ദിലീപിനെ വരിഞ്ഞു മുറുക്കി അന്വേഷണ സംഘം ; വീണ്ടും ഹൈക്കോടതിയിലേക്ക് ;ഉടൻ അത് സംഭവിക്കും !

നടിയെ ആക്രമിച്ച കേസ് സമൂഹം ഒന്നടങ്കം ഉറ്റു നോക്കുന്ന ഒന്നാണ് . കേരളചരിത്രത്തിൽ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു ക്വട്ടേഷൻ ആക്രമണമാണ് യുവ നടിക്കെതിരെ ഫെബ്രുവരി 17ന് നടന്നത്. കേസിന്‍റെ തുടക്കം മുതൽ സിനിമയെ വെല്ലുന്ന വഴിത്തിരിവകളും സിനിമയിലെന്നപ്പോലെയുളള നീക്കങ്ങളുമാണ് സംഭവിച്ചത്.

അതേസമയം കഴിഞ്ഞ ദിവസം കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയിൽ നിന്ന് ദിലീപ് നേരിട്ടത്. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജിയിൽ അനുകൂല ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിക്കുകയായിരുന്നു. ഉടൻ തന്നെ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.

തുടരന്വേഷണത്തിനുള്ള സമയപരിധി അവാസനിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോളാഴാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.അതേസമയം ഹർജിയിൽ ദിലീപിന്റെ വാദം തള്ളിയതോടെ അന്വേഷണത്തിന് കൂടുതൽ സമയം തേടാൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച് സംഘം. ജുലൈ 15 നകം നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരന്നു ഹൈക്കോടതി നിർദ്ദേശിച്ചത്.മൂന്നാം തവണയായിരുന്നു കേസന്വേഷണത്തിന് കോടതി കൂടുതൽ സമയം അനുവദിച്ചത്. നിർണായകമായ പല തെളിവുകളും ശേഖരിക്കാനുണ്ടെന്നും പലരേയും ചോദ്യം ചെയ്യാനുണ്ടെന്നും കാട്ടിയായിരുന്നു കൂടുതൽ സമയം തേടിയത്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ അന്വേഷണം പെട്ടെന്ന് പൂർത്തിയാക്കാനാകില്ലെന്നാണ് അന്നേഷണ സംഘത്തിന്റെ വിലയിരുത്തൽ

ദിലീപിന്റെ ഫോണിൽ നിന്നും ലഭിച്ച ഡിജിറ്റൽ തെളിവുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. ഇത് വളരെ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കുന്ന കാര്യമല്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കും. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഫോറൻസിക് പരിശോധനയും കേസിൽ ഏറെ നിർണായകമാണ്.

മെമ്മറി കാർ‍ഡിന്‌‍റെ ഹാഷ് വാല്യു മാറിയതിനാൽ ദൃശ്യങ്ങൾ ആരോ കണ്ടിരിക്കാനുള്ള സാധ്യത ഉണ്ടെന്ന ആശങ്കയാണ് വിദഗ്ദർ നൽകുന്നത്. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് തവണ മെമ്മറി കാർഡ് ആക്സസ് ചെയ്തുവെന്നായിരുന്നു നേരത്തേ ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞത്. മെമ്മറി കാർഡ് ആക്സസ് ചെയ്തത് ആരെന്ന് കണ്ടെത്താൻ സാധിച്ചാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണവുമായി മുന്നോട്ട് പോകേണ്ടി വരും.

പ്രതികളായവരെ വിശദമായ ചോദ്യം ചെയ്യലിനടക്കം വിധേയമാക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് കൂടുതൽ സമയം തേടി കോടതിയിലേക്ക് പോകാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. അന്വേഷണം ഉടൻ അവസാനിപ്പിക്കേണ്ടെന്ന് സർക്കാർ നിലപാട് എടുത്തിരുന്നു. അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ അതിജീവിതയും രംഗത്തെത്തിയിരുന്നു.അതേസമയം കേസന്വേഷണത്തിനായി ഇനിയും കൂടുതൽ സമയം ഹൈക്കോടതി അനുവദിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അന്വേഷണവുമായി മുന്നോട്ട് പോകണമെന്ന് ക്രൈംബ്രാഞ്ച് സംഘം തീരുമാനിക്കുകയാണെങ്കിൽ അതിൽ കോടതിക്ക് ഇടപെടാൻ സാധിക്കില്ല. മാത്രമല്ല മൂന്ന് വർഷത്തിന് മേൽ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങള്‍ അന്വേഷിക്കാന്‍ സമയപരിധി പറയുന്നില്ല.

കേസന്വേഷണം എങ്ങനെ , എപ്പോൾ തുടങ്ങിയ കാര്യങ്ങളിലെല്ലാം തീരുമാനിക്കേണ്ടത് അന്വേഷണ സംഘമാണ്. മൂന്ന് വർഷത്തിന് മുകളിലുള്ള ലഭിക്കാവുന്ന കുറ്റങ്ങള്‍ അന്വേഷിക്കുന്നതി് സമയപരിധി പറയുന്നുമില്ല. അന്വേഷണത്തിനു സമയപരിധി നിശ്‌ചയിച്ച്‌ കീഴ്‌കോടതികള്‍ക്കോ ഹൈക്കോടതിയ്‌ക്കോ അന്വേഷണ ഉദ്യോഗസ്‌ഥനോടു നിര്‍ദ്ദേശിക്കാന്‍ വ്യവസ്‌ഥയുമില്ലെന്നും ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചെന്ന് അന്വേഷണ സംഘം പറയുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയു.

നിശ്ചിത സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കിയില്ലേങ്കിൽ ഇനി അന്വേഷണം വേണ്ടായെന്ന് പറയാനുള്ള അധികാരവും ഹൈക്കോടതിക്ക് ഇല്ല. അത്തരമൊരു നിലപാട് ഹൈക്കോടതി സ്വീകരിച്ചാൽ അതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കും. ഇത്തരത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായപ്പോഴെല്ലാം അതിനെ അസ്ഥിരമാക്കിയ വിധികൾ നിരവധി ഉണ്ടായിട്ടുണ്ട്.എന്നാൽ കൂടുതൽ സമയം ലഭിച്ചിട്ടും അന്വേഷണ സംഘം അത് വേണ്ട വിധത്തിൽ വിനിയോഗിക്കുന്നില്ലെന്ന വിമർശനം നിയമവിദഗ്ദർ ഉൾപ്പെടെ നടത്തുന്നുണ്ട്. നേരത്തേ ഡിജിപി എസ് ശ്രീജിത്ത് ക്രൈംബ്രാഞ്ചിന്റെ തലപ്പത്തിരുന്നപ്പോൾ കേസിനുണ്ടായ വേഗത ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് മേധാവിക്ക് കീഴിൽ ഉണ്ടാകുന്നില്ലെന്ന വിമർശനങ്ങളാണ് ശക്തമായിരിക്കുന്നത്. വീണ്ടും കൂടുതൽ സമയം തേടിയിൽ ഇത്തരം ആക്ഷേപങ്ങൾക്കുള്ള മറുപടിയും ഹൈക്കോടതിയിൽ അന്വേഷണ സംഘം നൽകേണ്ടി വരും.

AJILI ANNAJOHN :