മാനസിക പിരിമുറുക്കം ഉണ്ടാക്കുന്ന പീഡനങ്ങൾ, ഈ വാർത്ത ശരിയാണങ്കിൽ വിധി ദൗർഭാഗ്യകരം.. വൈറൽ ആയി ജസ്‌ലയുടെ വാക്കുകൾ!

എഴുത്തിന്റെ തനത് ശൈലികൊണ്ട് പ്രേക്ഷകരെ കൈയിലെടുത്ത താരമാണ് ജസ്‌ല മാടശ്ശേരി. ബിഗ് ബോസ് താരവും ആക്ടിവിസ്റ്റുമായ ജസ്ലയെ കൂടുതൽ പരിചയപ്പെടുത്തേണ്ട ആവിശ്യം ഇല്ല. സാമൂഹിക വിഷയങ്ങളിലെല്ലാം ജസ്ല തന്റെ നിലാപടുകൾ തുറന്നടിയ്ക്കാറുണ്ട്. ഇത്തവണയും സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് തന്റെ അഭിപ്രായം ജസ്‌ല വ്യക്തമാക്കിയത്.

പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന നിര്‍ദ്ദേശവുമായി ബോംബെ ഹൈക്കോടതിയുടെ വിധി ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ജസ്‌ല പോസ്റ്റ് പങ്ക് വച്ചിരിക്കുന്നത്. വാർത്തയുടെ സ്‌ക്രീൻ ഷോട്ടും താരം ഷെയർ ചെയ്തിട്ടുണ്ട്. ജൈവികമായ ചോദനയ്ക്കും അപ്പുറം സ്ത്രീകളെ എന്തിന്, കൊച്ചു കുട്ടികളെപ്പോലും ലൈംഗികമായ ആസക്തിയോടെ സമീപിക്കുന്ന ഒരു സമൂഹം ഇവിടെയുണ്ടു്. ഇണയെ അക്രമിമിച്ചു കീഴ്പ്പെടുത്തേണ്ടതാണന്ന അതിപ്രാകൃതമായ മൃഗവാസന ഈ ആധുനിക കാലത്തും തുടരുന്ന വ്യവസ്ഥിതിയിൽ ഈ വാർത്ത ശരിയാണങ്കിൽ വിധി ദൗർഭാഗ്യകരമാണ് എന്നും ജസ്‌ല പറയുന്നു.

ജസ്‌ല കുറിച്ചത് ഇങ്ങനെയായിരുന്നു

ഏതു നിമിഷവും സ്ത്രീകൾ ആക്രമിക്കപ്പെടുന്ന ഒരു സമൂഹത്തിലാണ് സ്ത്രീകൾ ജീവിക്കുന്നത്. ജൈവികമായ ചോദനയ്ക്കും അപ്പുറം സ്ത്രീകളെ എന്തിന്, കൊച്ചു കുട്ടികളെപ്പോലും ലൈംഗികമായ ആസക്തിയോടെ സമീപിക്കുന്ന ഒരു സമൂഹം ഇവിടെയുണ്ട് .ഇണയെ അക്രമിമിച്ചു കീഴ്പ്പെടുത്തേണ്ടതാണന്ന അതിപ്രാകൃതമായ മൃഗവാസന ഈ ആധുനിക കാലത്തും തുടരുന്ന വ്യവസ്ഥിതിയിൽ ഈ വാർത്ത ശരിയാണങ്കിൽ വിധി ദൗർഭാഗ്യകരമാണ്.

തന്നേക്കാൾ ശാരീരികമായും മാനസികമായും പരിമിതിയുള്ള കൊച്ചു കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കാതിരിക്കാനാണ് നിയമം കൂടുതൽ കർക്കശമാക്കുന്നത്. ഇരയേയും ഇണയേയും വേട്ടയാടി മനുഷ്യന്റ പരിണാമ പരമായ അക്രമ ത്വരയെ പരിഷ്കൃത സമൂഹത്തിൽ ഇല്ലാതാക്കാനാണ് അത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നത്. ശിക്ഷാ ഭയം മനുഷ്യന്റെ ഗോത്രീയ സ്വഭാവങ്ങളെ ഇല്ലാതാക്കും.

ഒരു പെൺകുട്ടി, അവളുടെ ചുറ്റുപാടിൽ, വീട്ടിൽ, സ്കൂളിൽ, ബസ്സിൽ, പൊതുവിടങ്ങളിൽ, നവ മാധ്യമങ്ങളിൽ നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാവുന്നവളാണ് . സമൂഹത്തിന്റെ പ്രവണതകൾക്കെതിരെ കലഹിച്ചാൽ ലൈംഗിക അധിക്ഷേപത്തിലൂടെ മാത്രം മറുപടി പറയാൻ കഴിയുന്ന ഒരു പൊതു സമൂഹത്തിന്റെ അക്രമത്വര മനസിലാക്കാനെങ്കിലും കോടതികൾക്കാവണം.

പൊതുബോധത്തെ ചോദ്യം ചെയ്യുന്നതിന്റെ പേരിൽ വർഷങ്ങളായി ആക്രമിക്കപ്പെടുന്നയാളാണ് ഞാൻ.ശാരീരിക അതിക്രമം, ലൈഗിക അധിക്ഷേപം, നവമാദ്യമം വഴിയുള്ള വ്യക്തി അധിക്ഷേപം, ആസിഡ് അക്രമ ഭീഷണി, പോൺ സൈറ്റുകളിൽ പേര് വച്ചു കൊണ്ടുള്ള വ്യാജ വീഡിയോ പ്രചരണം. ഇതൊക്കെ ഏറെ അനുഭവിക്കുന്ന ആളാണ് ഞാനും. നേരിട്ട് ഉള്ളത് മാത്രമല്ല നോക്കു കൊണ്ടും വാക്കു കൊണ്ടും, ഒക്കെ ഉണ്ടാകുന്നത് വല്ലാത്ത മാനസിക പിരിമുറുക്കം ഉണ്ടാക്കുന്ന പീഢനങ്ങൾ തന്നെയാണ്.

സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം എന്ന് പറയുമ്പോഴും, നിയമം കൈയ്യോഴിയുന്ന ഒത്തിരി അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ട്. നമ്മുടെ സമൂഹം ഒട്ടും സ്ത്രീ സൗഹൃദമല്ലാത്തിടത്തോളം നിയമങ്ങൾ കർശനമാകണം. ഇത്തരം വിധികൾ അപഹാസ്യം എന്നു മാത്രമല്ല ദയനീയമാണ്.

Noora T Noora T :