ബിഗ്‌ബോസിനെ കുറേ തെറിയും പറഞ്ഞു, ഒരാളുടെ ചെടിച്ചട്ടിയും പൊട്ടിച്ചു കളഞ്ഞ്, പബ്ലിക് ആയിട്ട് സിഗരറ്റും വലിച്ചു പുറത്തേയ്ക്ക് പോയ ജാസ്മിൻ; വൗ എന്തൊരു ആറ്റിട്യൂട് , സെല്ഫ് റെസ്പെക്റ്റ്; ഞാൻ എന്റെ മകളെ ഇങ്ങനെ വളർത്തും എന്ന് പറയുന്നവർ; ജാസ്മിനും റിയാസും പുരോഗമനങ്ങൾ മാത്രമല്ല ടോക്‌സിക്കും; വൈറൽ കുറിപ്പ്!

പ്രവചനങ്ങളും പ്രതീക്ഷകളുമൊക്കെ അവസാനിപ്പിച്ച് ബിഗ് ബോസ് മലയാളത്തിന്റെ മറ്റൊരു സീസണ്‍ കൂടി അവസാനിച്ചു. ബിഗ് ബോസില്‍ ആര് വിജയിക്കും എന്നതിനെ പറ്റിയാണ് കൂടുതല്‍ വാര്‍ത്തകള്‍ വന്നത്. ശക്തമായ മത്സരം കാഴ്ച വെക്കുന്നവര്‍ക്ക് പുറത്തും വലിയ സപ്പോര്‍ട്ടാണ്. അങ്ങനെ ഈ സീസണിലെ ഗെയിം മാറ്റി മറിച്ച വ്യക്തിയ്ക്കുള്ള അംഗീകാരമാണ് റിയാസിന് ലഭിച്ചത്.

വൈല്‍ഡ് കാര്‍ഡിലൂടെ ബിഗ് ബോസിലേക്ക് വന്ന് പിന്നീട് ഗെയിം തന്നിലേക്ക് മാറ്റിയ താരമാണ് റിയാസ് സലീം. കാര്യങ്ങള്‍ വ്യക്തിമായി സംസാരിക്കാനുള്ള കഴിവാണ് റിയാസിനെ ശ്രദ്ധേയനാക്കിയത്. സിനിമാ, ടെലിവിഷന്‍ മേഖലയില്‍ നിന്നുള്ളവരും അദ്ദേഹത്തിന് പിന്തുണയുമായി വന്നതും ശ്രദ്ധേയമായി.

എന്നാലിപ്പോൾ വ്യത്യസ്തമായ മറ്റൊരു കുറിപ്പാണ് വൈറൽ ആകുന്നത്. ഒരു മനുഷ്യൻ, അയാൾ, ലെസ്ബിയൻ / ഗേ / ഫെമിനിസ്റ്റ് എന്തു തന്നെ ആയാലും അതൊന്നും മറ്റുള്ളവരെ insult ചെയ്യാനുള്ള ലൈസൻസ് അല്ല. പ്രിവിലേജ്ഉം അല്ല. എന്നാണ് താരം പറയുന്നത്. ജാസ്മിൻ എന്നൊരു മത്സരാർത്ഥി, മറ്റൊരാളെ ഉപദ്രവിക്കുകയും, അയാൾ പുറത്ത് പോയപ്പോൾ, മോഹൻലാൽ വരുന്ന വീക്കിൽ വായിലിരിക്കുന്നത് കേൾക്കേണ്ടി വരുമല്ലോ എന്നോർത്തു, ബിഗ്‌ബോസിനെ കുറേ തെറിയും പറഞ്ഞു, ഒരാളുടെ ചെടിച്ചട്ടിയും പൊട്ടിച്ചു കളഞ്ഞ്, പബ്ലിക് ആയിട്ട് സിഗരറ്റും വലിച്ചു പുറത്തേയ്ക്ക് പോയതിനെ, wow എന്തൊരു attitude, self respect, ഞാൻ എന്റെ മകളെ ഇങ്ങനെ വളർത്തും എന്നൊക്കെ പറഞ്ഞു കേട്ടപ്പോൾ സത്യത്തിൽ ചിരിച്ചു പോയി. എന്നും പറയുന്നുണ്ട്…

കുറിപ്പ് വായിക്കാം പൂർണ്ണമായി.,..

“Bigg Boss ആദ്യത്തെ സീസൺ ഒഴികെ, മറ്റു മൂന്ന് മലയാളം സീസണുകളും രണ്ട് തമിഴ് സീസണുകളും കണ്ടിട്ടുള്ള വ്യക്തിയെന്ന നിലയിൽ നമ്മുടെ അഭിപ്രായം പറയണമല്ലോ. ഞാൻ കണ്ടിട്ടുള്ള മറ്റു രണ്ട് സീസൺ അപേക്ഷിച്ച് എനിക്കിഷ്ടപ്പെട്ട സീസൺ ആയിരുന്നു BB4.

റിയാസ് സലിം എന്നുള്ള ആളെ ഞാൻ മുൻപ് കണ്ടിട്ടില്ല. അയാളെ ഫോളോ ചെയ്യുന്ന വ്യക്തിയുമായിരുന്നില്ല. അയാൾ വന്നതേ, അത്രയും ദിവസത്തെ ഷോ കണ്ടതിനു ശേഷമാണ്. ആരെയൊക്കെ കൂടെ നിർത്തണം, ആർക്ക് വേണ്ടി സംസാരിക്കണം എന്നൊക്കെ അയാൾക്ക് വ്യക്തമായ പ്ലാൻ ഉണ്ടായിരുന്നു. അയാൾക്ക് ഇഷ്ടമില്ലാത്ത ആളുകളോട്, വന്ന ദിവസം തന്നെ, തെറി വാക്കുകൾ കൊണ്ട് അഭിഷേകം നടത്തിയ ആളാണ്, ഞാൻ കണ്ട റിയാസ്.

