അച്ഛൻ തന്ന 100 രൂപയും കൊണ്ട് എട്ടാം ക്ലാസ്സിൽ ഒളിച്ചോടി; അമ്മയോടും അച്ഛനോടും ഒളിച്ചോടുന്നു എന്ന് മാത്രം പറഞ്ഞു; കൈലാസ് നാഥ് എന്ന കലാകാരൻ പിറന്നതിങ്ങനെ!

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് കൈലാസ് നാഥ്. സീരിയൽ മേഖലയിൽ മാത്രമല്ല, സിനിമാ മേഖലയിലും സജീവമായിരുന്ന നടനെ അറിയാത്ത പ്രേക്ഷകർ ചുരുക്കമാണ്. തമിഴിലും മലയാളത്തിലും മാത്രമല്ല, കന്നഡത്തിലും ഒരു അറബി സീരിയലിലും ഉൾപ്പെടെ ഏതാണ്ട് 160ഓളം ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള നടനാണ് കൈലാസ് നാഥ്.

അടുത്തിടെ അസുഖ ബാധിതനായി ​ഗുരുതരാവസ്ഥയിൽ ആയിരുന്നു കൈലാസ് നാഥ്‌. എന്നാൽ, ആരോഗ്യവാനായ് തന്നെ കൈലാസ് നാഥ്‌ തിരിച്ച് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ, ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം സിനിമയിലേക്കെത്തിയ വിശേഷങ്ങൾ ഒക്കെ പങ്കുവെച്ചിക്കുന്നത്.

വിശേഷങ്ങൾ പങ്കുവെച്ച കൂട്ടത്തിൽ എട്ടാം ക്ലാസിൽവെച്ച് നായകനാവാൻ വേണ്ടി വീട്ടിൽ‌ നിന്ന് ഒളിച്ചോടിപ്പോയ കഥ വളരെ രസകരമായി പറയുന്നുണ്ട് . മൂന്നാം ക്ലാസിലാണ് ആദ്യമായി കലയിലേക്ക് വന്നത്.

ആദ്യമായി വേദിയിൽ പാട്ട് പാടിയപ്പോൾ കൂക്ക് വിളിയായിരുന്നു ലഭിച്ചത്. കൂട്ടുകാർ വേദിയിൽ നിന്ന് ഇറങ്ങാൻ പറഞ്ഞു. അതായിരുന്നു ആദ്യ അനുഭവം. പിന്നീട് അഞ്ചാം ക്ലാസ്സിൽവെച്ച് വീണ്ടും വേദിയിൽ കയറി. ഫാൻസി ഡ്രസ് കോമ്പിറ്റീഷൻ ആയിരുന്നു. ഒന്നാം സ്ഥാനം അതിന് ലഭിച്ചു.

പ്രായമായ ഭിക്ഷക്കാരൻ്റെ വേഷമാണ് ഫാൻസി ഡ്രസ് കോമ്പിറ്റീഷനിൽ തിരഞ്ഞെടുത്തത്. പിന്നീട് ആറിലോ ഏഴിലോ മറ്റൊരു സ്‌കൂളിലാണ് പഠിച്ചത്. അവിടുത്തെ യൂത്ത് ഫെസ്റ്റിവലിൽ മിക്ക പരിപാടികളിലും പങ്കെടുക്കുമായിരുന്നു. അങ്ങനെ കുറച്ച് ഐറ്റത്തിന് ഫസ്റ്റ് കിട്ടി. അങ്ങനെ അവിടുത്തെ രണ്ട് മൂന്ന് അധ്യാപകരാണ് ചിലപ്പോൾ സിനിമയിലൊക്കെ അവസരം ചോദിച്ചാൽ അഭിനയിക്കാൻ കഴിയുമെന്ന് പറയുന്നത്. ഒന്ന് ശ്രമിച്ച് നോക്കൂ എന്നും അധ്യാപകർ പറഞ്ഞു.

ആരെയാണോ എങ്ങനെയാണോ സിനിമാക്കാരുമായി ബന്ധപ്പെടേണ്ടത് എന്ന് അറിയില്ല. അങ്ങനെ ആ വർഷം അങ്ങ് കടന്നു പോയ. എട്ടാം ക്ലാസിൽ ആയപ്പോഴേക്കും എങ്ങനെയെങ്കിലും സിനിമയിൽ വരണം എന്ന് ആ​ഗ്രഹം കലശലായി. രണ്ട് സ്റ്റുഡിയോയെക്കുറിച്ച് അറിയാം ആലപ്പുഴയിലെ ഉദയ സ്റ്റുഡിയോയെ ക്കുറിച്ചും മറ്റൊന്ന് തിരുവനന്തപുരത്തുള്ള സ്റ്റിഡിയോയെക്കുറിച്ചും. പത്രങ്ങളിൽ ഒക്കെ കണ്ടുള്ള അറിവാണ് ഇത്.

അങ്ങനെ അങ്ങോട്ടേക്ക് ഒളിച്ചോടി പോകാൻ തീരുമാനിച്ചു. പിള്ള മനസ്സിൽ കള്ളമില്ലാത്തത് കൊണ്ട് അമ്മയോട് കാര്യം പറഞ്ഞു. അമ്മ ചോദിച്ച വേറെ ചോദ്യങ്ങൾക്ക് ഒന്നും മറുപടി പറഞ്ഞില്ല.താൻ ഒളിച്ചോടി പോവുവ എന്ന് മാത്രം പറഞ്ഞു. അമ്മ അത് അച്ഛനെ അറിയിച്ചു.

അച്ഛൻ എന്നെ വിളിപ്പിച്ചിട്ട് ചോദിച്ച്, നീ ഒളിച്ചോടി പോവാൻ നിൽക്കുവാണെന്ന് അമ്മ പറഞ്ഞല്ലോ? കാര്യം ശരിയാണോന്ന് അച്ഛൻ തന്നോട് ചോദിച്ചു. അതേയെന്ന് താൻ അച്ഛനോട് മറുപടിയും പറഞ്ഞു. എന്നായിരുന്നു സിനിമയിലേക്കുള്ള ചുവടുവെപ്പിനെ കുറിച്ച് കൈലാസ് നാഥ്‌ പറഞ്ഞത്.

about kailas nadh

Safana Safu :