അമ്പിളിയുടെ കവിളിൽ മുത്തം നൽകി ആദിത്യൻ, താരകുടുംബത്തിലേക്ക് ആ സന്തോഷം കൂടി

മലയാളികൾക്ക് ഏറെ പരിചിതമായ മുഖങ്ങളായ താരദമ്പതികളാണ് ആദിത്യൻ ജയനും അമ്പിളി ദേവിയും. ആർഭാടങ്ങൾ കുറച്ചു എന്നൽ ആഘോഷമാക്കി നടന്ന വിവാഹം ആദ്യം സ്വീകരിക്കാൻ പ്രേക്ഷകർക്ക് അൽപ്പം ബുദ്ധിമുട്ട് ആയിരുന്നു. ജനുവരി 25നാണ് ഇവരുടെ വിവാഹം നടന്നത്.

വിവാഹത്തിന് ശേഷം വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കു വയ്ക്കാറുമുണ്ട്. അമ്പിളിയുമായുള്ള വിവാഹശേഷമാണ് സോഷ്യൽ മീഡിയയിലൂടെ കുടുംബത്തിന്റെ വിശേഷങ്ങൾ ആദിത്യൻ കൂടുതലും പങ്ക് വയ്ക്കുന്നത്.

ഇക്കഴിഞ്ഞ നവംബറിലാണ് ഇവരുടെ ജീവിതത്തിലേക്ക് ഒരു അംഗം കൂടി എത്തിയത്. തുടര്‍ന്ന് മകന്‍ അര്‍ജുന്റെ ചിത്രങ്ങള്‍ ആദിത്യന്‍ ജയന്‍ പങ്കുവെച്ചിരുന്നു. മൂത്തമകന്‍ അപ്പുവിന്റെ വിശേഷങ്ങളും ആരാധകർക്കായി ഇരുവരും പങ്ക് വയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ അമ്പിളിയുമായി ഒന്നായിട്ട് രണ്ട് വർഷം തികയുന്നതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ്.

‘ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇന്നെക്കു രണ്ടു വർഷം തികയുന്നു’,എന്ന പോസ്റ്റിലൂടെയാണ് ആദിത്യൻ പുതിയ സന്തോഷം പങ്കിട്ടത്. നിരവധി ആരാധകർ ആണ് ആശംസകൾ നേർന്നു എത്തുന്നത്. എന്നാൽ അമ്പിളി ദേവി എന്താകും എഴുതുക എന്ന ആകാംക്ഷയിൽ ആയിരുന്നു പ്രേക്ഷകർ. ഇതിനു മറുപടി ആയിട്ടാണ് ആദിത്യൻ കവിളിൽ മുത്തം നൽകുന്ന ഫോട്ടോയുമായി അമ്പിളി എത്തിയത്. പ്രത്യേകിച്ച് ഒന്നും എഴുതി ഇല്ലെങ്കിലും ഈ ചിത്രങ്ങളിൽ എല്ലാം ഉണ്ട് എന്ന് പറയുകയാണ് ഇപ്പോൾ ആരാധകർ.

Noora T Noora T :