കോടതി ടാസ്കിൽ അയാളുടെ കൂടെയുള്ള വിനയ് പോലും ഇതുപോലെ കാണിക്കുന്നത് തെറ്റാണ് റിയാസ് എന്ന് പറഞ്ഞിട്ടുണ്ട്. ഒരു മനുഷ്യൻ, അയാൾ, ലെസ്ബിയൻ / ഗേ / ഫെമിനിസ്റ്റ് എന്തു തന്നെ ആയാലും അതൊന്നും മറ്റുള്ളവരെ insult ചെയ്യാനുള്ള ലൈസൻസ് അല്ല. പ്രിവിലേജ്ഉം അല്ല. അങ്ങോട്ട് ഓരോന്ന് പറഞ്ഞു, തിരിച്ചു വാങ്ങുന്നതിൽ റിയാസ് ഒരുപാട് ശ്രദ്ധ പുലർത്തിയിട്ടുണ്ട് .

എനിക്ക് തോന്നുന്ന ഒരു കാര്യം, ഓരോ വ്യക്തികളും അവർക്കിഷ്ടമുള്ള മത്സരാർത്ഥികളെ പിന്തുണയ്ക്കുന്നു. ഓരോരുത്തർക്കും അതിന് അവരുടേതായ കാരണങ്ങളും ഉണ്ടായിരിക്കും. റിയാസിനെ പിന്തുണയ്ക്കുന്നവർ മാത്രമാണ് പുരോഗമനവാദമുള്ളവരെന്നും ബാക്കി ഉള്ളവരെല്ലാം ടോക്സിക് ആണെന്നും പറഞ്ഞു നടക്കുന്ന കുറച്ചു മനുഷ്യരെ കണ്ടു. അതിൽ അവര് കാണുന്ന പുരോഗമനം തീരെ മനസ്സിലായില്ല.

ജാസ്മിൻ എന്നൊരു മത്സരാർത്ഥി, മറ്റൊരാളെ ഉപദ്രവിക്കുകയും, അയാൾ പുറത്ത് പോയപ്പോൾ, മോഹൻലാൽ വരുന്ന വീക്കിൽ വായിലിരിക്കുന്നത് കേൾക്കേണ്ടി വരുമല്ലോ എന്നോർത്തു, ബിഗ്‌ബോസിനെ കുറേ തെറിയും പറഞ്ഞു, ഒരാളുടെ ചെടിച്ചട്ടിയും പൊട്ടിച്ചു കളഞ്ഞ്, പബ്ലിക് ആയിട്ട് സിഗരറ്റും വലിച്ചു പുറത്തേയ്ക്ക് പോയതിനെ, wow എന്തൊരു attitude, self respect, ഞാൻ എന്റെ മകളെ ഇങ്ങനെ വളർത്തും എന്നൊക്കെ പറഞ്ഞു കേട്ടപ്പോൾ സത്യത്തിൽ ചിരിച്ചു പോയി. പേടി എന്നുള്ള attitude അല്ലാതെ, എനിക്കതിൽ ഒന്നും കാണാൻ പറ്റിയില്ല.

ദിൽഷ വിന്നർ ആയതിൽ സന്തോഷം തോന്നി. എത്രയൊക്കെ ട്രായാങ്കിൾ, ന്നൊക്കെ പറഞ്ഞാലും, ഫിനാലെ ടിക്കറ്റ് ടാസ്കിൽ മികച്ച പ്രകടനം നടത്തി നേരിട്ട് ഫിനാലെയിലേയ്ക്ക് പോയിട്ടുള്ള വ്യക്തി ആണ് ദിൽഷ. അവർക്കല്ലാതെ മറ്റാർക്കാണ് വിജയിക്കാനുള്ള യോഗ്യത? നാക്കിട്ട് അടിക്കുന്ന പോലെ എളുപ്പം അല്ല, ടാസ്ക് ജയിക്കുന്നത്.

പിന്നെ, ഒരു വിഷമം ഉള്ളത്, സൂരജിനോ, ധന്യയ്‌ക്കോ 10 lack എടുത്തു പുറത്ത് പോകാമായിരുന്നു. അതൊരു നല്ല ചാൻസ് ആയിരുന്നു. ഒരു കാര്യം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. റിയാസിന്റെ ഫാൻസ്‌ അല്ല എന്ന് പറഞ്ഞാൽ ആരും നിങ്ങളെ തല്ലിക്കൊല്ലില്ല കേട്ടോ …എന്തായാലും നല്ലൊരു സീസൺ ആയിരുന്നു. അത് തീർന്നതിൽ സങ്കടം ഉണ്ട്. ഇനി, BB കാണുന്നത് മഹാ അപരാധം ആയിട്ട് ഞാൻ കാണുന്നില്ല. അടുത്ത സീസൺ വന്നാൽ ഇനിം കാണും. ചാനൽ ചർച്ചകളെക്കാൾ ഭേദമാണ്.എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

about biggboss

Safana Safu :