നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഒരു ദിവസവും പുറത്തു വരുന്ന വാർത്തകൾ ഏറെ ഞെട്ടിക്കുന്നതാണ് .
കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയച്ചത് കേസിലെ നിർണ്ണായക ഘട്ടമാണെന്ന് അഡ്വ.ടിബി മിനി. മെമ്മറി കാർഡ് പരിശോധനയുടെ ഫലം പുറത്ത് വരുന്നതോട് കൂടി എല്ലാ കാര്യങ്ങലും വ്യക്തമാവില്ലെങ്കിലും അതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പുറത്ത് വരും. എത്രമാത്രം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു എന്ന കാര്യവും വ്യക്തമായേക്കും.
കേസിലെ അതിജീവിതയായ നടിയെ സംബന്ധിച്ചിട്ടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് അവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് പോയിരിക്കുന്നു എന്നതിനെ സംബന്ധിച്ച ചില സൂചനകളാണെന്നും ടിബി മിനി വ്യക്തമാക്കുന്നു. പ്രമുഖ മാധ്യമത്തിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
രണ്ട് കാര്യങ്ങളാണ് ഇവിടെ പ്രധാനപ്പെട്ടത്. നേരത്തെ ആദ്യ അന്വേഷണത്തിലുണ്ടായ ചില വീഴ്ചകളുണ്ട്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകർത്തിയ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഫോണുകള്‍ നശിപ്പിച്ചെന്ന് പ്രതികള്‍ പറഞ്ഞെങ്കിലും പ്രോസിക്യൂഷനോ അന്വേഷണ സംഘമോ അത് വിശ്വസിച്ചിട്ടില്ലെന്നും ടിബി മിനി പറയുന്നു.
ഫോണ്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് അവരെ ഹൈക്കോടതിയില്‍ നിന്നും ഡിസ്ചാർജ് ചെയ്തു എന്നുള്ളത് കൊണ്ട് മാത്രമാണ് ആ കേസ് അങ്ങനെ നിന്നത്. അതേസമയം ഇപ്പോഴും ആ ഫോണ്‍ പ്രതികളുടെ കയ്യില്‍ ഉണ്ടെന്നുള്ള വിശ്വാസമാണ് അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും ഉള്ളത്. ഈ ഫോണ്‍ ദിലീപിന് കൈമാറപ്പെട്ടിട്ടുണ്ടോ എന്നുള്ളത് കൂടി അന്വേഷണം വിധേയമാക്കേണ്ടി വരും.ഫോണ്‍ ദിലീപിന് കൈമാറിയോ എന്നുള്ളത് സംബന്ധിച്ച അന്വേഷണം ഈ ഘട്ടത്തില്‍ നമുക്ക് സാധിക്കില്ല.
അവരെ കോടതി കുറ്റവിമുക്തരാക്കിയതും അതിനെതിരെ കൃത്യസമയത്ത് സുപ്രീകോടതിയില്‍ പോവാത്തതുമാണ് ഇപ്പോള്‍ നേരിടുന്ന ഒരു പ്രശ്നം. എങ്കിലും കാര്യങ്ങള്‍ പതിയെ തെളിഞ്ഞ്, തെളിഞ്ഞ് വരികയാണെന്നും ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് അഭിഭാഷക വ്യക്തമാക്കുന്നു.
നീതിക്ക് വേണ്ടിയാണ് നമ്മളെല്ലാം നിലകൊള്ളുന്നത്. അത് കൃത്യമായി നമ്മളിലേക്ക് തന്നെ എത്തുമെന്നാണ് വിശ്വസിക്കുന്നത്. ആർക്കും എത്ര ശ്രമിച്ചാലും അതിന് തടയിടാന്‍ സാധിക്കില്ലെന്ന് തന്നെയാണ് വിശ്വാസം. പ്രതികള്‍ക്കായാലും വാദികള്‍ക്കായാലും കോടതിയില്‍ വേണ്ടത് നീതിയുക്തമായ വിചാരണയാണ്. ഈ കേസില്‍ അങ്ങനെയൊരു കാര്യം വിചാരണ കോടതിയില്‍ ഇല്ലെന്ന് ആദ്യം മുതല്‍ തന്നെ പ്രോസിക്യൂഷനും അതിജീവിതയായ നടിയും പറയുന്നുണ്ട്.പൂർണ്ണമായും ഒരു വശത്തേക്ക്, അതായത് പ്രതിയുടെ വശത്തേക്ക് ചാഞ്ഞ് നില്‍ക്കുന്നുവെന്ന ആരോപണം ആദ്യം ഉന്നയിച്ചത് പ്രോസിക്യൂഷനാണ് .
അത് ഹൈക്കോടതിയില്‍ പറയുകയും. ഇതാണ് അതിലെ പ്രധാനപ്പെട്ട കാര്യം. എന്തൊക്കെയാണെങ്കിലും മേല്‍ക്കോടതിയെ അതിജീവിത സമീപിക്കുമ്പോഴെല്ലാം ഫെയർ ആയിട്ടുള്ള ഉത്തരവുകള്‍ ഉണ്ടാകുന്നുമുണ്ട്. അത് തന്നെയാണ് അതിലെ പ്രധാനപ്പെട്ട കാര്യമെന്നും ടിബി മിനി വ്യക്തമാക്കുന്നു.16.4.2017 ല്‍ കുറ്റപത്രം കൊടുക്കുമ്പോഴും അന്വേഷണം ഇനിയും പൂർത്തികരിക്കേണ്ടതുണ്ടെന്നും തുടരന്വേഷണത്തിന്റെ സാധ്യതയും സാവകാശവും എഴുതിവെച്ചിരുന്നു. കുറ്റപത്രം കൊടുത്തിട്ടും അന്ന് വീണ്ടും അന്വേഷണം നടന്നു. അതുപോലെ തന്നെ ഇപ്പോഴും അന്വേഷണ ഏജന്‍സിക്ക് നടത്താമെന്നും അഭിഭാഷക കൂട്ടിച്ചേർക്കുന്നു.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക തെളിവായ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വീണ്ടും പരിശോധനയ്ക്ക് അയക്കണമെന്ന ഹൈക്കോടതി ഉത്തരവ് കേസിന് വലിയ ഊർജമാണ് നൽകുന്നതെന്ന് അഡ്വ ടിബി മിനി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അതീജീവിതയ്ക്ക് നീതി ലഭിക്കുന്നില്ലെന്ന നിരാശയിൽ നിൽക്കുമ്പോഴാണ് ഹൈക്കോടതിയിൽ നിന്നും ഇത്തരത്തിലൊരു സുപ്രാധാന വിധി ഉണ്ടാകുന്നതെന്നും മിനി കൂട്ടിച്ചേർത്തിരുന്നു.