ഇന്നലെ ഇറങ്ങിയ ട്രെയിലർ കണ്ട് ഒരുത്തനും മാർക്ക്‌ ഇടാൻ വരണ്ട… ഇപ്പോ ഇറങ്ങിയ ട്രെയിലറും സിനിമയും തമ്മിൽ യാതൊരുവിധ ബന്ധവും ഇല്ല; കമന്റുകൾക്ക് മറുപടിയുമായി ഒമർ ലുലു

കഴിഞ്ഞ ദിവസമാണ് ഒമർ ലുലുവിന്റെ പുതിയ ചിത്രമായ ‘പവർ സ്റ്റാറി’ന്റെ പ്രമോഷണൽ ട്രെയിലർ പുറത്തുവിട്ടത്. ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ഒമറിനെതിരെ നിരവധി വിമർശനങ്ങളും പരിഹാസങ്ങളും ഉയർന്നിരുന്നു. ഇത്തരം കമന്റുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഒമർ ലുലു

ഇന്നലെ ഇറങ്ങിയ പ്രമോഷണൽ ട്രെയിലർ കണ്ട് ഒരുത്തനും മാർക്ക്‌ ഇടാൻ വരണ്ടെന്നും ഇപ്പോ ഇറങ്ങിയ ട്രെയിലറും സിനിമയും തമ്മിൽ യാതൊരുവിധ ബന്ധവും ഇല്ലെന്നും ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു. അതുകൊണ്ടാണ് പ്രൊഡ്യൂസറിന്റെ പേര് പോലും ട്രെയിലറിൽ ഇല്ലാത്തതെന്നും ഒമർ കുറിച്ചു.

ഒമർ ലുലുവിന്റെ വാക്കുകൾ

ഇന്നലെ ഇറങ്ങിയ Promotional Trailer കണ്ട് ഒരുത്തനും മാർക്ക്‌ ഇടാൻ വരണ്ട ഇപ്പോ ഇറങ്ങിയ Trailerും സിനിമയും തമ്മിൽ യാതൊരുവിധ ബന്ധവും ഇല്ലാ അതാ പ്രൊഡ്യൂസറിന്റെ പേര് പോലും trailerൽ ഇല്ലാതത്ത്.പിന്നെ Trailerൽ ചുമ്മാ വില്ലനായി നിന്നത് എന്റെ DOP Sinu Sidharth അണ്ണൻ ആണ് .it’s only for fixing Babu Antony ചേട്ടൻ style പിന്നെ ഒരു പ്രമോ കണ്ടന്റ് അത്രമാത്രം.

റൊമാന്‍സിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ഒമര്‍ ലുലു മുന്‍പു ചെയ്‍തിട്ടുള്ളതെങ്കില്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. കൊക്കെയ്ന്‍ വിപണിയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. ചിത്രം ഈ വർഷം ക്രിസ്മസ് റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിലെത്തും.

Noora T Noora T :