മൂന്നാം മാസത്തിൽ അഭിനയലോകത്തേക്ക് എത്തിയ പാറുക്കുട്ടിയുടെ ആദ്യ ശമ്പളം കേട്ടാൽ ഞെട്ടും; ഇനി ഉപ്പും മുളകും ടീമിനൊപ്പം ബിഗ് ബോസ് സീസൺ ഫോർ മത്സരാർത്ഥി റോബിനും?; എത്തുന്നത് ലെച്ചുവിന്റെ ഭർത്താവ് റോളിലേക്കോ..?; ആകാംക്ഷയോടെ ആരാധകർ!

മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വലിയ വിജയം നേടിയ പരമ്പരയാണ് ഉപ്പും മുളകും. ഒരു മിഡില്‍ ക്ലാസ് കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ പരമ്പര മലയാളികളുടെ മനം കവര്‍ന്നു. അതിലെ ഓരോ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി. എന്നാല്‍ കൊവിഡ് തുടങ്ങിയതോടെ ഉപ്പും മുളകും അവസാനിപ്പിക്കേണ്ടി വന്നിരുന്നു.

അങ്ങനെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ശക്തമായ തിരിച്ച് വരവാണ് ഉപ്പും മുളകും നടത്തിയിരിക്കുന്നത്. മുന്‍പുണ്ടായിരുന്ന അതേ താരങ്ങളെ തന്നെ അണിനിരത്തി പരമ്പരയുടെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ നടക്കുന്നത്.

ഈ പരമ്പരയിലൂടെ മലയാള മിനിസ്ക്രീൻ പ്രക്ഷകർ നെഞ്ചിലേറ്റിയ ഒരു കുഞ്ഞ് താരമുണ്ട്. കുട്ടിക്കുറുമ്പ് കൊണ്ടും സ്നേഹം കൊണ്ടും വാത്സല്യം തോന്നുന്ന കുഞ്ഞ് പാറുക്കുട്ടി. സീരിയലിൽ വന്ന അന്ന് തൊട്ട് ആരാധകർ കുറുമ്പത്തിക്കുട്ടിയെ സ്വീകരിച്ച് കഴിഞ്ഞു. കുറുമ്പു കാട്ടിയും പിണക്കം കാട്ടിയുമൊക്കെയാണ് പ്രക്ഷകരുടം മനം കവർന്ന് പാറുക്കുട്ടി മുന്നോട്ട് പോകുന്നത്. നിരവധി ആരാധകരാണ് പാറുക്കുട്ടിക്ക് സീരിയലിലൂടെ ലഭിച്ചത്. ജനിച്ച് മൂന്നാം മാസത്തിൽ അഭിനയ മേഖലയിൽ എത്തുന്ന ലോകത്തിലെ ആദ്യത്തെ കുട്ടി എന്ന ടാഗും പാറുക്കുട്ടിക്ക് ഉണ്ട്.

ഉപ്പും മുളകും എന്ന സീരിയലിനും മികച്ച പിന്തുണയാണ് പ്രക്ഷകരിൽ നിന്ന് ലഭിക്കുന്നത്. സീരിയൽ വിരോധികളെ പോലും ഈ പരമ്പരയുടെ സ്ഥിരം പ്രേക്ഷകരാക്കി മാറ്റാൻ ഉപ്പും ണുളകിനും സാധിച്ചിട്ടുണ്ട്. ടിവി ചാനലിൽ സീരിയൽ സംപ്രേക്ഷണം ചെയ്ത ശേഷം ശോഷഅയൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അപ്ലോഡ് ചെയ്യുന്ന സീരിലിൻ്റെ ഫുൾ വീഡിയോ പ്രൊമോ ഒക്കെ വളരം വേഗത്തിലാണ് ട്രെൻഡിങ്ങിലെത്തുന്നത്. ലക്ഷക്കണക്കിന് ആരാധരാണ് ഈ സീരിയിലിന് ഉളളത്.

1200 എപ്പിസോഡ് പൂർത്തിയാക്കി ഒരു സുപ്രാഭത്തിൽ സീരിയിൽ നിർത്തിയതോടെ സീരിയലിൻ്റെ സ്ഥിരം പ്രേക്ഷകർ നിരാശയിലായിരുന്നു. എന്നാൽ വീണ്ടും പ്രേക്ഷകരെ ആവേശത്തിലാക്കി പരമ്പരയുടെ രണ്ടാം ഭാഗം വീണ്ടും ആരംഭിച്ചിരിക്കുകയാണ്.

