ഇപ്പോഴും കോഴിക്കോട് മിട്ടായി തെരുവിലെ കച്ചവടസ്ഥാപനങ്ങളിൽ ശുചിമുറികൾ ഇല്ലാത്ത അവസ്ഥയുണ്ട് ; ഉള്ളതിലൊക്കെ, വേണേൽ മുള്ളിയേച്ചും പോടെയ് എന്ന നിലപാടും ; കുഞ്ഞിലയുടെ “അസംഘടിതർ” പ്രദർശിപ്പിക്കാത്തതിനെ തുടർന്ന് പ്രതിഷേധം!

കുഞ്ഞില മാസ്സിലാമണിയുടെ സിനിമ ‘അസംഘടിതർ’ അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാത്തതിനെ തുടർന്നുള്ള വിവാദത്തിൽ വലിയ പ്രധിശേഷമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. അക്കൂട്ടത്തിൽ സിനിമാ പേജിൽ വന്ന ഒരു കുറിപ്പ് ശ്രദ്ധ നേടുകയാണ്.

വൈറലാകുന്ന കുറിപ്പ് വായിക്കാം…. “അസംഘടിതർ “-ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയിലെ മികച്ച ഒരു സെഗ്മെന്റ്,; സംവിധായിക : കുഞ്ഞില (വനിത )

സിനിമ അഡ്രസ് ചെയ്ത വിഷയം അങ്ങേയറ്റം സ്ത്രീപക്ഷം. കഥ പറയുന്ന പശ്ചാത്തലം കോഴിക്കോട് മിട്ടായിത്തെരുവ്. എന്നിട്ടും ഈ സിനിമക്ക് കോഴിക്കോട് നടക്കുന്ന വനിതാ ഫിലിം ഫെസ്റ്റിവലിൽ സെലെക്ഷൻ ഇല്ലത്രെ… എന്ത്‌ കൊണ്ടായിരിക്കും?

എന്റെ ചില തോന്നലുകൾ,
സിനിമ അഡ്രെസ്സ് ചെയ്യുന്ന വിഷയം ഇപ്പോഴും മിട്ടായി തെരുവിലെ കച്ചവടസ്ഥാപനങ്ങളിൽ നില നിൽക്കുന്നുണ്ട്. ഫെസ്റ്റിവലിലൊക്കെ വന്നാൽ അത് ചിലപ്പോ വീണ്ടും ചർച്ചയാകും.
ഈ വിഷയത്തിൽ നേരാം വണ്ണം ഇടപെടാത്ത തൊഴിലാളി യൂണിയനുകളെ സിനിമയിൽ കുത്തുന്നുണ്ട്.
പിന്നെ ഈ വാഷ്റൂം പ്രശ്നം ഒരു മിട്ടായി തെരുവിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല കേരളത്തിലെ എത്ര സിറ്റികളിൽ വൃത്തിയുള്ള,സ്ത്രീസൗഹാർദ്ദമായ വാഷ് റൂംസ് ഉണ്ട് .

മാളുകളെ ഉൾപ്പെടുത്തുന്നില്ല അതല്ലാതെ കോർപറേഷനോ മുനിസിപ്പാലിറ്റിയോ നടത്തുന്നത്. സംഭവം എല്ലാ ടൗണിലും ബസ്റ്റാൻഡിനോട് അടുത്ത് ഒരെണ്ണം കാണും, പക്ഷെ കാശ് മേടിച്ചു വക്കുക എന്നല്ലാതെ ഇത് വൃത്തി യായി കീപ് ചെയ്യുക എന്നുള്ളത് ഇവന്മാരുടെ പ്രശ്നമേ അല്ല, അതെങ്ങാൻ ചോദ്യം ചെയ്‌താലോ ” വേണേൽ മുള്ളിയേച്ചും പോടെയ്” എന്ന നിലപാടും

അപ്പൊ പറഞ്ഞു വരുന്നത് കുഞ്ഞിലയുടെ സിനിമ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാത്തത് ഒരു യുവ സംവിധായികയോടുള്ള നീതികേടാണ് , ഇനി ആന്തോളജി എന്നുള്ളതാണ് പ്രശ്നമെങ്കിൽ മുൻപ് ഇതേ ഫെസ്റ്റിവലിൽ ക്രോസ്സ്റോഡ് എന്ന ആന്തോളജി യിലെ വനിതാ സംവിധായകരുടെ സിനിമകൾ പ്രദർശിപ്പിച്ചിട്ടുണ്ട്, ആ സിനിമകളിൽ ഏതെങ്കിലും ഒന്നിന് അസംഘടിതർ എന്ന സിനിമയുടെ ക്വാളിറ്റി ഉള്ളതായി തോന്നിയിട്ടില്ല . കുഞ്ഞിലയോടൊപ്പം, പ്രതിഷേധം. എന്നായിരുന്നു കുറിപ്പ്.

about asamghadithar

Safana Safu :