സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ചുരുളി. ഈ ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗീതി സംഗീത. മമ്മൂട്ടി നായകനായെത്തുന്ന റോഷാക്കിലും ഗീതി അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ, തന്റെ സിനിമ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി.
ചുരുളിയ്ക്ക് മുമ്പ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ചുരുളിയിലെ പെങ്ങള്‍ തങ്കയാണ് തന്റെ അഡ്രസ്സ് എന്നാണ് ഗീതി പറയുന്നത്. പലര്‍ക്കും എന്നെ അറിയാവുന്നത് പെങ്ങള്‍ തങ്കയായി അഭിനയിച്ചതിനുശേഷമാണ്.
എന്റെ സിനിമ കരിയര്‍ എടുത്തുനോക്കുമ്പോള്‍ പെങ്ങള്‍ തങ്കയ്ക്ക് മുന്‍പും പിന്‍പും എന്ന് പറയേണ്ടി വരും. പെങ്ങള്‍ തങ്കയ്ക്കുശേഷം എന്റെ സിനിമ കരിയറില്‍ വലിയൊരു മാറ്റം ഉണ്ടായിട്ടുണ്ട്. ചുരുളിയിലെ പെങ്ങള്‍ തങ്കയാണ് എന്റെ അഡ്രസ്സ്.
ലിജോ ജോസ് പെല്ലിശ്ശേരി സാറിനൊപ്പം വര്‍ക്ക് ചെയ്തത് വലിയൊരു അനുഭവമാണ്. ആക്ടിംഗില്‍ മനസ്സ് പറയുന്നത് പോലെ ചെയ്യുക എന്നൊരു തിയറിയാണ് ഞാന്‍ സാറില്‍ നിന്ന് പഠിച്ചത്. ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്നാണ് റോഷാക്കില്‍ മമ്മൂക്കയ്‌ക്കൊപ്പം ഒരു വേഷം ചെയ്യാന്‍ കഴിഞ്ഞത്.