ആ പ്ലാൻ മനസിലാക്കിയ അപര്‍ണ അത് ചെയ്തു ; അടിപടലം ചീറ്റി റോബിന് ; ആരാധകന്റെ കുറിപ്പ് വൈറൽ!

ബിഗ്‌ബോസ് സീസൺ 4 അവസാനിച്ചിരിക്കുമാകയാണ് . കഴിഞ്ഞദിവസം ബിഗ് ബോസ് വീട്ടില്‍ തിരിച്ചെത്തിയ റോബിന് ചില മാസ്റ്റര്‍ പ്ലാനുകള്‍ ഉണ്ടായിരുന്നുവെന്നാണ് ഒരു ബിഗ്‌ബോസ് ആരാധകന്റെ കണ്ടെത്തല്‍. എന്നാല്‍ റോബിന്‍ ഉദ്ദേശിച്ച കാര്യം നടന്നില്ലെന്നും അതിന് കാരണം അപര്‍ണയാണെന്നും അലന്‍ അബ്രഹാം ഈപ്പന്‍ എന്ന വ്യക്തിയാണ് ബിഗ് ബോസ് വീട്ടില്‍ നടന്ന കാര്യങ്ങള്‍ വിശകലനം ചെയ്യുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ

(ഇന്നലെ ആ വീട്ടില്‍ നടത്താന്‍ റോബിൻ രാധാകൃഷ്ണൻ പ്ലാന്‍ ചെയ്ത കാര്യവും, യഥാര്‍ത്ഥത്തില്‍ നടന്ന കാര്യവും തമ്മില്‍ ഒരു വിശകലനം)
റോബിന്റെ ‘ പ്ലാൻ -എ റോബിന്‍ ഇന്നലെ ആ വീട്ടില്‍ വന്നത് എല്ലാ മത്സരാര്‍ഥികളും അവിടെ പ്രവേശിച്ചതിന് ശേഷം എപ്പോഴെങ്കിലും ദില്‍ഷയെ ബ്ലെസ്സ്‌ലീ അറിഞ്ഞോ, അറിയാതെയോ ഒന്ന് തൊട്ടിരുന്നേല്‍ ഒരു അടി പൊട്ടിച്ചു, സദാചാരം അലറി വിളിച്ചു ബാക്കി ഉള്ളവരെ കൂടെ ബ്ലെസ്സലിക്കെതിരെ തിരിച്ചു, ദില്‍ഷയെ മാനിപ്പുലേറ്റ് ചെയ്തു, ആ ഒരു നിമിഷം തന്നെ ബിഗ് ബോസില്‍ നിന്നും ബ്ലെസ്സലിയെ എവിക്ട ചെയ്യിക്കുക.

വന്നപ്പോള്‍ മുതല്‍ അവന്‍ ബ്ലെസ്സലിയോട് അകലം പാലിച്ചതും ഈ ഒരു പ്രൊവൊക്കേഷൻ ഉണ്ടാകുമ്പോള്‍ ‘ഞാന്‍ അതാണ് അവനെ ഒഴിവാക്കിയത്’ എന്നൊക്കെ പറഞ്ഞു സ്വയം വെളുപ്പിക്കാന്‍ ആണ്. പക്ഷെ നടന്നത് എന്ത് ? പൊതുവെ വായില്‍ തോന്നിയത് വിളിച്ചു പറയുന്ന ഹൈപ്പർ -ആക്റ്റീവ് റോബിന്‍ ഒരു പക്ഷെ പുറത്തായ മത്സരാര്‍ഥികളുടെ തലേ ദിവസം ഇന്ററാക്ട് ചെയ്തപ്പോള്‍ ഈ ഗെയിംപ്ലാൻ വായില്‍ നിന്നു പോയി കാണും.

അപർണ യുടെ ‘പ്ലാൻ എ : ഇത് മനസിലാക്കിയ അപര്‍ണ വീട്ടില്‍ കയറിയപ്പോള്‍ തന്നെ ബ്ലെസ്സലിയോട് അവന്‍ ചെയ്ത കാര്യങ്ങള്‍ പുറത്തു നെഗറ്റീവ് ആയിട്ടുണ്ട്, തിരുത്തണം എന്ന് പറഞ്ഞു. അതിന്റൊപ്പം തന്നെ ജാസ്മിനെയും വിളിച്ചു അവന്റെ കൂടെ ഇരുത്തി പച്ചക്കു മനസ്സിലാവുന്ന രീതിയില്‍ ബ്ലെസ്സലിയെ കാര്യങ്ങള്‍ മനസ്സിലാക്കി.? അവിടെ റോബിന്റെ ‘പ്ലാൻ – എ ‘ ചീറ്റി പോയത് അപര്‍ണയുടെ ഗെയിംപ്ലാൻ , ദാറ്റ് ഈസ് … നേരിട്ട് ബ്ലെസ്സലിയോട് അവതരിപ്പിക്കുക. അല്ലെങ്കില്‍ ജാസ്മിനെ കൊണ്ടവതരിപ്പിക്കുക എന്നതിലൂടെയാണ്.
ആത്മവിശ്വാസം കൂടുതൽ കൊണ്ട് രണ്ടാമത് ഒരു പ്ലാൻ റോബിന് കരുതിയില്ല .

