ്ടമായില്ലെങ്കില്‍ പിന്നെ ആലോചിച്ച് തീരുമാനം പറയാം എന്ന് താന്‍ പറയാറില്ല. അവരോട് ഒരിക്കലും കളളം പറയാറില്ല. ഇഷ്ടമായില്ലെങ്കില്‍ ഈ കഥ ചെയ്യാന്‍ താല്‍പര്യമില്ല എന്ന് അവരോട് തുറന്നുപറയും, എന്നോട് ഒരാള്‍ കഥ പറയാന്‍ വരുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. അവരോട് കളളം പറയില്ല. കഥ ഇഷ്ടമായില്ലേല്‍ ഡേറ്റ് ഇല്ലെന്നോ പിന്നെ ആലോചിച്ചിട്ട് പറയാമോ എന്നൊന്നും പറയാന്‍ നില്‍ക്കില്ല. എനിക്ക് ഈ കഥ ചെയ്യാന്‍ താല്‍പര്യമില്ല എന്ന് തുറന്നങ്ങു പറയും, അവര്‍ക്ക് പിന്നീട് ഒരു പ്രതീക്ഷ നല്‍കുന്നതിലും നല്ലത് അപ്പോള്‍ തന്നെ കാര്യം തുറന്നുപറയുന്നതാണ് നല്ലതെന്ന് തോന്നും. അങ്ങനെയാണ് ഞാന്‍ എപ്പോഴും ചെയ്യാറുളളതെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.

യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള ചിത്രങ്ങളുടെ ഭാഗമാവാനും, ബയോപിക് സിനിമയില്‍ അഭിനയിക്കാനുമൊക്കെയുള്ള അവസരം മഞ്ജു വാര്യര്‍ക്ക് ലഭിച്ചിരുന്നു. കമല്‍ സംവിധാനം ചെയ്ത ആമിയില്‍ മാധവിക്കുട്ടിയായും കമലാസുരയ്യയായും അഭിനയിച്ചിരുന്നു താരം. അതിനിടെ നായികയായി മാത്രമല്ല ഗായികയായും മഞ്ജു തിളങ്ങിയിട്ടുണ്ട്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയിലാണ് മഞ്ജു പിന്നണി ഗായികയായി എത്തിയത്

ലോക്ക് ഡൗണിന് ശേഷം സിനിമയിൽ താരം സജീവമായിരിക്കുകയാണ്. മലയാളത്തില്‍ മരക്കാര്‍ അറബിക്കടലിന്‌റെ സിംഹമാണ് മഞ്ജു വാര്യരുടെ പുതിയ സിനിമ. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടാണ് നടി എത്തുന്നത്. മരക്കാറിന് പുറമെ സനല്‍ കുമാര്‍ ശശിധരന്‌റെ കയ്യറ്റം, സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്‍ഡ് ജില്‍, ചതുര്‍മുഖം, ദ പ്രീസ്റ്റ്, പടവെട്ട്, മധു വാര്യരുടെ ലളിതം സുന്ദരം തുടങ്ങിയവയും നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമകളാണ്. പ്രതി പൂവന്‍ കോഴിയാണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സിനിമയില്‍ മാധുരി എന്ന ശക്തമാര്‍ന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.

Noora T Noora T :