ഗായിക അമൃത സുരേഷിനെ കുറിച്ചുള്ള രസകരമായ കഥകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. ബിഗ് ബോസ് ഷോ യില്‍ പങ്കെടുത്തതോടെയാണ് ഗായികയ്ക്ക് കൂടുതല്‍ ജനപ്രീതി നേടിയത്. അന്ന് മുതലിങ്ങോട്ട് അമൃതയെ കുറിച്ചുള്ള ഓരോ കാര്യങ്ങളും വാര്‍ത്തയില്‍ നിറയാറുണ്ട്. ഏറ്റവും പുതിയതായി സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പം പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് അമൃത.
സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ ബന്ധത്തെ കുറിച്ച് ഇരുവരും തുറന്ന് പറഞ്ഞത്. ഇതിനോട് അനുബന്ധിച്ച് നിരവധി വിമര്‍ശനങ്ങളാണ് താരങ്ങളെ തേടി വന്നത്. അതൊന്നും ഒട്ടും ബാധിക്കില്ലെന്ന് ഉറപ്പിച്ച് സന്തോഷത്തോടെ പോവുകയാണ് താരങ്ങള്‍.
ഇതിനിടയിലും ഒരുകൂട്ടർക്ക് അറിയേണ്ടത്, അമൃതയുടെ മകളെ കുറിച്ചാണ്. ചിലവിനു കൊടുക്കുന്നത് അമൃതയാണെങ്കിലും ആശങ്ക മുഴുവൻ ചില പ്രത്യേകതരം മുഖമില്ലാത്ത സോഷ്യൽ മീഡിയ അകൗണ്ടുകൾക്കാണ്. അവർ ഇങ്ങനെ അമൃതയുടെ വിശേഷം തേടി നടക്കുകയാണ്.
എന്നാൽ, അവർക്കൊരു ആശ്വാസമായി അമൃത ഇപ്പോൾ പാപ്പുവിന്റെ പുത്തൻ ഫോട്ടോകൾ ആണ് പങ്കുവെക്കുന്നത്. ഫോട്ടോയിൽ പാപ്പുവിനൊപ്പം പ്രിയ കൂട്ടുകാരിയുമുണ്ട്. പാപ്പുവിന്റെത് പോലെയുള്ള വസ്ത്രങ്ങൾ അണിഞ്ഞ് രണ്ടു സുന്ദരിക്കുട്ടികൾ.
പതിവ് പോലെ തന്നെ ക്യൂട്ടാണ് ചിത്രങ്ങളെന്നും അഭിപ്രായം പറയുന്നവരുണ്ട്. കൈയ്യിലൊരു പൂവും പിടിച്ച് പോസ് ചെയ്യുകയാണ് പാപ്പു.
ഗോപി സുന്ദറുമായുള്ള പ്രണയം പരസ്യമാക്കിയതിന് പിന്നാലെ അമൃതയ്ക്കും ഗോപി സുന്ദറിനുമെതിരെ വ്യാപക സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ഇരുവരും നേരത്തെ വിവാഹമോചിതര്‍ ആണെന്നുള്ളതും ഗോപി മറ്റൊരു ലിവിങ് റിലേഷന്‍ കൂടി അവസാനിപ്പിച്ചതിനുമാണ് വിമര്‍ശനം കേള്‍ക്കേണ്ടി വന്നത്. എന്നാല്‍ ഓരോ ദിവസവും വേറിട്ട ഫോട്ടോസുമായി വന്ന് വിമര്‍ശകരുടെ വായടപ്പിക്കാന്‍ താരങ്ങള്‍ക്ക് സാധിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
about amritha suresh