പൂച്ച സന്യാസി ആരായിരുന്നുവെന്നും, കേരളത്തിലെ മുഴുവൻ ജനങ്ങൾക്കുമറിയാം ലക്ഷ്മിപ്രിയ പറഞ്ഞ ഇക്കാര്യം നൂറ് ശതമാനം സത്യമാണ്, നിരവധി ആളുകൾ ഈ സംഭവത്തിന് സാക്ഷികളായി ; ബ്ലെസ്‌ലിയ്ക്കെതിരെ നിമിഷയും!

സംഭവം ബഹുലമായിരുന്നു ബിഗ്‌ബോസ് സാസോൺ 4 . ഏറെ പ്രേത്യകതകൾ നിറച്ചായിരുന്നു ഇത്തവണ ബിഗ്‌ബോസ് പ്രേക്ഷകർക്ക്‌ മുൻപിൽ എത്തിച്ചത് . അത് കൊണ്ടുതന്നെ ഷോ അവസാനിച്ചിട്ടും ചർച്ചകൾ കൊഴുക്കുകയാണ് .
ബിഗ് ബോസ് വീടിനുള്ളിൽ വച്ച് തന്നെ ബ്ലെസ്‌ലിയോടുള്ള അനിഷ്ടം ലക്ഷ്മിപ്രിയ തുറന്നു പറഞ്ഞിരുന്നു.

ഫിനാലെയോട് അടുത്തപ്പോൾ പോലും ലക്ഷ്മിപ്രിയ അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പിആർ വർക്കുകൾ കാരണമാണ് ബ്ലെസ്‌ലി ജയിച്ചതെന്നും ആരോപണം ഉയർന്നിരുന്നു. ഇപ്പോൾ ബ്ലെസ്‌ലിയ്ക്കെതിരെ വീണ്ടും ലക്ഷ്മിപ്രിയ രംഗത്തെത്തിയിരിക്കുകയാണ്.

പൂച്ച സന്യാസി ആരായിരുന്നുവെന്നും, പൂച്ച സന്യാസി എന്ത് ചെയ്തുവെന്നും കേരളത്തിലെ മുഴുവൻ ജനങ്ങൾക്കുമറിയാം. പോരാത്തതിന് ഫിനാലെയ്ക്ക് ശേഷം, മദ്യത്തിനെതിരെ മയക്കുമരുന്നിനെതിരെ പുകവലിച്ചാൽ ആകാശം ഇടിഞ്ഞ് വീഴുമെന്ന് പറഞ്ഞ വ്യക്തി, ഫിനാലെ കഴിഞ്ഞ ശേഷം എന്താണ് അവിടെ കാണിച്ചു കൂട്ടിയതെന്നതിന്റെ വീഡിയോ തെളിവ് എൻ്റെ കൈയ്യിൽ ഉണ്ടെന്നും ലക്ഷ്മിപ്രിയ ഇന്നലെ ഫെയ്സ്ബുക്ക് വീ‍ഡിയോയിൽ പറഞ്ഞിരുന്നു.

ഞാൻ ഇതിനൊക്കെ എതിരാണ്, ഞാൻ സമൂഹത്തിന് മാതൃക കൊടുക്കാനിരിക്കുന്ന ആളാണ്, ഞാൻ അങ്ങനെയാണ് ഇങ്ങനെയാണ് എന്ന് പറഞ്ഞിരുന്നിട്ട് ബിഗ് ബോസ് ഫിനാലെ കഴിഞ്ഞിട്ട് കർട്ടൻ അങ്ങോട്ട് വീണയുടനേ കാണിച്ചു കൂട്ടിയ കോപ്രായങ്ങൾ എന്തൊക്കെയാണെന്നതിന്റെ തെളിവ് എന്റെ കൈയ്യിൽ ഉണ്ട് എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ വാക്കുകൾ.ഇപ്പോൾ ലക്ഷ്മിപ്രിയ പറഞ്ഞ കാര്യങ്ങളെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിമിഷ.

ബിഗ് ബോസ് ഹൗസിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട മത്സരാർഥി ലക്ഷ്മിപ്രിയ ആണെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം. എങ്കിലും, ഇപ്പോൾ ലക്ഷ്മിപ്രിയ പറഞ്ഞ ഇക്കാര്യം നൂറ് ശതമാനം സത്യമാണ്. നിരവധി ആളുകൾ ഈ സംഭവത്തിന് സാക്ഷികളായി. ഞാൻ ഇക്കാര്യം മുൻപേ പറഞ്ഞതാണ്.ലക്ഷ്മിപ്രിയയും നിമിഷയും തമ്മിൽ പലപ്പോഴും വാക്കേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇരുവരുടേയും അഭിപ്രായ വ്യത്യാസങ്ങൾ ബിഗ് ബോസ് വീടിനുള്ളിൽ വലിയ ബഹളങ്ങൾക്കും കാരണമായിട്ടുണ്ട്. ബിഗ് ബോസിന് പുറത്തുവന്ന ശേഷവും ലക്ഷ്മിപ്രിയയും നിമിഷയും തമ്മിൽ വലിയ ബന്ധമൊന്നുമില്ലായിരുന്നു. ഇപ്പോൾ ലക്ഷ്മിപ്രിയയെ അനുകൂലിച്ച് നിമിഷ എത്തിയതിന്റെ സന്തോഷത്തിലും അമ്പരപ്പിലുമാണ് ബിഗ് ബോസ് ആരാധകർ.

AJILI ANNAJOHN :