മോഹന്‍ലാലോ, മമ്മൂട്ടിയോ അഭിനയിക്കേണ്ട ചിത്രം, ‘കടുവ’യെ മോശം പറഞ്ഞു; സന്തോഷ് വര്‍ക്കിയെ വളഞ്ഞ് ഫാന്‍സും പ്രേക്ഷകരും തിയേറ്ററിനു മുന്നില്‍ വാക്കേറ്റം

ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന് കമന്റ് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. ഇപ്പോഴിതാ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ചിത്രമായ കടുവയ്ക്ക് മോശം അഭിപ്രായം പറഞ്ഞ സന്തോഷ് വര്‍ക്കിയെ വളഞ്ഞ് ഫാന്‍സും പ്രേക്ഷകരും. മോഹന്‍ലാലോ, മമ്മൂട്ടിയോ അഭിനയിക്കേണ്ട ചിത്രമായിരുന്നുവെന്നും, ആദ്യ പകുതി ഭയങ്കര ലാഗയിരുന്നുവെന്നും രണ്ടാം പകുതിയാണ് നല്ലതുന്നുമാണ് സന്തോഷ് പറഞ്ഞത്.

ഇതിനെ ചൊല്ലി തിയേറ്ററില്‍ വെച്ച് പ്രേക്ഷകരും സന്തോഷും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. പൃഥ്വിരാജിന്റെ ജന ഗണ മന നല്ല ചിത്രമായിരുന്നെന്നും അത് താന്‍ പറഞ്ഞിട്ടുണ്ടെന്നും സന്തോഷ് വര്‍ക്കി പറയുന്നു. ആറാട്ടിനെക്കാളും നല്ല ചിത്രമാണ് എന്നും അദ്ദേഹം പറഞ്ഞു.

കഷ്ടപ്പെട്ട് നിര്‍മ്മിക്കുന്ന സിനിമയെ നശിപ്പിക്കുന്നത് ഇത്തരത്തില്‍ കുറ്റം പറയുന്നയുന്ന ആളുകളാണന്നാണ് പ്രേക്ഷകരുടെ വാദം. എല്ലാ സിനിമയ്ക്കും കുറ്റം പറയുന്നത് ശരിയാണോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് സോഷ്യല്‍ മീഡിയയില്‍ വൈറലാകാനും പബ്ലിസിറ്റിക്കുമാണ് അത്തരം ചോദ്യങ്ങളെന്നും സന്തോഷ് പ്രതികരിക്കുകയായിരുന്നു.

Vijayasree Vijayasree :