നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങളാണ് കടന്നു പോകുന്നത്. തുടരന്വേഷണത്തിനായി ഹൈക്കോടതി ഒന്നര മാസത്തെ കാലാവധി കൂടി നല്‍കിയെങ്കിലും അതും അവസാനിക്കാറായിരിക്കുകയാണ്. ഇനിയും നിര്‍ണായകമായ പല വിവരങ്ങളും ലഭിക്കേണ്ടതായിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ തുടരന്വേഷണത്തിന് അനുവദിച്ച സമയം, ഇനിയും വേണ്ടിവരുമെന്നാണ് അഭിഭാഷകരും ഈ മേഖലയിലെ വിദഗ്ദരും അഭിപ്രായപ്പെടുന്നത്.
ഈ വേളയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് നിവേദനം നല്‍കാനൊരുങ്ങിയിരിക്കുകയാണ് സാമൂഹിക സാംസ്‌കാരിക കൂട്ടയ്മ. ‘നമ്മള്‍ അതിജീവിതയ്‌ക്കൊപ്പം’എന്ന് പ്രഖ്യാപിച്ച് കൊണ്ട് കൂട്ടായ്മയുടെ യോഗം കോഴിക്കോട് ചേര്‍ന്നിരുന്നു. ഉടന്‍ തന്നെ നിവേദനം സമര്‍പ്പിക്കുമെന്ന് അംഗങ്ങള്‍ വ്യക്തമാക്കി.
ക്രൂരമായ വിചാരണയാണ് താന്‍ നേരിട്ടതെന്നും ഇനി ഈ വിചാരണ കോടതി ജഡ്ജി വേണ്ടെന്നുമാണ് അതിജീവിത തന്നോട് പറഞ്ഞതെന്ന് ഹൈക്കോടതിയില്‍ അതിജീവിതയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷക അഡ്വ മിനി പറഞ്ഞു ‘തനിക്ക് നേരിടേണ്ടി വന്നത് കേള്‍ക്കുമെന്നും പരിഗണിക്കുമെന്നും പ്രതീക്ഷിച്ച് കൊണ്ടാണ് വനിതാ ജഡ്ജിയെ വിചാരണയ്ക്ക് വെയ്ക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടത്’.
‘വനിതാ ജഡ്ജി വേണ്ടേയെന്നാണ് അതിജീവിത ഇപ്പോള്‍ തന്നോട് പറഞ്ഞത്. രണ്ട് പ്രോസിക്യൂട്ടര്‍മാരാണ് കേസില്‍ രാജിവെച്ചത്. അവര്‍ ഹൈക്കോടതിയില്‍ പറഞ്ഞത് വനിതാ ജഡ്ജ് പ്രോസിക്യൂഷനെ കേള്‍ക്കുന്നില്ല, പൂര്‍ണമായും പ്രതിഭാഗത്തിന്റെ പക്ഷത്ത് നില്‍ക്കുകയാണെന്നാണ് അവര്‍ പറഞ്ഞത്’
‘എന്തുകൊണ്ടാണ് വിചാരണ നടക്കുമ്പോള്‍ ഹാഷ് വാല്യു മാറിയ കാര്യം വിചാരണ കോടതി പറയാതിരുന്നത്. മെമ്മറി കാര്‍!ഡ് ഹാഷ് വാല്യു മാറിയെന്ന ഫോര്‍വേഡ് നോട്ട് അയക്കാന്‍ രണ്ട് മാസത്തെ സമയം എടുത്തു. ഇത് സംബന്ധിച്ച് ഹര്‍ജി കൊടുത്ത സമയം 9.5.2022 ന് അവര്‍ വിധി പ്രഖ്യാപിച്ചു. ആ വിധി പ്രോസിക്യൂഷന് കൊടുത്തിട്ടില്ല. പകരം ഒരു ബന്ധവുമില്ലാത്ത നെടുമ്പാശേരി പോലീസ് സ്‌റ്റേഷനിലേക്ക് ഒരു കത്ത് അയച്ചു. ചാര്‍ജ് ഷീറ്റ് കൊടുക്കുന്നത് വരെ ഇക്കാര്യം നമ്മുടെ ശ്രദ്ധയില്‍ പെടാതിരിക്കാനായിരുന്നു ഇത്’.
