അവർ എന്നെ വിളിച്ചു, പക്ഷെ സംഭവിച്ചത്! എനിയ്ക്ക് നല്ല ബോധമുണ്ട്… റംസിയുടെ ആത്മഹത്യയ്ക്ക് ശേഷം… ലക്ഷ്മി പ്രമോദ് തുറന്നടിയ്ക്കുന്നു

മലയാളികളുടെ പ്രിയ നടിയായിരുന്നു ലക്ഷ്മി പ്രമോദ്. സീരിയലുകളിൽ വില്ലത്തി വേഷങ്ങൾ ചെയ്ത് ഒടുവിൽ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരുടെ കൂട്ടത്തിൽ ചുരുങ്ങിയ കാലം കൊണ്ടായിരുന്നു ലക്ഷ്മി ഇടം പിടിച്ചത്. എന്നാൽ ആരാധകരുടെ ഇഷ്ടമുള്ള നടിയെ വെറുക്കാൻ വളരെ കുറച്ച് സമയം മതിയായിരുന്നു. കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമായിയുന്നു കൊട്ടിയത്തെ റംസി എന്ന പെൺകുട്ടിയുടെ ആത്മഹത്യാ ചെയിത സംഭവത്തിലായിരുന്നു ലക്ഷ്മിയിയ്ക്ക് നേരെ ജനങ്ങളും, സോഷ്യൽ മീഡിയയും തിരിഞ്ഞത്

വര്‍ഷങ്ങളോളം പ്രണയം നടിച്ച്‌ പീഡിപ്പിച്ച ശേഷം വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നായിരുന്നു റംസി ആത്മഹത്യാ ചെയ്തത് . കേസിൽ ലക്ഷ്മിയെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു പിന്നീട് വിട്ടയച്ച ലക്ഷ്മി പ്രമോദിനു സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നു. സീരിയലിൽ നിന്നും താരത്തെ മാറ്റിനിർത്തുകയും ചെയ്തു. പ്രതി ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്.

ഇപ്പോൾ ഇതാ തന്റെ പ്രൊഫഷനെക്കുറിച്ചും, പ്രതിസന്ധിഘട്ടങ്ങൾ അതിജീവിച്ചതിനെക്കുറിച്ചും ലക്ഷി സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ്

‘ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടം കഴിഞ്ഞ അഞ്ചുമാസങ്ങൾ ആയിരുന്നു. ഈ ഒരു നാളുകൾ ആയിരുന്നു ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഫേസ് ചെയ്തത്. എന്റെ കുടുംബം ആണ് ഈ ഘട്ടത്തിൽ ഏറ്റവും കൂടുതൽ പിന്തുണ നൽകി എന്റെ ഒപ്പം നിന്നത്.സോഷ്യൽ മീഡിയ അറ്റാക്ക് ഏറ്റവും കൂടുതൽ നേരിട്ട സമയമായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ടൈം ആയിരുന്നു. ഏറ്റവും കൂടുതൽ സങ്കടം തോന്നിയത് എന്റെ ഒന്നും അറിയാത്ത മൂന്നു വയസ്സുള്ള കുഞ്ഞിനെ മോശം രീതിയിൽ പറഞ്ഞതാണ്. അത് കണ്ടപ്പോൾ എനിക്ക് മനസിലായി എത്രത്തോളം ബുദ്ധി ഉള്ളവർ ആണ് അതിൽ ഇരിക്കുന്നത് എന്ന്. എന്നെ എന്ത് വേണമെങ്കിലും പറയാം. കാരണം ഈ കേട്ട് അറിഞ്ഞ കാര്യങ്ങൾ വച്ച് പറഞ്ഞോട്ടെ. പക്ഷേ എന്റെ കുഞ്ഞിനെ അതിലേക്ക് വലിച്ചിഴച്ചത് തന്നെയാണ് സോഷ്യൽ മീഡിയ അറ്റാക്കിൽ ഏറ്റവും കൂടുതൽ ദുഖിപ്പിച്ചത്

ഇൻഡസ്ട്രിയിൽ ഉള്ള ആളുകളിൽ എന്നെ ചിലർ വിളിക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ യൂ ട്യൂബെർസിന്റെയും മറ്റും കോളുകൾ വരുന്നത് കൊണ്ട് തന്നെ എന്റെ ഫോൺ ഞാൻ സ്വിച്ച് ഓഫ് ചെയ്തുവച്ചിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ആ കോളുകൾ എനിക്ക് മിസ് ആയി. ഇൻഡസ്ട്രിയിൽ ഒപ്പം ഉണ്ടായിരുന്ന വളരെ കുറച്ചു സുഹൃത്തുക്കൾ ഒപ്പം തന്നെയുണ്ട്. അവർ എന്നെ വിളിക്കുകയും, പിന്തുണക്കുകയും ചെയ്തിരുന്നുവെന്ന് ലക്ഷ്മി പറയുന്നു.

