പ്രിയപ്പെട്ട മകനെ… ഇനിയും ഒരുപാട് ദൂരം പോവാനുണ്ട്, നിന്റെ രക്തത്തിലുള്ള സംഗീതം ആത്മസമർപ്പണത്തിലൂടെ എന്നും നിലനിർത്തണം, മക്കളെ കുറിച്ച് ഗോപി സുന്ദർ പറഞ്ഞത് ഞാനെപ്പോഴും അമ്മയുടെ കൂടെയാണ്… അച്ഛൻ തിരിച്ച് വരുമെന്ന കാര്യത്തിൽ യാതൊരു പ്രതീക്ഷയുമില്ലെന്ന് മകൻ; വാക്കുകൾ വീണ്ടും വൈറൽ

ഇനിയുള്ള കാലം ഒരുമിച്ച് ജീവിക്കാമെന്ന തീരുമാനത്തിലാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും. ഇരുവരും സോഷ്യൽമീഡിയ വഴിയായിരുന്നു തങ്ങൾ പ്രണയത്തിലാണെന്ന സൂചന നൽകുന്ന ഫോട്ടോയും കുറിപ്പും പങ്കുവെച്ചത്. അതിന് പിന്നാലെ ഗോപി സുന്ദറിനും അമൃതയ്ക്കും സൈബർ ആക്രമണം നേരിട്ടിരുന്നു.

​ഗായിക അഭയ ഹിരൺമയിയുമായുള്ള ലിവിങ് ലൈഫ് അവസാനിപ്പിച്ചാണ് അമൃത സുരേഷുമായി പ്രണയത്തിലായത്. നാൽപ്പത്തിയഞ്ചുകാരനായ ​ഗോപി സുന്ദർ ആദ്യ ഭാര്യ പ്രിയുമായുള്ള വിവാഹ ബന്ധം ഇതുവരെ വേപെടുത്തിയിട്ടില്ല. ആ ബന്ധത്തിൽ ​ഗോപി സുന്ദറിന് രണ്ട് ആൺ മക്കളുമുണ്ട്.

താരത്തിന്റെ ഭാര്യ പ്രിയ ഇപ്പോഴും ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോകൾ ഒന്നും തന്നെ സോഷ്യൽമീഡിയയിൽ നിന്നും ഡിലീറ്റ് ചെയ്തിട്ടില്ല.

2001ലാണ് പ്രിയയും ഗോപി സുന്ദറും തമ്മിലുള്ള വിവാഹം നടന്നത്. പ്രിയയുമായുള്ള ദാമ്പത്യ ജീവിതത്തിന് ഇടയിലാണ് അഭയ ഹിരൺമയിയുമായി ഗോപി സുന്ദർ പ്രണയത്തിലാവുന്നത്. തുടർന്ന് ലിവിങ് റിലേഷനും ആരംഭിച്ചു. അഭയ ഹിരൺമയിയുമായി ലിവിങ് റിലേഷനിലായിരുന്നപ്പോഴും ​ഗോപി സുന്ദർ തന്റെ മക്കളോട് സ്നേഹമുള്ള അച്ഛനായിരുന്നു. മക്കളുടെ ജീവിതത്തിൽ പുതിയ നേട്ടങ്ങൾ വരുമ്പോൾ അഭിനന്ദിച്ച് കുറിപ്പും സോഷ്യൽമീഡിയയിൽ ​ഗോപി സുന്ദർ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ​ഗോപി സുന്ദർ മക്കളെ കുറിച്ച് മുമ്പ് കുറിച്ച സോഷ്യൽമീഡിയ പോസ്റ്റുകളും വീണ്ടും വൈറലാവുകയാണ്.

മാധവ് സുന്ദറും യാദവ് സുന്ദറുമാണ് ഗോപി സുന്ദറിന്റെ മക്കൾ. അച്ഛനെപ്പോലെ തന്നെ സംഗീതത്തിൽ മാധവ് സുന്ദറിനും അഭിരുചിയുണ്ട്.സംഗീത സംവിധായകനായ ഔസേപ്പച്ചനൊപ്പമുള്ള മാധവിന്റെ ഫോട്ടോ പങ്കുവെച്ച് ​ഗോപി ഒരിക്കൽ കുറിച്ചത് ഇങ്ങനെയായിരുന്നു.

‘എന്റെ ഗുരുവിനൊപ്പം എന്റെ മകനെ കാണുമ്പോൾ അഭിനമാനമാണ് തോന്നുന്നത്. പ്രിയപ്പെട്ട മകനെ… ഇനിയും ഒരുപാട് ദൂരം പോവാനുണ്ട്. നിന്റെ രക്തത്തിലുള്ള സംഗീതം ആത്മസമർപ്പണത്തിലൂടെ എന്നും നിലനിർത്തണം.’ എന്നായിരുന്നു ​ഗോപി സുന്ദർ കുറിച്ചത്. ​ഗോപി സുന്ദറിന്റേയും ​ഗുരു ഔസേപ്പച്ചൻ തന്നെയായിരുന്നു. മാധവിനൊപ്പമുള്ള ഫോട്ടോ മാത്രമല്ല യാദവിനൊപ്പമുള്ള ചിത്രവും ഗോപി സുന്ദർ പോസ്റ്റ് ചെയ്തിരുന്നു.

‘നിന്റെ പുഞ്ചിരി എന്റെ ജീവിതം യാഥാർഥ്യമാക്കുന്നു’ എന്നായിരുന്നു യാദവിനൊപ്പമുള്ള ചിത്രത്തിന് ഗോപി സുന്ദർ നൽകിയ ക്യാപ്ഷൻ. ‘ഞാനെപ്പോഴും അമ്മയുടെ കൂടെയാണ്. അച്ഛൻ തിരിച്ച് വരുമെന്ന കാര്യത്തിൽ യാതൊരു പ്രതീക്ഷയുമില്ല. അദ്ദേഹം ഒരിക്കലും മടങ്ങിവരില്ല.’

‘ആ തിരിച്ചുവരവ് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അങ്ങനെയൊരു കാര്യം ആരും പ്രതീക്ഷിക്കേണ്ടതില്ല ഡ്രൈവിങ് ഏറെയിഷ്ടമുള്ള കാര്യമായിരുന്നു. അതറിയാവുന്ന അദ്ദേഹമാണ് എന്നെ കാറോടിക്കാൻ പഠിപ്പിച്ചത്’ മാധവ് മുമ്പൊരിക്കൽ പറഞ്ഞിരുന്നു.

Noora T Noora T :