അപര്‍ണ അത് ചെയ്തതിലൂടെ റോബിന്റെ മാസ്റ്റർപ്ലാൻ അടപടലം ആവുകയും, പിന്നീട് അവന്‍ പ്രതീക്ഷിച്ച മറ്റു അടിയൊന്നു നടന്നില്ല അതായതു :സുചിത്ര ബ്ലെസ്ലി, ജാസ്മിന്‍- ബ്ലെസ്ലി, ഡെയ്‌സി- ബ്ലെസ്ലിഇതൊന്നും വര്‍ക്ക് ഔട്ട് ആയില്ലെന്നു മാത്രമല്ല, ബ്ലെസ്സ്‌ലീ അവര്‍ അവിടെ ഇരിക്കുമ്പോള്‍ തന്നെ മാപ്പു പറഞ്ഞു എല്ലാം സോള്‍വ് ആക്കി. അവർ ബ്ലെസ്സലിയുടെ മാപ്പ് അംഗീകരിച്ചു .അവർക്ക് അവനോട് പ്രശ്ങ്ങൾ ഒന്നുമില്ലന്നെ പറയുകയും ചെയ്തു . റോബിന്റെ അവസാന നിമിഷ ശ്രമങ്ങൾ:

അതിനാൽ ബ്ലസ്ലിയുടെ ക്ഷമാപണം ​ഗെയിമാണെന്ന് പറഞ്ഞ് മറ്റ് മികച്ച 5 മത്സരാർത്ഥികളെ മാനിപ്പുലേറ്റ് ചെയ്യാൻ റോബിൻ ശ്രമിച്ചു. ധന്യ, ദിൽഷ, എൽപി, റിയാസ്, സൂരജ് എന്നിവരെല്ലാം റോബിന്റെ കെണിയിൽ പെട്ടു. എന്നാൽ പുറത്താക്കപ്പെട്ട വീട്ടുകാർ അങ്ങനെ ആയിരുന്നില്ലവിനയ് ബ്ലെസ്സലിയ്ക്കു നല്‍കിയ ഉമ്മ, അവിടെ റോബിനുള്ള മറുപടി ആയിട്ടാണ് എനിക്ക് തോന്നിയത്. മാത്രമല്ല സുചിത്ര ബ്ലെസ്സലിയോട് പറയുന്നുണ്ട്..
‘നീ കാരണം ഡേയ്‌സിയുടെ ലൈഫ് മാത്രമേ പ്രശ്‌നം വന്നുള്ളൂ. വേറെ ആര്‍ക്കുമില്ല. ഡോക്ടര്‍ റോബിന്‍ കാരണം ആണ് മറ്റുള്ളവര്‍ക് ഡാമേജ് വന്നതെന്നും.. അവസാനം വീണ്ടും വീണ്ടും ബ്ലെസ്സലിയെ ‘Pressure’ കൂട്ടാന്‍ ചെന്നപ്പോളാണ് ബ്ലെസ്സ്‌ലി പറഞ്ഞത്’ആരോടാ ഇതെല്ലാം ചെയ്യുന്നത്.. ഇത് ബ്ലെസ്സ്‌ലി ആണ്’ എന്ന്.

അവസാനം വീണ്ടും വീണ്ടും ബ്ലെസ്സലിയെ ‘പ്രഷർ ‘ കൂട്ടാന്‍ ചെന്നപ്പോളാണ് ബ്ലെസ്സ്‌ലി പറഞ്ഞത്
‘ആരോടാ ഇതെല്ലാം ചെയ്യുന്നത്.. ഇത് ബ്ലെസ്സ്‌ലി ആണ്’ എന്ന്.അങ്ങനെ ചീറ്റി പോയ റോബിന്‍ ആണ് വെളിയില്‍ മുറിയില്‍ പോയി ഇന്നലെവീഡിയോ ചിന്തിക്കാതെ തിരഞ്ഞെടുത്ത പ്ലാൻ – ബി .

അത് ബ്ലെസ്സലിയെ സ്‌നേഹിക്കുന്നവരും ജാസ്മിനെ സ്‌നേഹിക്കുന്നവരും, അപര്‍ണയെ സ്‌നേഹിക്കുന്നവരും സുചിത്രയെ സ്‌നേഹിക്കുന്നവരും മനുഷ്യത്വം ഉള്ളവരും എല്ലാം കൂടി ചേര്‍ന്ന് പൊട്ടിച്ചു കൈയ്യില്‍ കൊടുത്തിട്ടുണ്ട്.
രാജാവ് നഗ്‌നന്‍ ആണെന്ന് പറയാന്‍ ആര്‍ജവമുള്ള പ്രജകള്‍ ഇല്ലെങ്കില്‍ അവര്‍ കേരളത്തെ കത്തിക്കാന്‍ താല്പര്യപെടുന്നുണ്ടെങ്കില്‍, ബ്ലെസ്സലിയെ സ്‌നേഹിക്കുന്നവര്‍ രാജാവ് നഗ്‌നന്‍ ആണെന്ന് വിളിച്ചു പറയാനും, തീ അണയ്ക്കാനും സജ്ജരാണ്.

AJILI ANNAJOHN :