കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടനാണ് മണിക്കുട്ടന്‍.വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് ആദ്യചിത്രം.ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ വിജയിച്ചത് മണിക്കുട്ടന്‍ ആയിരുന്നു.
അന്നുമുതലാണ് മണിക്കുട്ടൻ മലയാളികളുടെ കണ്ണിലുണ്ണിയായത്. ഇപ്പോഴിതാ മണിക്കുട്ടൻ ആരാധകർക്ക് സന്തോഷം നൽകി പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് വൈറലാകുന്നത്. ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് ഗിരീഷ് അമ്പാടി.കോസ്റ്റ്യൂംസ്-മെന്‍സ് പാര്‍ക്ക് തിരുവനന്തപുരം.
‘എനിക്ക് മുണ്ട് ഉടുക്കാനും അറിയാം…, ആവശ്യം വന്നാല്‍ മടക്കി കുത്താനും അറിയാം…’ -എന്ന് പറഞ്ഞുകൊണ്ട് തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ മണിക്കുട്ടന്‍. ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
ബിഗ് ബോസ് വീട്ടിലും രസകരമായ നിരവധി ഡയലോഗുകൾ താരം പങ്കുവച്ചിരുന്നു. ബിഗ് ബോസ് വീട്ടിൽ വച്ച് സൂര്യ എന്ന സഹമത്സരാർത്ഥിയുടെ പ്രണയത്തോടെ മണിക്കുട്ടൻ മലയാളികളുടെ സ്ഥിരം ചർച്ചാ വിഷയം ആയി. എന്നാൽ, സൂര്യയോട് അത്തരം ഒരു ഇഷ്ടമില്ല എന്ന് തുടക്കം തന്നെ തുറന്നു പറഞ്ഞ് മണിക്കുട്ടൻ വഴിമാറിപ്പോയിരുന്നു.
2005ല്‍ പുറത്തിറങ്ങിയ ബോയ്ഫ്രണ്ടില്‍ തുടങ്ങി മരക്കാര്‍ അറബിക്കടലിന്റെ സിംഹം വരെ എത്തി നില്‍ക്കുകയാണ് നടന്റെ സിനിമ ജീവിതം. വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടിലും മണിക്കുട്ടന്‍ അഭിനയിച്ചിട്ടുണ്ട്.
about manikuttan