സോഷ്യൽ മീഡിയയിൽ അടുത്തിടെ ഏറെ സജീവമായ താരപുത്രിയാണ് നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ദിയ കൃഷ്ണകുമാർ. വീട്ടിലെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ നിരന്തരം ദിയ പങ്കുവെയ്ക്കുകയുമുണ്ടായിരുന്നു. ലോക്ക് ഡൗൺ കാലത്താണ് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ കൃഷ്ണകുമാറും കുടുംബവും ഏറെ സജീവമായത്.

നിരവധി ഫോളോവേഴ്സ് ആണ് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെയായി ദിയയ്ക്ക് ഉള്ളത്. ഓസി എന്നാണ് ദിയയെ വിളിക്കുന്നത്. ഇടയ്ക്ക് ബോയ് ഫ്രണ്ട് ആയ വൈഷ്ണവും ഒത്തുള്ള വീഡിയോകള്‍ താരം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ ഇരുവരും ഒന്നിച്ച് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദിയ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.തന്റെ പ്രണയത്തെ കുറിച്ചും ആളുകളുടെ കമന്റുകളെ കുറിച്ചുമാണ് ദിയ പറയുന്നത്
ദിയയുടെ വാക്കുകൾ….
ഇപ്പോഴിതാ, വിവാഹമെന്നാണെന്നു പലരും ചോദിക്കാറുണ്ട്. മാത്രമല്ല, ഇപ്പോള്‍ കോടീശ്വരനെയും കെട്ടിപിടിച്ചാണ് നടപ്പ് എന്ന് അടുത്ത കോടീശ്വരനെ എപ്പോള്‍ പിടിക്കുമെന്നൊക്കെയാണ് ആളുകള്‍ കമന്റ്റ് ചെയ്യുന്നത്. ഇവന് കോടീശ്വരനാണെന്ന് പറഞ്ഞത് എനിക്ക് മനസ്സിലായില്ല. ഒരു നാരങ്ങാവെള്ളം പോലും വാങ്ങി തരാത്ത ഇവനാണോ കോടീശ്വരന്. ഞങ്ങള്‍ പ്രണയത്തിലാണെങ്കിലും റൊമാന്സിനു സമയം കിട്ടുന്നില്ല. എപ്പോഴും തമ്മില്‍ അടിയാണെന്നും തല്ല് ഒഴിഞ്ഞ് നേരമില്ല. ഇതിനിടെ റൊമാന്‍സുപോലും മറന്നു പോകുന്നു. രണ്ടുപേര്‍ക്കും കോമണ്‍ സുഹൃത്തുക്കള്‍ ആയതുകൊണ്ടുതന്നെ അവര്‍ക്ക് മുന്നിലിരിക്കുമ്പോള്‍ എന്ത് റൊമാന്‍സ്, എന്ത് കാമുകന്കാമുകി എന്ന മട്ടാണ്.-ദിയ പറഞ്ഞു.
കുറച്ച് നാൾ മുമ്പ് ഗാന്ധകണ്ണഴകി ഡാൻസ് കവറുമായി ദിയയും വൈഷ്ണവും എത്തിയിരുന്നു.വീഡിയോ യൂട്യൂബിലടക്കം വൈറലായിരുന്നു