സിനിമ മാത്രം ചെയ്തുകൊണ്ടിരുന്നുവെങ്കില്‍ ഒരു പക്ഷേ താനും കുടുംബവും പട്ടിണി കിടക്കേണ്ടി വന്നേനെ; തുറന്ന് പറഞ്ഞ് നടന്‍ ബേസില്‍ പൗലോസ്

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ ഇതേ കുറിച്ച് പറഞ്ഞ്. സിനിമ സുരക്ഷിത മേഖലയല്ല. സിനിമയില്‍ നിന്ന് താന്‍ പൈസയൊന്നും ഉണ്ടാക്കിയിട്ടില്ല. സിനിമ മാത്രം ചെയ്തുകൊണ്ടിരുന്നുവെങ്കില്‍ ഒരു പക്ഷേ താനും കുടുംബവും പട്ടിണി കിടക്കേണ്ടി വന്നേനെ. ചിലപ്പോള്‍ മുഴുവന്‍ പണം ലഭിക്കില്ല.

പുതിയ ആളുകള്‍ ആയതുകൊണ്ട് ന്യായമായ പ്രതിഫലത്തിനുവേണ്ടി ഒരുപാട് സംസാരിക്കേണ്ടി വരും. പല സിനിമയില്‍ നിന്നും താന്‍ 30 ദിവസം ജോലി ചെയ്താല്‍ കിട്ടുന്ന തുക പോലും കിട്ടിയിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.

’28 വയസുള്ളപ്പോഴാണ് ഞാന്‍ സിനിമയില്‍ വരുന്നത്. ആ സമയത്ത് ഞാന്‍ ചെയ്തിരുന്ന ജോലിയില്‍ എനിക്ക് അത്യാവശ്യം പരിചയസമ്പത്തുണ്ട്. അതുകൊണ്ട്, പൂര്‍ണമായും ഞാന്‍ അതു വിട്ടില്ല. ഇപ്പോഴും ഞാന്‍ ജോലി ചെയ്യുന്നു, അതുകൊണ്ടാണ് മുന്‍പോട്ട് പോകുന്നതെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ!്യൂട്ട് പൂര്‍വ്വ വിദ്യാര്‍ഥിയും പ്രമുഖ സൗണ്ട് ഡിസൈനറുമായ നിതിന്‍ ലൂക്കോസ് ആദ്യമായി സംവിധാനം ചെയ്!ത ചിത്രമാണ് പക. ബേസില്‍ പൗലോസിനൊപ്പം നിതിന്‍ ജോര്‍ജ്, വിനീതാ കോശി, അഭിലാഷ് നായര്‍, ജോസ് കിഴക്കന്‍, അതുല്‍ ജോണ്‍, മറിയക്കുട്ടി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിട്ടുണ്ട്.

Vijayasree Vijayasree :