അണിയറ പ്രവര്‍ത്തകരില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ് എല്ലാവരും കയ്യോഴിഞ്ഞു, ഒടുക്കം സഹായിച്ചത് ദിലീപിന്റെ സുഹൃത്തുക്കള്‍! എവര്‍ഗ്രീന്‍ സൂപ്പര്‍ഹിറ്റ് മീശമാധവന്‍ റിലീസ് ചെയ്തിട്ട് 20 വര്‍ഷം

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍ ആരാദകരടക്കം ഒന്നടങ്കം എല്ലാലരും സന്തോഷിച്ചിരുന്നു. വിവാദങ്ങള്‍ തുടര്‍ക്കഥയായപ്പോഴും ദിലീപിന്റെ ആരാധകര്‍ എന്നു അദ്ദേഹത്തെ പിന്തുണച്ചിട്ടേയുള്ളൂ. സോഷ്യല്‍ മീഡിയയിലടക്കം നിരവധി സൈബര്‍ അറ്റാക്കുകള്‍ നടന്നപ്പോഴും തക്കത്തായ മറുപടികളുമായി ഫാന്‍സ് എത്തിയിരുന്നു.

എന്നാല്‍മലയാള സിനിമാ ലോകത്ത് പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ച ഒരു സിനിമയായിരുന്നു മീശമാധവന്‍. ഇന്നും പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന ചിത്രങ്ങളില്‍ ഒന്ന. നടന്‍ ദീലീപും കാവ്യ മാധവനും ഒരുമിച്ചഭിനയിച്ച ഹിറ്റ് ചിത്രം റിലീസ് ചെയ്തിട്ട് 20 വര്‍ഷം തികയുകയാണ്. ചേക്ക് എന്ന കൊച്ച് ഗ്രാമത്തില്‍ ചെറിയ ചെറിയ മോഷണങ്ങള്‍ നടത്തിയാണ് മാധവന്റെ ജീവിതം മുന്നോട്ട് പോകുന്നത്. ഇതിലെ ഏറ്റവും വലിയ പ്രത്യേകത എന്നത് മീശ പിരിച്ച് കാണിച്ചാല്‍ ആ വ്യക്തിയുടെ വീട്ടില്‍ കക്കാന്‍ കയറുമെന്നതാണ് ചിത്രത്തിലൂടെ കാണിക്കുന്നത്. ശത്രുവായിരുന്ന ഭഗീരഥന്‍ പിള്ളയുടെ മകളെ പ്രണയിക്കുകയും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് കഥയെ മുന്നോട്ട് കൊണ്ട് പോകുന്നത്.

ചിത്രത്തിന്റെ സംവിധായകന്‍ ലാല്‍ ജോസ് ഒരിക്കല്‍ പറഞ്ഞിരുന്നു ദിലീപിനെ അയലത്തെ വീട്ടിലെ പയ്യന്‍ ഇമേജില്‍ നിന്നും മാറിയുള്ള കഥാപാത്രത്തെയാണ് മീശ മാധവനിലൂടെ നല്‍കിയതെന്ന്. ഒരുപാട് പരീക്ഷണങ്ങള്‍ക്കൊടുവിലാണ് മീശ മാധവന്‍ എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. സിനിമയുടെ പ്രൊഡ്യൂസറിനെ കിട്ടാന്‍ വലിയ രീതിയില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വന്നതിനെക്കുറിച്ച് നേരത്തെ ലാല്‍ ജോസ് പറഞ്ഞിരുന്നു.

മീശമാധവന് തൊട്ട് മുന്‍പ് ഇറങ്ങിയ രണ്ടാം ഭാവം വേണ്ടത്ര ശ്രദ്ധ നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാരണം കൊണ്ട് തന്നെ മീശമാധവന്‍ സിനിമ ഏറ്റടുക്കാന്‍ ആരും തന്നെ തയ്യാറായിരുന്നില്ല. പല നിര്‍മ്മാതാക്കളും കാരണമായി പറഞ്ഞത് അണിയറ പ്രവര്‍ത്തകരില്‍ വിശ്വാസമില്ലെന്നാണ്. ഒടുവില്‍ ദിലീപിന്റെ സുഹ്യത്തുക്കുളായ സുബൈറും സുധീഷുമാണ് ചിത്രം നിര്‍മ്മിച്ചത്.

