ഇന്‍സ്റ്റാഗ്രാമിലെ എല്ലാ പോസ്റ്റും ഡിലീറ്റ് ചെയ്ത് ‘വിട’ പറഞ്ഞ് ഗായകന്‍ അദ്‌നാന്‍ സമി; ശുഭകരമല്ലാത്ത എന്തോ സംഭവിച്ചു എന്ന ഭയത്തില്‍ ആരാധകര്‍

നിരവധി ആരാധകരുള്ള ഗായകനാണ് അദ്‌നാന്‍ സമി. സമൂഹ മാധ്യമങ്ങളില്‍ സജീവമായ ഗായകന്റെ പുതിയ പോസ്റ്റ് ആണ് ആരാധകരെ ആശങ്കയിലാക്കുന്നത്. ‘അല്‍വിദ’ എന്നെഴുതിയിരിക്കുന്ന വീഡിയോ ആണ് അദ്‌നാന്‍ സമിയുടെ ഇന്‍സ്റ്റാഗ്രാമിലെ പുതിയ പോസ്റ്റ്. അതേസമയം മുന്‍ പോസ്റ്റുകള്‍ മുഴുവന്‍ നീക്കം ചെയ്തിട്ടുമുണ്ട്.

അല്‍വിദയുടെ അര്‍ത്ഥം വിട എന്നാണ്. പുതിയ പോസ്റ്റിന് പിന്നാലെ അല്‍വിദ പുതിയ പാട്ടാണോ എന്നും എന്താണ് ബാക്കി പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തതെന്നും നിരവധി പേര്‍ കമന്റുകളായി ചോദിക്കുന്നുണ്ട്. ശുഭകരമല്ലാത്ത എന്തോ സംഭവിച്ചു എന്ന ഭയത്തിലും ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്.

ഭര്‍ദോ ഝോലി, ലിഫ്റ്റ് കരാ ദേ, സുന്‍ സരാ തുടങ്ങി അദ്‌നാന്‍ സമിയുടെ ശബ്ദത്തില്‍ സൂപ്പര്‍ ഹിറ്റുകളായ ഗാനങ്ങള്‍ നിരവധിയാണ്. അദ്ദേഹം തന്നെ പാടിയഭിനയിച്ച ആല്‍ബങ്ങള്‍ വലിയ ഹിറ്റുകളായി.

അദ്ദേഹം തന്റെ രൂപത്തില്‍ വരുത്തിയ മാറ്റം വലിയ വാര്‍ത്തയായിരുന്നു. ഇരുവശത്തേക്കും ചീകിവച്ച മുടിയും വലിയ ആകാരവുമായി കാഴ്ചയില്‍ തന്നെ വ്യത്യസ്തനായിരുന്നു അദ്‌നാന്‍ സമി. അന്ന് ലഭിച്ച സ്‌നേഹവും സ്വീകാര്യതയും അദ്ദേഹം ഭാരം കുറച്ച ശേഷവും ആരാധകര്‍ നല്‍കിയിരുന്നു.

Vijayasree Vijayasree :