അത് അറിഞ്ഞതും അച്ഛൻ ആത്മഹത്യ ചെയ്തു; ഇപ്പോള്‍ ഓര്‍ക്കുമ്പോഴും സങ്കടം വരും അച്ഛനെ ഓര്‍ത്ത് വേദനയിൽ മഞ്ജു വിജീഷ്!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജു. കോമഡി ഷോകളിലൂടേയും പരമ്പരകളിലൂടേയുമാണ് മഞ്ജു പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.മലയാളികള്‍ക്ക് തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെ പ്രിയപ്പെട്ടവളും സുപരിചതയുമാണ്. ഇപ്പോള്‍ ജനപ്രീയ പരമ്പരയായ കുടുംബവിളക്കില്‍ മല്ലിക എന്ന കഥാപാത്രമായും മഞ്ജു കയ്യടി നേടുകയാണ്. കയ്യെത്തും ദൂരത്ത് എന്ന പരമ്പരയിലും മഞ്ജു അഭിനയിക്കുന്നുണ്ട്.

കുടുംബവിളക്ക് പരമ്പരയിലെ ശ്രീനിലയം വീട്ടിലെ ജോലിക്കാരിയായ മല്ലികയായിട്ടാണ് മഞ്ജു എത്തുന്നത്. മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്ര എന്ന നായികയുടെ മനസാക്ഷി സൂക്ഷിപ്പുക്കാരിയാണ് മല്ലിക. സീരിയലിനൊപ്പം തന്നെ കോമഡി ഷോകളിലും സ്‌കിറ്റുകളിലുമൊക്കെ സജീവ സാന്നിധ്യമാണ് മഞ്ജു വിജീഷ്. എന്നാല്‍ പ്രേക്ഷകരെ ചിരിപ്പിയ്ക്കുകയും വിനോദിപ്പിയ്ക്കുകയും ചെയ്യുന്ന മഞ്ജുവിനും ചില പൊള്ളുന്ന അനുഭവങ്ങളുണ്ട്.ഇപ്പോഴിതാ തന്റെ ജീവിതാനുഭവങ്ങള്‍ മഞ്ജു തുറന്ന് പറയുകയാണ്. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു മഞ്ജു മനസ് തുറന്നത്. തന്റെ അച്ഛനെ കുറിച്ചുള്ള ഓര്‍മകളാണ് മഞ്ജു പങ്കുവച്ചത്. കണ്ണീരണിഞ്ഞു കൊണ്ടാണഅ മഞ്ജു അച്ഛനെക്കുറിച്ച് സംസാരിച്ചത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ

ആറാം ക്ലാസില്‍ പഠിയ്ക്കുമ്പോഴാണ് അച്ഛന്‍ മരണപ്പെട്ടത്. പക്ഷെ ഇപ്പോള്‍ ഓര്‍ക്കുമ്പോഴും സങ്കടം വരും എന്ന് പറഞ്ഞ മഞ്ജു അച്ഛനെ ഓര്‍ത്ത് കരയാന്‍ ആരംഭിക്കുകയായിരുന്നു. ഞാന്‍ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിനെല്ലാം കാരണം എന്റെ അച്ഛനാണ് എന്ന് ആ മകള്‍ പറയുന്നു.

കോര്‍പറേറ്റ് ബാങ്കിലെ ജീവനക്കാരനായിരുന്നു അച്ഛന്‍ എല്ലാ പരിപാടിയ്ക്കും തോളിലിരുത്തി കൊണ്ടു പോയിരുന്ന അച്ഛനെന്നും അച്ഛന്‍ തന്നെ എല്ലാത്തിനും ചേര്‍ക്കുമായിരുന്നു എന്നും മഞ്ജു പറയുന്നു. ഡാന്‍സിന് ചേര്‍ത്തത് എല്ലാം അച്ഛനാണ്. എന്റെ ഓരോ പ്രോഗ്രാം കഴിയുമ്പോഴും ഏറ്റവും അധികം സന്തോഷിയ്ക്കുന്നത് അച്ഛനായിരുന്നു എന്നും മഞ്ജു പറയുന്നു.


പക്ഷെ മഞ്ജുവിന്റെ ജീവിതത്തില്‍ ആ സന്തോഷം അധികനാള്‍ നീണ്ടു നിന്നില്ല. അച്ഛന് ബ്രെയിന്‍ ട്യൂമര്‍ ആയിരുന്നു. അസുഖം ഉണ്ട് എന്ന് അറിഞ്ഞപ്പോള്‍ പിന്നെ അച്ഛന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ആരെയും വിഷമിപ്പിക്കേണ്ട എന്ന് അച്ഛന്‍ കരുതിക്കാണും എന്നാണ് അച്ഛന്റെ മരണത്തെക്കുറിച്ച് താരം പറയുന്നത്. അച്ഛന്റെ മരണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ മഞ്ജുവിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. കണ്ണുകള്‍ തുടച്ചു കൊണ്ടാണ് താരം സംസാരിച്ചത്.

മഞ്ജുവിനൊപ്പം ഭര്‍ത്താവ് വിജീഷും ഷോയില്‍ പങ്കെടുത്തിരുന്നു. തന്നോട് മഞ്ജുവിന്റെ നാട്ടുകാര്‍ കാണിക്കുന്ന ബഹുമാനത്തെക്കുറിച്ച് വിജീഷ് സംസാരിക്കുന്നുണ്ട്. മഞ്ജുവിന്റെ നാട്ടില്‍ ചെന്ന് ഇറങ്ങുമ്പോള്‍ ഇപ്പോള്‍ തന്നോടും ആളുകള്‍ക്ക് ഭയങ്കര ബഹുമാനമാണെന്നാണ് വിജീഷ് പറയുന്നത്. ‘മണിയുടെ ആഗ്രഹം പോലെ തന്നെ അവളെ എല്ലാ പരിപാടിയ്ക്കും കൊണ്ടു പോകുന്ന നല്ല ഒരു മരുമകനെ തന്നെ കിട്ടിയല്ലോ’ എന്നാണ് നാട്ടുകാര്‍ പറയുന്നതെന്നും അത് തനിക്ക് സന്തോഷം നല്‍കുന്നതാണെന്നും വിജീഷ് പറയുന്നു.


അതേസമയം, ശബരിമല സ്ത്രീ പ്രവേശന വിവാദം നടക്കുന്ന സമയത്ത് താന്‍ ചെയ്‌തൊരു കോമഡി സ്‌കിറ്റിന്റെ പേരില്‍ തല്ലും തെറിയും കിട്ടിയിട്ടുണ്ടെന്നും മഞ്ജു പറയുന്നുണ്ട്. ഒരു ദിവസം അമ്പലത്തില്‍ പോയപ്പോള്‍ ഒരു പ്രായമായ സ്ത്രീ തന്നെ തല്ലുകയും തെറി പറയുകയും ചെയ്യുകയായിരുന്നുവെന്നാണ് മഞ്ജു പറയുന്നത്. എന്നാല്‍ താന്‍ അമ്പലവാസിയായിരുന്നുവെന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു.

അതേസമയം നാടകീയമായ മുഹൂര്‍ത്തങ്ങളുമായി മുന്നോട്ട് പോവുകയാണ് കുടുംബവിളക്ക്. പരമ്പരയില്‍ ശക്തമായ സാന്നിധ്യമായി മഞ്ജുവിന്റെ മല്ലികയും സ്ഥാനം പിടിച്ചിട്ടുണ്ട്.

AJILI ANNAJOHN :