അപവാദങ്ങൾ പ്രചരിപ്പിച്ചവരോട് ഒന്നും പറയാനില്ലെന്നാണ് ലക്ഷ്മി പറയുന്നത്. നടി എന്നൊരു ടാഗ് ലൈൻ ഇല്ലായിരുന്നു എങ്കിൽ ഇതൊന്നും എവിടെയും എത്തില്ല എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ഇത്രയും കാലം ലക്ഷ്മി മൗനം പാലിച്ചിരുന്നു. ഇനിയും എനിക്ക് അത് തന്നെയാണ് ഇഷ്ട്ടം. നിയമം അതിന്റെ വഴിക്ക് പോകട്ടെ. ഒന്നും പറയാൻ ഞാൻ ആരും അല്ല. അന്വേഷണം നല്ല രീതിയിൽ തന്നെ നടക്കുന്നുണ്ട്. അവസാനം കുറ്റം ചെയ്തത് ആരൊക്കെ ആണ് എങ്കിലും ശിക്ഷിക്കപ്പെടട്ടെ. കേസുമായി ബന്ധപ്പെട്ട് ഞാൻ വളരെ രീതിയിൽ തന്നെ സഹകരിക്കുന്നുണ്ട്. ആര് നമ്മളെ എന്ത് പറയുന്നു എന്നതിൽ കാര്യം ഇല്ല. നമ്മൾ ആര് എന്ന് നമ്മൾ തിരിച്ചറിഞ്ഞിരിക്കുക. നമ്മൾ ഒരു കാര്യം ചെയ്തിട്ടുണ്ടോ, ഇല്ലയോ എന്ന കാര്യത്തിൽ നമ്മൾക്ക് ആണ് ബോധം ഉള്ളത്. അപ്പോൾ മറ്റുള്ളവർ പറയുന്നതോർത്ത് പേടിക്കേണ്ട കാര്യവും ഇല്ല. ദൈവത്തിൽ വിശ്വസിക്കുന്ന, നമ്മളുടെ സർക്കാരിനെയും ജുഡിഷ്യറിയെയും വിശ്വസിക്കുന്ന ഒരാൾ ആണ് ഞാൻ. അതുകൊണ്ടുതന്നെ എത്ര വർഷം കഴിഞ്ഞാലും സത്യം ജയിക്കും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.

പുതിയ പ്രോജക്റ്റുകൾ ഒന്നും ഏറ്റെടുത്തിട്ടില്ല. ഒന്ന് രണ്ടു സീരിയലുകൾ വന്നിരുന്നു. പക്ഷെ ഞാൻ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. പേഴ്സണലി എനിക്ക് ഒരു ബ്രെയ്ക്കിന്റെ ആവശ്യം ഉണ്ട്. അതുകൊണ്ടുതന്നെ ഇൻഡസ്ട്രിയിൽ നിന്നും ഞാൻ വിട്ടുനിൽക്കുകയാണ്. ഞാൻ ഒരു തിരിച്ചുവരവിനെ പറ്റി ഒന്നും ഇപ്പോൾ ചിന്തിച്ചിട്ടില്ലെന്ന് ലക്ഷ്മി പറയുന്നു

ഞാൻ ഒരു ബ്രെയ്ക്കിന് ശേഷം ഇൻസ്റ്റാഗ്രാം ഒക്കെ ഓപ്പൺ ചെയ്തപ്പോ ചിലർ പറഞ്ഞു , ഓപ്പൺ ചെയ്യരുത് ഭയങ്കര പ്രശ്നം ആണ് എന്ന്. ഞാൻ അങ്ങനെ കമന്റ് ബോക്സൊക്കെ ഓഫ് ചെയ്തിട്ടു. പക്ഷേ എനിക്ക് പോസിറ്റിവ് ആയി റിപ്ലൈ ചെയ്ത, മെസേജ് അയച്ച ഒരുപാട് ആളുകൾ ഉണ്ടായിരുന്നു. ഒരുപാട് പേരുടെ സ്നേഹവും സന്തോഷവും ഒക്കെ അറിയിച്ചു. അതിൽ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്. എനിക്ക് അറിയാം, എന്നെ സ്നേഹിക്കുന്നവർ എന്റെ കൂടെ ഉണ്ടാകും എന്നുള്ളത്. അവരെ ഒരിക്കലും ഞാൻ നിരാശപെടുത്തുകയും ഇല്ല. ഇത്രയും ക്രൂഷ്യൽ ഘട്ടത്തിലും അവർ എനിക്ക് തന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദിയുണ്ടെന്നും ലക്ഷ്മി പറഞ്ഞു
.

Noora T Noora T :