”നാല് കൊല്ലമായി തലശ്ശേരി ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ദിലീപിന്റെ പേരില്‍ മാനനഷ്ടത്തിന് കേസ് കൊടുത്തിട്ടാണുള്ളത്. ഇതുവരെ വിചാരണയ്ക്ക് എടുത്തിട്ടില്ല. ആ കേസ് വിചാരണയ്ക്ക് എടുക്കാനുള്ള ധൈര്യം ആ മജസ്‌ട്രേറ്റ് കാണിച്ചിട്ടില്ല,”; ആരോപണവുമായി ലിബര്‍ട്ടി ബഷീര്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി ആക്രമിക്കപ്പെട്ട കേസാണ് ചര്‍ച്ചയായിരിക്കുന്നത്. ഓരോ ദിവസം കഴിയും തോറും നിര്‍ണായക വിവരങ്ങളാണ് പുറത്തെത്തുന്നത്. ഇപ്പോഴിതാ ഈ കേസുമായി ബന്ധപ്പെട്ട് വ്യാജ വാട്‌സാപ്പ് ഗ്രൂപ്പ് സൃഷ്ടിച്ച സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലിബര്‍ട്ടി ബഷീര്‍. കഴിഞ്ഞ ദിവസമായിരുന്നു വ്യാജ വാട്‌സാപ്പ് ഗ്രൂപ്പിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ പുറത്തെത്തുന്നത്. കേസില്‍ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുന്നവരെ അപകീര്‍ത്തിപ്പെടുത്താന്‍ ദിലീപിന്റെ പി ആര്‍ ടീം ആള്‍മാറാട്ട വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി എന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ആലപ്പി അഷ്‌റഫ് ആണ് രംഗത്തുവന്നത്.

ഇതിന് പിന്നാലെയാണ് വിഷയം ചര്‍ച്ചയായത്. മാധ്യമപ്രവര്‍ത്തകരും ചലച്ചിത്ര പ്രവര്‍ത്തകരും അടക്കമുള്ളവരുടെ പേര് ഉള്‍പ്പെടുത്തിയാണ് വാട്‌സാപ്പ് ഗ്രൂപ്പ് നിര്‍മിച്ചത് എന്നും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ചോദ്യ ചെയ്യലിന് വിളിപ്പിച്ചപ്പോള്‍ െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കാണിച്ചു തന്നുവെന്നുമാണ് ആലപ്പി അഷ്‌റഫ് പറഞ്ഞു. ഈ ഗ്രൂപ്പില്‍ ലിബേര്‍ട്ടി ബഷീറിന്റെ പേരും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരണം നടത്തിയിരിക്കുന്നത്.

വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ െ്രെകംബ്രാഞ്ച് വിളിച്ചിരുന്നെന്നും എന്നാല്‍ പോകാന്‍ പറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിന് മുന്‍പ് തന്നെ ദിലീപിനെതിരെ താന്‍ മാനനഷ്ടത്തിന് കേസുകൊടുത്തിരുന്നെന്നും എന്നാല്‍ ആ കേസില്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കവെയായിരുന്നു ലിബര്‍ട്ടി ബഷീറിന്‍രെ പ്രതികരണം. വ്യാജ വാട്‌സ്ആപ്പ് സംഭവത്തില്‍ പരാതി കൊടുക്കുന്നില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് പിന്നാലെയായിരുന്നു നാല് വര്‍ഷം മുന്‍പ് കൊടുത്ത കേസിന്റെ കാര്യം ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത്.