പല അഭിമുഖങ്ങളിലും ജൂലൈ 4 തന്റെ ഭാഗ്യദിനമാണെന്ന് താരം പറഞ്ഞിട്ടുണ്ട്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ഈ പറക്കും തളിക, മീശമാധവന്‍, സി ഐഡി മൂസ, പാണ്ടിപ്പട എന്നീ നാല് സിനിമകളും തിയേറ്ററുകളിലേക്കെത്തിയത് ജൂലൈ നാലിനായിരുന്നു. അതിന് ശേഷം ജൂലൈ നാല് എന്നൊരു ചിത്രം ചെയ്‌തെങ്കിലും പ്രതീക്ഷക്കൊത്ത് വിജയിക്കാന്‍ സാധിച്ചില്ല.

ചിത്രത്തില്‍ മാധവന്‍ മീശ പിരിച്ചാല്‍ മോഷ്ടിക്കും എന്ന ഒരു അടയാളപ്പെടുത്തല്‍ കൊണ്ട് വരാന്‍ ഒരു കാരണമുണ്ടെന്ന് ലാല്‍ജോസ് വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയിലെ നടന വിസ്മയങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമൊക്കെ മീശ പിരിച്ച് പ്രേക്ഷകരെ കോള്‍മയിര്‍ കൊള്ളിച്ചിട്ടുള്ളതാണ്. അതില്‍ നിന്ന് വ്യത്യസതമായി ദീലിപിനും മീശ പിരിക്കുന്ന വേഷം നല്‍കാന്‍ ഒരു കാരണം കണ്ടെത്തിയതിന്റെ ഭാഗമാണ് മീശ പിരിക്കുന്നത്. സംശയത്തോടെയാണ് സിനിമയിലേക്ക് അങ്ങനെയൊന്ന് എടുത്തതെങ്കിലും സംഭവും പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.

എന്നാല്‍ ഈ ചിത്രം മുതല്‍ തന്നെ ദിലീപും കാവ്യയും അടുപ്പത്തിലായിരുന്നുവെന്നാണ് സിനിമാ മേഖലയിലുള്ള പലരും പറയുന്നത്. ലിബര്‍ട്ടി ബഷീറും ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ച് എത്തിയിരുന്നു. മീശമാധവന്‍ ഉള്‍പ്പെടെയുള്ള പടങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചതോടെ ദിലീപും കാവ്യയും തമ്മില്‍ ബന്ധം വളര്‍ന്നു. അങ്ങനെയാണ് അവര്‍ തമ്മിലുള്ള അടുപ്പത്തിന് പുതിയ മാനങ്ങള്‍ ഉണ്ടായത്. സിനിമയില്‍ സീനിയറും കാവ്യയെ സ്വന്തം അനുജത്തിയായി കൊണ്ടു നടന്നതുമായ മഞ്ജുവിന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തത് സിനിമാ മേഖലയില്‍ നടാടെയാണ്. മഞ്ജുവുമായി ദിലീപ് വിവാഹബന്ധം വേര്‍പെടുത്തിയിട്ടുണ്ടെങ്കില്‍ ഇത്രയും പ്രശ്‌നമുണ്ടാവുമായിരുന്നില്ല.

മീശമാധവന്റെ 125 ാം ദിവസം എറണാകുളത്തെ ഒരു ഹോട്ടല്‍ മുറിയില്‍ മഞ്ജു കുട്ടിയെ മടിയിലിരുത്തി കരയുകയായിരുന്നു. പുലര്‍ച്ചേ ഒന്നര മണിയോടെയായിരുന്നു സംഭവം. കാര്യമന്വേഷിച്ച എന്നോട് ചേട്ടനെ കാണാനില്ലെന്ന് അവള്‍ പറഞ്ഞു. മുലപ്പാല്‍ കുടിക്കുന്ന മീനാക്ഷിയെ വീട്ടിലെത്തിക്കാന്‍ ഞാന്‍ ദിലീപിനോട് പറഞ്ഞു. ഈ സമയം ദിലീപും കാവ്യയും ഹോട്ടലിലെ ബാത്ത്‌റൂമിനകത്തായിരുന്നു. മഞ്ജുവിന് ദൈവം തുണയുണ്ട്. അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യാത്തതിനാല്‍ അവള്‍ ശക്തമായി ചലിച്ചിത്ര രംഗത്ത് തുടരുകയാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

2016 ല്‍ ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും വിവാഹം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചു നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. 2019 ഒക്ടോബര്‍ 19ന് ഇരുവര്‍ക്കും പെണ്‍കുഞ്ഞു പിറന്നു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയത്. വളരെ അപൂര്‍വമായി മാത്രമേ താര ദമ്പതികള്‍ മകളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ളു. മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനാണ് ആദ്യമായി ചിത്രം പുറത്തുവിട്ടത്.

Vijayasree Vijayasree :