നടി അപൂര്‍വ്വ ബോസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

മുന്‍നടിയും യുണൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റുമായ അപൂര്‍വ്വ ബോസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ധിമന്‍ തലപത്രയാണ് വരന്‍. ശനിയാഴ്ചയായിരുന്നു വിവാഹനിശ്ചയം കഴിഞ്ഞത്.

എന്നാല്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. കൊച്ചി സ്വദേശിയായ അപൂര്‍വ്വ മലര്‍വാടി ആര്‍ട്‌സ് ക്ലബ്, പ്രണയം തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

ഇന്റര്‍നാഷണല്‍ ലോയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയാണ് യുണൈറ്റഡ് നേഷന്‍സില്‍ ജോലിയ്ക്ക് പ്രവേശിച്ചത്. സ്വിറ്റ്‌സര്‍ലാന്റിലെ ജനീവയിലാണ് അപൂര്‍വ്വ ഇപ്പോള്‍ താമസിക്കുന്നത്.

Vijayasree Vijayasree :