മൂന്ന് ദിവസം കൊണ്ട് 50 കോടിയിലേയ്ക്ക് കടന്ന് ‘തോര്‍: ലവ് ആന്‍ഡ് തണ്ടര്‍’; 20 കോടി വരെ ഇനിയും ഉയരാമെന്നും റിപ്പോര്‍ട്ടുകള്‍

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ‘തോര്‍: ലവ് ആന്‍ഡ് തണ്ടര്‍’ വിജയക്കുതിപ്പി തുടരുകയാണ്. ചിത്രം മൂന്നാം ദിനവും പിന്നിടുമ്പോള്‍ ബോക്‌സ് ഓഫീസ് കളക്ഷനില്‍ മുന്നിലാണ്. ചിത്രം 50 കോടിയിലേയ്ക്ക് കടക്കുകയാണ് എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ജൂലൈ ഏഴിന് തിയേറ്ററില്‍ എത്തിയ സിനിമയുടെ ഓപ്പണിങ് കളക്ഷനും ശ്രദ്ധേയമായിരുന്നു.

ആദ്യ ദിനം 18.60 കോടിയാണ് ചിത്രത്തിന് ലഭിച്ചത്. രണ്ടാം ദിനം 11.50 കോടിയും മൂന്നാം ദിനം 18.50 കോടിയുമാണ് തോറിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍. കളക്ഷന്‍ ഇനിയും കൂടാനാണ് സാധ്യതയെന്നും 20 കോടി വരെ ഉയര്‍ന്നേക്കാമെന്നും നിരീക്ഷകര്‍ പറയുന്നു. മാര്‍വലിന്റെ തോര്‍ സീരീസിലെ നാലാം ചിത്രമാണ് ‘തോര്‍: ലവ് ആന്‍ഡ് തണ്ടര്‍’.

ക്രിസ് ഹെംസ് വര്‍ത്ത്, നതാലി പോര്‍ട്ട്മാന്‍, ക്രിസ്റ്റിന്‍ ബെയില്‍ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജെയ്മി അലക്‌സാണ്ടര്‍, തൈക വൈറ്റ്റ്റി, റസല്‍ ക്രോ എന്നിവരാണ് മറ്റ് താരങ്ങള്‍.

‘ജോജോ റാബിറ്റ്’ ചിത്രങ്ങള്‍ക്ക് ശേഷം തൈക വൈറ്റിറ്റി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തോര്‍: ലവ് ആന്‍ഡ് തണ്ടര്‍’. ‘അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമി’ലെ സംഭവ വികാസങ്ങള്‍ക്ക് ശേഷമുള്ള തോറിന്റെ ജീവിതമാണ് സിനിമയില്‍ പറയുന്നത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നിരുന്നാലും ചിത്രം തിയേറ്ററില്‍ തന്നെ ആസ്വദിക്കാനെത്തുന്ന പ്രേക്ഷര്‍കരുടെ എണ്ണവും കുറവല്ല.

Vijayasree Vijayasree :