ഞാൻ അത് ആരോടും പറയില്ലെന്നും പുറത്തുള്ളവര്‍ക്ക് മനസിലാകുമെന്നും ഡോക്ടര്‍ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്; ദിൽ റോബ് പ്രണയം സത്യമോ? ധന്യയുടെ വെളിപ്പെടുത്തൽ

ഇത്തവണത്തെ ബിഗ് ബോസ്സിലെ ഫൈനല്‍ ഫൈവിലെത്തിയവരില്‍ നടി ധന്യ മേരി വര്‍ഗീസം ഉണ്ടായിരുന്നു. ആദ്യ മുതലേ ധന്യ സേഫ് ഗെയിം കളിക്കുന്നുവെന്ന് ആരോപിച്ച് പലരും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബിഗ് ബോസ്സ് ജീവിതത്തെ ക്കുറിച്ചും, അവിടെ നടന്ന സംഭവങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയാണ്.

താന്‍ സേഫ് ഗെയിം കളിക്കുകയായിരുന്നില്ലെന്നാണ് ധന്യ പറയുന്നത്. ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ സംസാരിക്കാതിരുന്നത് ആ പ്രശ്‌നം കൂടുതല്‍ വഷളാകാതിരിക്കാനാണെന്നും തര്‍ക്കമുണ്ടാകുമ്പോള്‍ ന്യായം എന്താണെന്നാണ് താന്‍ അന്വേഷിക്കാറെന്നും ധന്യ പറയുന്നു.

റോബിന്‍ ദില്‍ഷ പ്രണയം യഥാര്‍ത്ഥമാണോ, ഗെയിമാണോ? എന്ന ചോദ്യത്തിന് ധന്യയുടെ മറുപടി ഇങ്ങനെയായിരുന്നു.

” എനിക്ക് അതേക്കുറിച്ച് പറയാനൊന്നുമില്ല. നൂറ് ദിവസം അവിടെ നില്‍ക്കുമ്പോള്‍ സൗഹൃദമുണ്ടാകാം. അതൊരു ലവ് ട്രാക്കിലേക്ക് മാറിയേക്കാം. അവര്‍ അവിടെ വീട്ടിലെ കാര്യങ്ങളൊക്കെ പറഞ്ഞിരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളൂ. അതുകൊണ്ടാണ് ഗെയിമാണെന്ന് തോന്നിയത്. ഡോക്ടര്‍ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട് ഞാനൊരു ഗെയിം കളിക്കുന്നുണ്ട്, പക്ഷെ അത് ആരോടും പറയില്ലെന്നും പുറത്തുള്ളവര്‍ക്ക് മനസിലാകുമെന്നും”.

തുടക്കത്തില്‍ അങ്ങനെയായിരിക്കാം, പക്ഷെ പിന്നീടീത് മാറിയത് ആയിരിക്കില്ലേയെന്ന് അവതാരക ചോദിക്കുമ്പോള്‍ ആയിരിക്കാം എന്ന് ധന്യയും പറയുന്നു. തുടക്കത്തില്‍ ദില്‍ഷയോട് ഡോക്ടറുടെ ഗെയിമാണെന്നും അതില്‍ വീഴരുതെന്നും പലരും പറഞ്ഞിരുന്നുവെന്നത് ചൂണ്ടിക്കാണിച്ചപ്പോള്‍ അവസാനമായപ്പോള്‍ അത് പറഞ്ഞിട്ടില്ലെന്നാണ് ദില്‍ഷ പറഞ്ഞതെന്നാണ് ധന്യ ചൂണ്ടിക്കാണിക്കുന്നത്.

എനിക്കവരുടെ വ്യക്തിപരമായ ഇഷ്ടങ്ങളെക്കുറിച്ച് പറയാന്‍ താല്‍പര്യമില്ല. അത് ഡോക്ടറും ദില്‍ഷയുമാണ് പറയേണ്ടത്. അതവരുടെ ഗെയിമാണെങ്കില്‍ പോലും സംസാരിക്കാനുള്ള അവകാശം ഇപ്പോള്‍ എനിക്കില്ല. ആ വീട്ടില്‍ നില്‍ക്കുമ്പോള്‍ പറയാമായിരുന്നു. കാരണം അപ്പോള്‍ ഞാനും ആ ഗെയിമിലുണ്ട്. അവരുടെ ഗെയിം ഇതാണെന്ന് പറഞ്ഞാല്‍ മാത്രമെ എനിക്ക് എന്റെ ഗെയിമില്‍ നില്‍ക്കാന്‍ പറ്റുകയുള്ളൂ.

പത്ത് ലക്ഷം എടുക്കാതിരുന്നതില്‍ കുറ്റബോധമില്ല. കാരണം ഞാന്‍ അതെടുത്ത് വന്നിരുന്നുവെങ്കില്‍ എന്നെ ഇന്റര്‍വ്യു ചെയ്യാന്‍ നിങ്ങള്‍ വരുമായിരുന്നോ എന്നു പോലും അറിയില്ല. ടോപ് ഫൈവിലെത്തിയതിനെ ആളുകള്‍ ബഹുമാനിക്കും. പത്ത് ലക്ഷം എടുത്തിരുന്നുവെങ്കില്‍ അതായിരിക്കാം ആളുകള്‍ പറയുക. പത്ത് ലക്ഷം ചെറിയ തുകയല്ല. ഒരുപാട് ആലോചിച്ചിരുന്നു. വോട്ട് ചെയ്യുന്ന വീട്ടുകാരേയും പ്രേക്ഷകരേയും കുറിച്ച് ആലോചിച്ചുവെന്നും ധന്യ പറയുന്നു.

പുറത്ത് നടക്കുന്ന കാര്യങ്ങള്‍ക്ക് അകത്തുള്ള കാര്യങ്ങളെ സ്വാധീനിക്കാനാകുമെന്നും ധന്യ പറയുന്നുണ്ട്. അവസാനമായപ്പോള്‍ വന്ന ടാസ്‌കുകളില്‍ അത് വ്യക്തമാണെന്നാണ് ധന്യ പറയുന്നത്. സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്ക് അനുസരിച്ചാണ് ടാസ്‌കുകള്‍ വരുന്നതെന്നും ധന്യ പറയുന്നു. അവസാനത്തേക്ക് എത്തുമ്പോള്‍ തനിക്കെതിരെ സേഫ് ഗെയിം എന്ന തരത്തില്‍ ക്യാംപയിന്‍ പോലൊന്ന് നടന്നിരുന്നതായി മനസിലായെന്നും ധന്യ പറയുന്നുണ്ട്.

Noora T Noora T :