കള്ളൻ കപ്പലിൽ തന്നെയുണ്ട്;വിവോ ഫോണിന്റെ ഉടമയെ പൊക്കാൻ അതുമാത്രം മതി ‘;സജി നന്ദ്യാട്ട് പറയുന്നു !

നടിയെ ആക്രമിച്ച കേസ് വളരെ നിർണ്ണായക ഘട്ടത്തിലൂടെ കടന്നു പോവുകയാണ് .കേസുമായി ബന്ധപ്പെട്ട ഓരോ ദിവസവും പുറത്തു വരുന്ന വാർത്ത നടക്കുന്നതാണ് .വിചാരണ കോടതിയെ പ്രതിരോധത്തിലാക്കി കൊണ്ട് ജഡ്ജിയെ മാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് നിർമ്മാതാവ് സജി നന്ദ്യാട്ട്.മെമ്മറി കാർഡിൽ കൃത്രിമം നടന്നതായി എഫ്എസ്എൽ റിപ്പോർട്ടിൽ ഇല്ല.ദൃശ്യങ്ങൾ വിവോ ഫോണിൽ ഇട്ടു കണ്ടു എന്നൊക്കെയാണ് റിപ്പോർട്ടിൽ ഉള്ളത്.

ഹാഷ് വാല്യു ഫയലിന്റെ പേര് മാറ്റിയാൽ പോലും മാറും.മെമ്മറി കാർ‍ഡ് ഉപയോഗിച്ചെന്ന് പറയുന്ന വിവോ കാർഡിന്റെ ഐഎംഇഐ നമ്പർ വെച്ച് ആളെ പിടിക്കാൻ പറ്റില്ലേയെന്നും സജി നന്ദ്യാട്ട് ചോദിച്ചു. പ്രമുഖ മാധ്യമത്തിന്റെ ചർച്ചയിലായിരുന്നു സജിയുടെ ആരോപണം. എന്നാൽ സജിയുടെ വാദങ്ങളെല്ലാം മനപ്പൂർവ്വം ആശയക്കുഴപ്പം സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത മുതിർന്ന അഭിഭാഷകൻ അഡ്വ അജകുമാറിന്റെ പ്രതികരണം.

സജി നന്ദ്യാട്ട് പറഞ്ഞത്- ‘നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർ് ആക്സസ് ചെയ്തിട്ടുണ്ടെങ്കിൽ അക്കാര്യം അന്വേഷിക്കപ്പെടേണ്ടത് തന്നെയാണ്.പക്ഷേ എഫ്എസ്എൽ റിപ്പോർട്ടിൽ അക്കാര്യം ഇല്ല.


വിചാരണ കോടതിയെ പ്രതിരോധത്തിൽ ആക്കികൊണ്ട് ജഡ്ജിയെ മാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ ദിലീപ് വിരോധികൾ നടത്തുന്നത്.
വിവോ ഫോണിന്റെ ഐഎംഇഐ നമ്പർ വെച്ച് ആളെ പിടിക്കാൻ പറ്റില്ലേ? കംപ്യൂട്ടറിന്റെ ഐപി അഡ്രസ് ഉണ്ടെങ്കിൽ പൊക്കാലോ? എന്തേ പ്രതിയെ പിടിക്കാത്തത്? കള്ളൻ കപ്പലിൽ ആയത് കൊണ്ടല്ലേ പ്രതിയെ പിടിക്കാത്തതാണ്. കള്ളൻ ഏത് കപ്പലിൽ ആണെന്നത് മാത്രമേ സംശയമുള്ളൂ’.

ബാലചന്ദ്രകുമാർ പറഞ്ഞത് 2017 നവംബർ 17ാം തീയതി ദിലീപ് വീട്ടിൽ വെച്ച് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടു എന്നാണ്. 2021 ജുലൈയിലാണ് മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് എന്നാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. അപ്പോൾ 2017 ൽ ദിലീപ് ദൃശ്യം വീട്ടിലിരുന്നു കണ്ടുവെന്ന ബാലചന്ദ്രകുമാറിന്റെ വാദം പൊളിക്കുകയല്ലേ എഫ്എസ്എൽ റിപ്പോർട്ട്’.എന്നാൽ ‘മനഃപൂർവ്വം ആശയകുഴപ്പം ഉണ്ടാക്കാനാണ് സജി നന്ത്യാട്ട് ശ്രമിക്കുന്നതെന്നും പൾസർ സുനിയുടെ അഭിഭാഷകനായ പ്രതീഷ് കുറുപ്പ് ദൃശ്യങ്ങൾ കണ്ടത് പെൻഡ്രൈവിലാണെന്നും അഡ്വ അജകുമാർ പറഞ്ഞു. ‘

എഫ്എസ്എല്ലിലേക്ക് അയച്ചത് മെമ്മറി കാർഡ് ആണ്. മെമ്മറി കാർഡ് വിവോ ഫോണിൽ ഇൻസേർട്ട് ചെയ്തതായും വിചാരണ കോടതിയിലിരിക്കെ 12.19 നും 12.59 നും ഇടയിൽ വിവോ ഫോണിൽ പ്രവർത്തിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്’.നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ദിലീപ് വീട്ടിൽ വെച്ച് കണ്ടുവെന്ന് ബാലചന്ദ്രകുമാർ ആരോപണം ഉന്നയച്ച സമയത്ത് ഈ മെമ്മറി കാർഡ് കോടതിയിൽ തന്നെ ഉണ്ടായിരുന്നു എന്ന സജി നന്ദ്യാട്ടിന്റെ വാദം അംഗീകരിക്കുന്നു. കാരണം കോടതിയിൽ ഇരുന്ന ദൃശ്യങ്ങൾ എടുത്ത് ദിലീപ് വീട്ടിൽ പോയി കണ്ടുവെന്ന ആരോപണം ഞങ്ങൾക്കാർക്കും ഇല്ല’, അഡ്വ അജകുമാർ പറഞ്ഞു.

വിവോ ഫോണിന്റെ ഐഎംഇഐ നമ്പർ വെച്ച് ആളെ പിടിക്കാൻ സാധിക്കും.നിലവിലെ ട്രായ് നിയമം അനുസരിച്ച് അതിന് സാധിക്കും. എന്നാൽ അത് നിശ്ചിത സമയത്തിനുള്ളിൽ കണ്ടുപിടിക്കണമെന്ന് നമ്മുക്ക് വാശി പിടിക്കാൻ സാധിക്കില്ല.അന്വേഷണം നടക്കുമ്പോൾ അത് കണ്ടെത്താൻ സാധിക്കും. ജുഡീഷ്യറിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടാൽ ജനങ്ങൾക്ക് നൽകുന്ന നിയമപരമായ സംരക്ഷണം നഷ്ടപ്പെടും. ഇക്കാര്യം അന്വേഷിക്കേണ്ടെന്ന് ഹൈക്കോടതി പറയുമെന്ന് കരുതുന്നില്ല. ഇനി അന്വേഷണം പ്രഖ്യാപിച്ചില്ലേങ്കിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിതയ്ക്കും പ്രോസിക്യൂഷനും കോടതിയെ സമീപിക്കാം’, അഡ്വ അജകുമാർ വ്യക്തമാക്കി.

AJILI ANNAJOHN :