ഗുണ്ടാ ശിവൻ വന്നു; സാന്ത്വനം വീട്ടിലേക്ക് തിരിച്ചുപോകാൻ പ്രേക്ഷകർ അപേക്ഷിക്കുന്നു; അച്ചു കണ്ണൻ പ്രണയം സെൻസിബിൾ അല്ലേ?; സാന്ത്വനം പരമ്പരയെ കുറിച്ച് പ്രേക്ഷകർ !

ഏറെ നാളുകളായി ശിവന്റെയും അഞ്ജലിയുടേയും വീട്ടിലേക്കുള്ള മടങ്ങി വരവിനായി കാത്തിരിക്കുകയാണ് സാന്ത്വനം പ്രേക്ഷകർ. സുഹൃത്തിന്റെ വീട്ടിൽ യാത്ര പോയ അഞ്‍ജലിയും ശിവനും ഇനി എന്നാകും തിരിച്ചെത്തുകയെന്ന് ഭൂരിഭാഗം പേരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്ന പുതിയ പ്രൊമോയിൽ ശിവാഞ്ജലിമാർ വീട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്.

വീട്ടിലേക്ക് മടങ്ങിയെത്തിയ ശിവന് കുടുംബാംഗങ്ങളുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നുകയാണ്. ശിവേട്ടൻ വരാനായി കാത്തിരിക്കുകയായിരുന്നു എന്ന് കണ്ണൻ ശിവനോടും അഞ്ജലിയോടും പറയുകയാണ്. താൻ കൂടെയില്ലാതിരുന്നപ്പോൾ വീട്ടിൽ എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള തിടുക്കത്തിലാണ് ശിവനും. ഭദ്രനും മക്കളും വീട്ടിൽ വന്ന് എന്തെങ്കിലും പ്രശ്നമുണ്ടാക്കിയോ എന്നാണ് ശിവന്റെ സംശയം.

സാന്ത്വനം പുതിയ പ്രൊമോയ്ക്ക് വൻ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ലഭിക്കുന്നത്. ശിവേട്ടൻ എത്തുന്നതോടെ കണ്ണൻ എല്ലാം തുറന്നുപറയും. അതോടെ ശിവൻ കലിപ്പ് തീരും വരെ ഭദ്രനെ തള്ളിയിട്ട് എല്ലാവരും കിടക്കയും പെട്ടിയും എടുത്ത് സാന്ത്വനം വീട്ടിലേക്ക് തന്നെ മടങ്ങും . അങ്ങനെർ എങ്കിലും ഈ ട്രാക്ക് അവസാനിക്കട്ടെ എന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്.

ശിവന്റെ മാസ് എൻട്രിയ്ക്കായി കാത്തിരിക്കുകയായിരുന്നുവെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. വന്നു മക്കളെ.. നമ്മുടെ ശിവേട്ടൻ ലാൻഡ് ചെയ്തിരിക്കുന്നു.., ഇനിയാണ് കളി ഇനി വരുന്ന എപ്പിസോഡ് അടിപൊളി ആണ്, മക്കളെ ശിവന്റെ താണ്ഡവം- എന്നൊക്കെയാണ് പ്രൊമോയ്ക്ക് വരുന്ന കമന്റുകൾ.

ശിവേട്ടൻ എത്തിയ സ്ഥിതിക്ക് ഇനി കളി വേറെ ലെവലിൽ ആയിരിക്കും. അഞ്ചു വീണ്ടും സാരിയും ചുറ്റി അടുക്കളയിലും ശിവൻ ബെനിയനുമിട്ടു കടയിലെ ചുമട്ടു തൊഴിലാളിയും ആയി മാറി സുഹൃത്തുക്കളേ എന്ന് പറയുന്നവരും കുറവല്ല.

എന്നാൽ കണ്ണൻ അച്ചു കോംബോയ്ക്ക് ഇപ്പോൾ സ്വീകാര്യത കിട്ടിത്തുടങ്ങിയിട്ടുണ്ട്. പക്ഷെ ഇപ്പോഴേ ഈ ട്രാക്ക് വേണ്ടായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇവരുടെ ലവ് ട്രാക്ക് അത്ര സെന്സിബിൽ ആയി തോന്നുന്നില്ല. ഇന്ന് യുവ തലമുറ മലരേ ഫോക്കസ്ഡ് ആണ്…അടുക്കളയും കൃഷ്ണ സ്റോർസും , മാത്രമല്ല ജീവിതം, പഠനം ജോലി പാഷൻ , സ്പോർട്സ്. സാഹിത്യം സംഗീതം… അങ്ങനെ ലോകം വളരെ വിശാലമാണ്. എന്നുള്ള ഒരു കമെന്റ് ശ്രദ്ധിക്കപ്പെട്ടു.

എന്നാൽ ഈ കഥ നടക്കുന്നത് ഈ നൂറ്റാണ്ടിൽ അല്ല എന്ന് വേണം കരുതാൻ. ഇവിടെ ആരും സോഷ്യൽ മീഡിയയിൽ ഇല്ലാല്ലോ… അപ്പുവും അഞ്ജുവും പോലും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരല്ല , എന്ന് തോന്നിയിട്ടുണ്ട്. പിന്നെ ഇതുപോലെ ഒരു കൂട്ടുകുടുംബവും ഇന്നത്തെ കാലത്ത് കാണാൻ സാധിക്കില്ല.

about santhwanam

Safana Safu :