നടൻ പൃഥ്വിരാജ് ആദ്യം അഭിനയിച്ചത് തന്റെ ചിത്രത്തിലാണെന്നും എന്നാൽ അദ്ദേഹം എല്ലായിടത്തും തന്റെ ആദ്യ ചിത്രം നന്ദനമാണെന്നാണ് പറയുന്നതെന്നും സംവിധായകൻ രാജസേനൻ. നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന സിനിമയിലായിരുന്നു പൃഥ്വി ആദ്യമായി അഭിനയിച്ചതെന്ന് സംവിധായകന്‍ പറയുന്നു.
രാജസേനഎന്റെ വാക്കുകളിലേക്ക്…
ഞാന്‍ സംവിധാനം ചെയ്ത സിനിമയിലൂടെയാണ് പൃഥ്വിരാജ് എന്ന നടന്‍ വരുന്നതെങ്കിലും അദ്ദേഹം എന്റെ സിനിമയുടെ പേര് ആദ്യമായി അഭിനയിച്ച സിനിമയായി പറയാറില്ല.
നന്ദനമാണ് ആദ്യ ചിത്രമെന്ന പൃഥ്വിരാജ് പറയൂ. ‘നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി’ എന്ന സിനിമയും മറ്റൊരു സിനിമയും കഴിഞ്ഞിട്ടാണ് പൃഥ്വിരാജിന്റെ നന്ദനം വരുന്നത്. എല്ലാവര്‍ക്കും ഓടിയ സിനിമയുടെ പേര് പറയാനാണ് താത്പര്യം.