തിരുവനന്തപുരം ഗവണ്മെന്റ് എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ വ്യത്യസ്ത പ്രതിഷേധം സോഷ്യല്‍ മീഡിയടക്കം ഏറ്റെടുത്തിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നത് തടയാന്‍ ബെഞ്ച് ചെയറാക്കിയ സംഭവത്തിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്.
ഒരാള്‍ക്കു മാത്രം ഇരിക്കാന്‍ സാധിക്കുന്ന ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്നുകൊണ്ടായിരുന്നു ഇവരുടെ പ്രതിഷേധം. ഇതിന്റെ ചിത്രവും വിദ്യാര്‍ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീല് ഇരിക്കാലോല്ലെ’ എന്ന കുറിപ്പോടെയാണ് പലരും ചിത്രം പങ്കുവച്ചത്. ഇത് വൈറലായിരുന്നു.
ഇപ്പോഴിതാ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഗായകന് ഹരീഷ് ശിവരാമകൃഷ്ണന്. ബെഞ്ച് വെട്ടിയവന്മാരുടെ ഒക്കെ മാനസിക അവസ്ഥ അതി ഭീകരം എന്നും നിങ്ങള്‍ മരണ മാസ്സ് ആണ് മക്കളെ എന്നുമാണ് താരത്തിന്റെ ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം.
”സിഇടി പിള്ളേരെ നിങ്ങള്‍ മരണ മാസ്സ് ആണ് മക്കളെ … ബെഞ്ച് വെട്ടിയവന്മാരുടെ ഒക്കെ മാനസിക അവസ്ഥ അതി ഭീകര്‍ ഹേ ps : നിന്റെ വീട്ടിലെ പെണ്ണുങ്ങള് ഇങ്ങനെ ചെയ്താല്‍ നിനക്കു ഓക്കേ ആണോ എന്ന് ചോദിക്കാന്‍ വരുന്ന കെ7 അങ്കിള്‍സ്, എന്റെ വീട്ടിലെ പെണ്ണുങ്ങള് ഒക്കെ സ്വയം തീരുമാനം എടുക്കാന്‍ കഴിവുള്ള ആളുകള്‍ ആണ് കേട്ടോ. അതില്‍ എന്റെ പെര്മിഷന് വേണ്ടാ അവര്‍ക്ക്. ഹരീഷ് കുറിച്ചു.
