മോശം ക മന്റിട്ടതേ ഓർമ്മയുള്ളു… വീട്ടിലേക്ക് വിളിച്ചു വരുത്തി ജസ്ല മാടശ്ശേരിൽ; എല്ലാവരും കരുതിയിരുന്നോ

തന്റെ നിലപാടുകൾ എവിടെ വേണമെങ്കിലും തുറന്ന് പറയുന്നതിൽ മുന്നിലാണ് ജസ്ല മാടശ്ശേരി. ഇപ്പോൾ ഇതാ തന്നെക്കുറിച്ചു സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപ വാക്കുകള്‍ പങ്കുവച്ച യുവാവിനെ കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ചിരിക്കുകയാണ് ജസ്ല. അപമര്യാദമായി പെരുമാറിയ ചെറുപ്പക്കാരനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് ജെസ്ല മാപ്പ് പറയിപ്പിച്ചത്

‘ഇനി മേലാല്‍ ഒരു സ്ത്രീയേയും അപഹസിക്കില്ല, മോശം കമന്റ് അറിയാതെ ഇട്ടുപോയതാണ്. നിരുപാധികം ക്ഷമ ചോദിക്കുന്നു. അറിയാതെ തെറ്റുപറ്റിപ്പോയി. ഇനി ചെയ്യില്ല.’ യുവാവ് മാപ്പപേക്ഷിച്ചുകൊണ്ട് പറഞ്ഞു.

‘ഒരാളെയും ഉപദ്രവിക്കാന്‍ അല്ല ഈ വീഡിയോ. ഒരു പരിചയവുമില്ലാത്ത സ്ത്രീകളെ പോലും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നവര്‍ക്കും, ഇങ്ങനെ ചെയ്യുന്നവര്‍ക്കുള്ള മറുപടിയാണ്? ഈ വീഡിയോ.’ എന്നു ജസ്ല വീഡിയോയില്‍ പറഞ്ഞു

Noora T Noora T :