”നാല് കൊല്ലമായി തലശ്ശേരി ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ദിലീപിന്റെ പേരില്‍ മാനനഷ്ടത്തിന് കേസ് കൊടുത്തിട്ടാണുള്ളത്. ഇതുവരെ വിചാരണയ്ക്ക് എടുത്തിട്ടില്ല. ആ കേസ് വിചാരണയ്ക്ക് എടുക്കാനുള്ള ധൈര്യം ആ മജസ്‌ട്രേറ്റ് കാണിച്ചിട്ടില്ല,” എന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തില്‍ മാത്രമല്ല ദിലീപിനെതിരെ താന്‍ നേരത്തെ കൊടുത്ത കേസിലും നടപടിയുണ്ടാകണമെന്ന് ലിബേര്‍ട്ടി ബഷീര്‍ പറഞ്ഞു. തന്നോടെന്തോ കളിക്കാന്‍ ദിലീപിനും സംഘത്തിനും ധൈര്യം ഉണ്ടായിട്ടില്ലെന്നും അവര്‍ ഏത് നിലയ്ക്ക് പോകുന്നോ ആ നിലയ്ക്ക് പോകാനുള്ള ധൈര്യവും സാമ്പത്തിക ശക്തിയും തനിക്കുണ്ടെന്നും ലിബേര്‍ട്ടി ബഷീര്‍ പറഞ്ഞു.

ആഷിക് അബു,ബൈജു കൊട്ടാരക്കര, നികേഷ് കുമാര്‍, സന്ധ്യ ഐ പി എസ്, ലിബര്‍ട്ടി ബഷീര്‍, മഞ്ജു വാര്യര്‍ , പ്രമോദ് രാമന്‍, വേണു, ടി ബി മിനി, സ്മൃതി എന്നിവരുടെ പേരുകളും ഗ്രൂപ്പിലുണ്ടെന്ന് ആലപ്പി അഷ്‌റഫ് പറഞ്ഞിരുന്നു. ഈ ഗ്രൂപ്പിന്റെ നാല് സ്‌ക്രീന്‍ ഷോട്ടുകളാണ് തന്നെ കാണിച്ചു തന്നതെന്നാണ് ആലപ്പി അഷ്‌റഫ് പറഞ്ഞത്. ഒരു ഷോണ്‍ ജോര്‍ജിന്റെ ഫോണില്‍ നിന്നും, വധ ഗൂഢാലോചന കേസിലെ രണ്ടാം പ്രതി അനൂപിന്റെ ഫോണിലേക്ക് വന്നതാണ് ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ എന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു.

അന്വേഷണത്തിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത അനുപിന്റെ ഫോണിലെ വിവരങ്ങള്‍ പുനര്‍ജീവിപ്പിച്ചെടുത്ത കൂട്ടത്തില്‍ കിട്ടിയതാണിവ.
അതിന്റെ സത്യാവസ്ഥ അറിയാനാണ് തന്നെ വിളിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സന്ധ്യ ഐ പി എസിന്റെ പേരു കൂടി ഉള്‍പ്പെട്ടത് കൊണ്ട് അനേഷണ ഉദ്യോഗസ്ഥര്‍ക്ക് കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റിയെന്നും അദ്ദേഹം പറയുന്നു.

പി ആര്‍ വര്‍ക്കേഴ്‌സിന്റെ പല നമ്പറുകള്‍. മേല്‍പറഞ്ഞ പേരുകളില്‍ സേവ് ചെയ്താണ് ഗ്രൂപ്പിന് രൂപം നലകിയതത്രേ. പേരുകള്‍ ചേര്‍ന്ന് വരുന്ന മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകളെടുത്തായിരുന്നു അവരുടെ പ്രചരണം . ഇതാണ്‌പോലീസിന്റെ പ്രാഥമിക നിഗമനം. പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാനായ് എന്തൊക്കെ കുപ്രചരണങ്ങളാണ് ഇക്കൂട്ടര്‍ കാട്ടികൂട്ടുന്നത്. ഞാന്‍ മനസാ വാചാ കര്‍മ്മണ അറിയാത്ത സംഭവമാണന്ന് മൊഴി കൊടുത്തു. അപകീര്‍ത്തിക്ക് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു.

Vijayasree Vijayasree :