മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്.
ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളൊക്കെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഋഷ്യ പ്രണയത്തിന് വലിയ ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത് . കോളേജിന്റെ പശ്ചാത്തലത്തിലാണ് പരമ്പര വികസിക്കുന്നത്. ഋഷി, റാണിയമ്മ, സൂര്യ, അദിതി തുടങ്ങി നിരവധി കഥാപാത്രങ്ങളാണ് പരമ്പരിയിൽ ഉള്ളത്.
എന്നാൽ ഇപ്പോൾ പുതിയ ഒരു കഥാപാത്രം കഥയിലേക്ക് എത്തിയിരിക്കുകയാണ്. കൽക്കി എന്ന ഒരു അവതാരം ആണ് പുത്തൻ വഴിത്തിരിവ് സൃഷ്ട്ടിച്ചു കടന്നുവന്നിരിക്കുന്നത്. കൂടെവിടെ വരും ആഴ്ചയിലെ എപ്പിസോഡ് വിശേഷം കാണാം വീഡിയോയിലൂടെ..
about koodevide