സൗന്ദര്യത്തിനു വേണ്ടി ഭക്ഷണത്തിൽ അതെല്ലാം ചേർക്കും; തുറന്ന് പറഞ്ഞ് അനിഖ സുരേന്ദ്രൻ

മലയാള സിനിമയിലേക്ക് ബാലതാരമായി കടന്നുവന്ന താരമാണ് അനിഖ സുരേന്ദ്രൻ പിന്നീട് തെന്നിന്ത്യൻ ഭാഷകളിൽ താരമാവുകയായിരുന്നു. പതിനാറാം വയസ്സിൽ നായികയാകാനുള്ള തയ്യാറെടുപ്പിലാണ് താരം. കപ്പേള സിനിമയുടെ തെലുങ്ക് റീമേക്കിൽ ജെസ്സി ആയിട്ടാണ് താരം എത്തുന്നത്. ഇപ്പോളിതാ സൗന്ദര്യസംരക്ഷണത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം.

വാക്കുകൾ ഇങ്ങനെ,

സൗന്ദര്യത്തിനു വേണ്ടി ഇലക്കറികൾ, ചീരയിലയും മുരിങ്ങയിലയുമൊക്കെ കഴിക്കണമെന്ന് അമ്മ പറയാറുണ്ട്. സാലഡും കഴിക്കാറുണ്ട്. പാലിൽ ഹോർലിക്സിട്ടു കുടിക്കും, മുട്ട കഴിക്കും, തൈര് കുടിക്കാനും ഇഷ്ടമാണ്. ബദാമും ഡ്രൈ ഫ്രൂട്ട്സും കഴിക്കും. എള്ളും കഴിക്കാറുണ്ട്. കാർബോഹൈഡ്രേറ്റ് കുറയ്ക്കും. ചോറ് അളവു കുറച്ച് പച്ചക്കറികൾ, തോരനൊക്കെ കൂടുതൽ കഴിക്കും. എണ്ണയുള്ള ഭക്ഷണവും കുറയ്ക്കും.

എന്നാൽ ബർഗർ വലിയ ഇഷ്ടമാണ്. രാത്രി വീട്ടിൽ എല്ലാവരും ചപ്പാത്തി കഴിക്കും. അല്ലെങ്കിൽ ചെറുപയറുമുളപ്പിച്ചതു കൊണ്ടുള്ള സാലഡ് കഴിക്കും. ഈ സാലഡ് മുടിക്കു നല്ലതാണെന്നും അമ്മ പറയാറുണ്ട് . ഒരു ലീറ്ററിന്റെ വാട്ടർ ബോട്ടിൽ ഒപ്പം കരുതിയിട്ടുണ്ട് അനിഖ. രാവിലെ മുതൽ ഉച്ച വരെയുള്ള സമയം കൊണ്ട് ഒരു ലീറ്റർ വെള്ളം കുടിക്കും. ഉച്ച കഴിഞ്ഞ് വൈകുന്നേരം വരെയുള്ള സമയം കൊണ്ട് അടുത്ത ഒരു ലീറ്റർ തീർക്കും. വൈകുന്നേരം മുതൽ രാത്രി വരെയുള്ള സമയം കൊണ്ടു ഒരു ലീറ്റർ കൂടി കുടിക്കും. എട്ടു മണിക്കൂർ ഉറങ്ങാനും ശ്രദ്ധിക്കാറുണ്ടെന്നും താരം പറയുന്നു.

Noora T Noora T :