ബിഗ് ബോസ് എന്ന ഷോ കഴിഞ്ഞ് ഇത്ര ദിവസമായിട്ടും ഷോയെക്കുറിച്ചും അതിൽ പങ്കെടുത്ത മത്സരാർഥികളെക്കുറിച്ചുമുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. അഭിമുഖങ്ങളിലും സോഷ്യൽ മീഡിയയിലുമൊക്കെ നിറഞ്ഞു നിൽക്കുകയാണ് മത്സരാർഥികൾ.
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത വിജയകിരീടം ചൂടുന്നത്. ദില്‍ഷ പ്രസന്നന്‍ എന്ന കോഴിക്കോട് സ്വദേശിനിയാണ് ആ നേട്ടം കൈവരിച്ചത്. നാലാം സീസണിന്റെ എല്ലാ ഘട്ടങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ച ദില്‍ഷയ്ക്ക് അവസാനനിമിഷത്തില്‍ മികച്ച വോട്ടും നേടാനായി.
എന്നാല്‍ ഹൗസില്‍ നിന്ന് വിജയിയായി പുറത്തിറങ്ങിയ ദില്‍ഷയ്ക്ക് നേരിടേണ്ടി വന്നത് നിരവധി പ്രതിസന്ധികളെയായിരുന്നു. വിജയിയാകാന്‍ അര്‍ഹതയില്ലെന്ന വലിയ തോതിലുള്ള സൈബര്‍ ആക്രമണവും സൈബര്‍ ബുള്ളീയിങ്ങും ദില്‍ഷയ്ക്ക് നേരെയുണ്ടായിരുന്നു. മാത്രമല്ല ഹൗസിനുള്ളിലെ സുഹൃദ്ബന്ധങ്ങളെ അതിരുകള്‍ ഭേദിച്ച് വ്യാഖ്യാനിക്കാന്‍ ശ്രമിച്ചത് ദില്‍ഷയ്ക്കും ദില്‍ഷയെ സ്‌നേഹിക്കുന്നവര്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു.
70-ാം ദിവസം പുറത്തു പോയെങ്കിലും അന്നും ഇന്നും ഏറ്റവും കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയ മത്സരാർഥികളിൽ ഒരാളായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ. ഇപ്പോൾ ഷോയിലെ തന്നെ മറ്റൊരു മത്സരാർഥിയായിരുന്ന ദിൽഷയെക്കുറിച്ച് തന്റെ മനസിലുള്ളതെന്താണെന്ന് പറയുകയാണ് റോബിൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റോബിൻ സംസാരിക്കുന്നത്.
ഒരു പോയിന്റ് എത്തിയപ്പോൾ, അല്ലെങ്കിൽ എന്റെ പരിധി കടക്കുമ്പോഴാണ് ഞാൻ പൊട്ടിത്തെറിക്കാറുള്ളതെന്ന് റോബിൻ പറയുന്നു.പിന്നീട് അത്രയും ദേഷ്യപ്പെടണ്ടായിരുന്നുവെന്നോ പൊട്ടിത്തെറിക്കണ്ടായിരുന്നുവെന്നോ എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. വോട്ടിംഗും കാര്യങ്ങളും കറക്ടായി നടക്കുന്നതു കൊണ്ടാണ് ദിൽഷ ജയിച്ചതെന്നും റോബിൻ. ദിൽഷ എന്റെ നല്ല സുഹൃത്താണ്. വളരെ പോസിറ്റീവാണ്.
ആരെയും വേദനിപ്പിക്കണമെന്ന് ചിന്തിക്കുന്ന ഒരാളല്ല, കംഫർട്ടബിളാണ്. ആരെക്കുറിച്ചും ഗോസിപ്പ് പറയാറില്ല. ദിൽഷയെ ആദ്യമൊന്ന് വിലയിരുത്തിയ ശേഷമാണ് കാര്യങ്ങൾ തുറന്നു പറഞ്ഞു തുടങ്ങിയത്. വിശ്വസിക്കാൻ പറ്റുന്ന ആളാണെന്നും മനസിലായിരുന്നു. പലരും ദിൽഷ ജയിക്കണ്ട എന്ന് കരുതിയവരായിരുന്നു. ആരും ദിൽഷ ജയിക്കണമെന്ന് പറഞ്ഞതായി ഞാൻ കണ്ടിട്ടില്ല. ഒരാളു പോലും ദിൽഷയെ സപ്പോർട്ട് ചെയ്തിട്ടില്ല. അതിനുള്ളിൽ ഉള്ള മത്സരാർഥികൾ പോലും.
ഞാൻ ഒരാളു മാത്രമേ ദിൽഷ ജയിക്കണമെന്ന് പറഞ്ഞിട്ടുള്ളൂ. ഞാൻ മാത്രമേ വീഡിയോയും ചെയ്തിട്ടുള്ളൂ. എന്റെ ഒരു സുഹൃത്ത് ജയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതിന് വേണ്ടി എനിക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമോ അത് ഞാൻ ചെയ്തിട്ടുണ്ട്. ദിൽഷ അതിന് അർഹതപ്പെട്ടയാളുമാണ്. കാരണം നൂറ് ദിവസം അതിനുള്ളിൽ നിൽക്കുക എന്നുള്ളത് എളുപ്പമുള്ള കാര്യമല്ല. നമ്മൾ ഈ ടിവിയിൽ കാണുന്ന പോലെയല്ല. ദിൽഷയ്ക്ക് ദിൽഷ ആകാനേ പറ്റൂ. അല്ലാതെ വലിയൊരു ഗെയിമർ ആകാനൊന്നും കഴിയില്ല. ദിൽഷയെ ഇഷ്ടപ്പെട്ടിട്ട് തന്നെയാണ് ആളുകൾ വോട്ട് ചെയ്തത്. അതിൽ എന്നെ ഇഷ്ടപ്പെടുന്നവരും കാണും ബിഗ് ബോസ് ഇഷ്ടപ്പെടുന്നവരും കാണും. അതിൽ ഒരുപാട് പേരുടെ സ്നേഹം തന്നെയാണ് വോട്ടായിട്ട് കിട്ടിയതെന്നും റോബിൻപറഞ്ഞുവയ്ക്കുന്നു.
ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ചപ്പോൾ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെട്ട വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഷോയിൽ മത്സരാർഥിയായി എത്തിയ ഡോക്ടറും റോബിൻ തന്നെയാണ്.
വെറും രണ്ടാഴ്ച കൊണ്ട് റോബിൻ ആരാധകരെ സമ്പാദിച്ച് തുടങ്ങിയിരുന്നു. ബിഗ് ബോസ് മലയാളം സീസൺ ഫോർ നടക്കുമ്പോഴും അവസാനിച്ചപ്പോഴും ഇപ്പോഴും റോബിൻ തന്നെയാണ് ചർച്ച ചെയ്യപ്പെടുന്നത്. ഇത്രയേറെ ആരാധകരെ സമ്പാദിച്ച മറ്റൊരു മത്സരാർഥിയും ബിഗ് ബോസ് മലയാളം സീസണിൽ ഉണ്ടായിട്ടില്ല.