‘ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തപ്പോള്‍ മാത്രമാണ് വിചാരണ കോടതി പറഞ്ഞത് മെയ് 9 ന് െ്രെകംബ്രാഞ്ചിന്റെ ഹര്‍ജി തള്ളിയാതാണെന്ന്. ഇതിന് പിന്നില്‍ മറ്റെന്തോ ദുരുദ്ദേശം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു’
‘അന്വേഷണ ഉദ്യോഗസ്ഥരുടേയും സാക്ഷികളുടേയും മുന്‍പില്‍ വെച്ച് താനാണ് ദൃശ്യങ്ങള്‍ കണ്ടതെന്ന് വിചാരണ കോടതി പറയട്ടെ. അങ്ങനെ പറഞ്ഞാല്‍ ഇവിടെ പ്രശ്‌നം തീര്‍ന്നു. നിലവിലെ സാഹചര്യത്തില്‍ മെമമ്‌റി കാര്‍ഡില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് ബോധ്യപ്പെടുത്തേണ്ട ബാധ്യത വിചാരണ കോടതിക്കാണ്’.
‘വിചാരണ എത്രയും പെട്ടെന്ന് അവസാനിക്കണമെന്നാണ് അതിജീവിത ആഗ്രഹിക്കുന്നത്. കേസില്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ അതിജീവിതയ്ക്ക് നിര്‍ദ്ദേശിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി പേരെ തങ്ങള്‍ സമീപിച്ചിരുന്നു. എന്നാല്‍ പലരും തയ്യാറാകുന്നില്ല. വിചാരണ കോടതിയുടെ സമീപവും തങ്ങള്‍ അപമാനിതരാകുമോയെന്ന ചിന്തയുമാണ് പലര്‍ക്കും.പലരും പറയുന്നത് തുച്ഛമായ ഫീസ് ഒന്നുമല്ല പ്രശ്‌നം അവിടെ പോയി നാണം കെടേണ്ടി വന്നാലോയെന്ന ചോദ്യമാണ് പലരും ചോദിച്ചത്’ എന്നും അഡ്വ മിനി പറഞ്ഞു..
അക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് വിളിച്ച് പറഞ്ഞാല്‍ പോലെ അക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത ഭരണകുടത്തിന് ഉണ്ടെന്ന് കൂട്ടായ്മയില്‍ പങ്കെടുത്ത പ്രഫ കുസുമം ജോസഫ് പറഞ്ഞു.ജെ അജിത മുഖ്യപ്രഭാഷണം നടത്തി. സുല്‍ഫത്ത്, വിജി , ദീദി ദാമോദരന്‍,സ ഗിരിജ പാര്‍വ്വതി , ബൈജു മേരിക്കുന്ന്, കെ രജിത, മജ്‌നി തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.
അതേസമയം, മെമ്മറി കാര്‍ഡിന്റെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഇനി അന്വേഷണം മുന്നോട്ട് പോകേണ്ടത്. പരിശോധന ഫലം ലഭിക്കാന്‍ ഇനി 7 ദിവസമെടുക്കും. അതുകൊണ്ട് തന്നെ 15 ന് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കില്ലെന്നുമാണ് ടിബി മിനി അഭിപ്രായപ്പെട്ടത്. കേസില്‍ സ്വന്തം അഭിഭാഷകനെ നിയമിക്കാനും അതിജീവിത തീരുമാനിച്ചതായും അഡ്വ മിനി അറിയിച്ചു.
അന്വേഷണം കൂടുതല്‍ മുന്‍പോട്ട് പോയിട്ടില്ല. കുറ്റപത്രം 15 ന് സമര്‍പ്പിക്കാന്‍ സാധിക്കില്ല. അതിന് നിരവധി നടപടിക്രമങ്ങള്‍ ഉണ്ട്’. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടേണ്ടി വരും. ഫലം എന്തായാലും കുറ്റപത്രം സമര്‍പ്പിക്കാന്‍ സമയം ആവശ്യമാണ്.തുടരന്വേഷണത്തിന് കൂടുതല്‍ സമയം കൊടുക്കാതിരിക്കാന്‍ കോടതിക്ക് സാധിക്കില്ല എന്നും അഡ്വ മിനി പറഞ്ഞു.