പെരുന്നാൾ‌ കൈനീട്ടം ​ഗൂ​ഗിൾ പേ വഴി വാങ്ങി ബ്ലെസ്ലി ; ന്യൂജെൻ രീതിയിൽ‌ പണം വാങ്ങി തെണ്ടിയെന്ന് ആരോപണം ; ഒടുവിൽ കിട്ടിയ ക്യാഷും അതിന്റെ ആവശ്യവും വെളിപ്പെടുത്തി ബ്ലെസ്ലി; ഒട്ടും പ്രതീക്ഷിക്കാത്ത സംഭവം എന്ന് ആരാധകർ!

ബിഗ് ബോസ് മലയാളം സീസൺ 4 ലെ ചർച്ചകൾ ഇനിയും അവസാനിച്ചിട്ടില്ല. ഇപ്പോൾ ബ്ലെസ്ലിലിയെ കുറിച്ചുള്ള ഒരു വാർത്തയാണ് വൈറലാകുന്നത്. ഫസ്റ്റ് റണ്ണർ അപ്പാണ് ബ്ലെസ്‌ലി. ബിഗ് ബോസ് ഫിനാലെയിലേക്ക് അടുത്തപ്പോൾ ബ്ലെസ്ലിക്കെതിരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. അതുപോലെ ബിഗ് ബോസ് വീടിനകത്തും ബ്ലെസ്ലിയ്ക്ക് നിരവധി വിമർശനം നേരിടേണ്ടി വന്നിരുന്നു.

പുറത്തിറങ്ങിയ ശേഷവും മറ്റുള്ള മത്സരാർഥികൾ ബ്ലെസ്ലിയെ ഡീ​ഗ്രേഡിങ് നടത്തുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം പെരുന്നാളിനോട് അനുബന്ധിച്ച് പെരുന്നാൾ‌ കൈനീട്ടം താൽപര്യമുള്ളവർക്ക് ​ഗൂ​ഗിൾ പേ വഴി തനിക്ക് അയച്ച് തരാമെന്ന് പറഞ്ഞ് ബ്ലെസ്ലി സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടിരുന്നു. അതുവഴി നിരവധി പേർ ബ്ലെസ്ലിക്ക് പണം അയച്ചുകൊടുത്തു.

സംഭവം വൈറലായതോടെ നിരവധി പേർ ബ്ലെസ്ലിയെ വിമർശിച്ച് രം​​ഗത്തെത്തി. ബ്ലെസ്ലി ഫാൻസിൽ‌ നിന്നും ന്യൂജെൻ രീതിയിൽ‌ പണം വാങ്ങി തെണ്ടുന്നുവെന്നാണ് പലരും സോഷ്യൽമീഡിയയിൽ കുറിച്ചത്. ഇപ്പോൾ തനിക്കെതിരെ വന്ന ആ പരിഹാസങ്ങൾക്ക് മറുപടിയുമായി വന്നിരിക്കുകയാണ് ബ്ലെസ്ലി.

മുപ്പതിനായിരം രൂപയാണ് തന്നെ സ്നേഹിക്കുന്ന നിരവധി പേരിൽ നിന്നായി താൻ കളക്ട് ചെയ്തതെന്നും അതിനോടൊപ്പം ബി​ഗ് ബോസിൽ നിന്ന് സമ്പാദിച്ച പണത്തിൽ നിന്നും 30000 രൂപ കൂടി ചേർത്ത് ഒരു കുട്ടിയെ ഒരു വർഷത്തേക്ക് താൻ സ്പോൺസർ ചെയ്തുവെന്നാണ് ബ്ലെസ്ലി പറയുന്നത്.

അത് വ്യക്തമാക്കുന്ന തെളിവുകയും ബ്ലെസ്ലി പങ്കുവെച്ചിട്ടുണ്ട്. നിരവധിപേർ എനിക്ക് മെസേജ് അയക്കാറുണ്ട് ​ഗിറ്റാർ വാങ്ങിത്തരാം, ഡ്രസ് അയച്ചുതരാമെന്നെല്ലാം പറഞ്ഞ്. പക്ഷെ അതൊന്നും എനിക്ക് ഇപ്പോൾ ആവശ്യമില്ല.

മത്സരാർഥികൾക്കിടയിലെ അഭിപ്രായ സംഘർഷങ്ങൾ ആദ്യവാരം മുതൽ ആരംഭിച്ച സീസൺ ആയിരുന്നു ഇപ്പോൾ കഴിഞ്ഞപോയ സീസൺ ഫോർ. ഭാഷാ സ്വാധീനമുള്ള, വേറിട്ട കാഴ്ചപ്പാടുകളുള്ള ഒരു ചെറുപ്പക്കാരൻ എന്നൊരു ഇമേജും ബി​ഗ് ബോസിൽ ബ്ലെസ്ലിക്കുണ്ടായിരുന്നു.

ഫിസിക്കൽ ടാസ്ക്കുകൾ ഇത്ര മനോഹരമായി വേ​ഗത്തിൽ പൂർത്തിയാക്കുന്ന മറ്റൊരു മത്സരാർഥി ഈ സീസണിലുണ്ടായിരുന്നില്ല. റോബിൻ പുറത്തായപ്പോൾ പ്രേക്ഷകർ ഏറ്റവും കൂടുതൽ വിജയ സാധ്യത പ്രവചിച്ചിരുന്ന മത്സരാർഥിയും ബ്ലെസ്ലിയായിരുന്നു. എന്നാൽ ദിൽഷയ്ക്ക് വിജയ സാധ്യതയോ പ്രേക്ഷക പിന്തുണയോ ഉണ്ടായിരുന്നില്ല.

ശേഷം അവാസന കുറച്ച് ദിവസങ്ങളിൽ പുറത്തായ റോബിന്റെ പിന്തുണ ദിൽഷയ്ക്ക് ലഭിച്ചതോടെയാണ് വോട്ടിങിൽ മാറ്റം വന്നത്.

ഇതോടെ ദിൽഷ വിജയിയാകുകയായിരുന്നു. ഒന്നാം സ്ഥാനം കിട്ടിയില്ലെങ്കിലും തന്റേതായ വലിയൊരു ആരാധക വൃന്ദത്തെ സൃഷ്ടിച്ചെടുക്കാൻ ബ്ലെസ്ലിക്കായി. അതിനാൽ തന്നെ വിജയിക്ക് ലഭിക്കുന്നതിനേക്കാൾ വലിയ സ്വീകരണമാണ് ബ്ലെസ്ലിക്ക് വേണ്ടി ആരാധകർ വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്.

about biggboss

Safana Safu :