സീരിയലിലെ ബാലും നീലുവും മുടിയനും കേശുവും ശിവാനിയും പാറുക്കുട്ടിയുമെല്ലാം സ്വന്തം വീട്ടിലെ ആളുകളെ പോലെയാണ് കാണുന്നത്. സീരിയലിലെ ഒന്നാം ഭാഗത്തിൽ വളരെ കുഞ്ഞുകൂട്ടിയായി എത്തിയ പാറുക്കുട്ടി ഇപ്പോൾ വളർന്ന്. കുറുമ്പൊക്കെ കൂടി പ്രേക്ഷകരുടെ മനം കവരുകയാണ് വീണ്ടും.

വളരെ മുമ്പ് തന്നെ ആളുകൾക്ക് അറിയാനുള്ള ആഗ്രഹാമയിരുന്നു പാറുക്കുട്ടിയുടെ അഭിനയത്തിന് ശമ്പളമെത്രയാണെന്ന് ഇപ്പോൾ അതിന് ഉത്തരം കിട്ടിയിരിക്കുകയാണ്. ഒരു ദിവസത്തെ പാറുക്കുട്ടിയുടെ അഭിനയത്തിന് 2000 രൂപയാണ് ലഭിച്ചിരുന്നത്. ശ്രീകണ്ഠൻ നായരുടെ ഷോ ആയ ഫ്ലവേഴ്സ് ഒരു കോടി എന്ന പരിപാടിയിലൂടെയാണ് ശ്രീകണ്ഠൻ നായർ പാറുക്കുട്ടിയുടെ ശമ്പളം എത്രയെന്ന് പറഞ്ഞത്. നടി മിയ അതിഥിയായെത്തിയെപ്പോഴായിരുന്നു പറഞ്ഞത്.

മിയ അഭിനയം തുടങ്ങിയ സമയത്ത് ആദ്യമായി 1000 രൂപ ലഭിച്ച കാര്യവും താരം പറഞ്ഞു. അത് ഇന്നും ചിലവാക്കാതെ സൂക്ഷിച്ച് വെച്ചിട്ടുണ്ടന്നും താരം പരിപാടിയിലൂടെ പറഞ്ഞു. ഉപ്പും മുളകിന്റെ രണ്ടാം സീസൺ ജൂൺ 13 നാണ് ആരംഭിച്ചത്. ടിവി പ്രേക്ഷകരെക്കാട്ടിലും കൂടുതൽ പേർ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ കാണുന്നവരുമുണ്ട്.

നിത്യ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെ അതുപോലെ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത് കൊണ്ട് തന്നെയാണ് ഉപ്പും മുളകിനും ഇത്രയുമധികം പ്രേക്ഷക പിന്തുണയുള്ളത്. ഉപ്പും മുളകിൻ്റെ രണ്ടാമത്തെ സീസണിൽ മികച്ച പ്രേക്ഷക പിന്തുണയുള്ള ബിഗ് ബോസ് താരം ഡോ. റോബിനും എത്തുന്നുണ്ട് എന്നുള്ള വാർത്തകളും പുറത്ത് വരുന്നുണ്ട്. എന്നാൽ ഇതിൻ്റെ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

ഉപ്പും മുളകും ഷൂട്ട് ചെയ്യുന്ന വീട്ടിലെത്തി ബാലുവിനും നീലുവിനൊപ്പമുള്ള ഫോട്ടോകൾ പുറത്ത് വന്നതോടെയാണ് റോബിൻ സീരിയലിൻ്റെ ഭാഗമായി എത്തുന്നുണ്ട് എന്ന വാർത്തകൾ വന്നത്. പരമ്പരയിൽ ലച്ചുവിന്റെ ഭർത്താവായാണോ റോബിൻ എത്തുന്നത് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. നിലവിൽ ലച്ചുവിൻ്റെ ഭർത്താവ് ഗൾഫിലാണ്..വരുന്ന എപ്പിസോഡിലൂടെ അറിയാം റോബിൻ്റെ വരവിനെക്കുറിച്ച്..

about uppum mulakum

Safana Safu :