മോഹന്‍ലാലിനോടുള്ള ആരാധന കാരണം സോഷ്യല്‍ മീഡിയയില്‍ വൈറലായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. കടുത്ത മോഹന്‍ലാല്‍ ആരാധകനായ ഇയാളുടെ വാക്കുകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മുമ്പ് മോഹന്‍ലാല്‍ ആരാധകര്‍ക്കെതിരെ ആരോപണവുമായി സന്തോഷ് എത്തിയിരുന്നു.
ഇപ്പോഴിതാ ഫാന്‍സില്‍ ഭൂരിഭാഗം ആളുകള്‍ കള്ളന്മാരാണെന്നും വളരെ ആത്മാര്‍ത്ഥമായി നില്‍ക്കുന്ന കുറച്ച് പേരില്‍ ഒരാളാണ് താനെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു. മോഹന്‍ലാലിന്റെ പേരില്‍ കുറേ പേര്‍ പണം ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മോഹന്‍ലാലിനെ നിയന്തന്ത്രിക്കുന്നത് ഒരു ലോബിയാണെന്ന് സന്തോഷ് വര്‍ക്കി ആരോപിച്ചു. അദ്ദേഹത്തിന്റെ കയ്യിലല്ല കാര്യങ്ങള്‍. ആന്റണി പെരുമ്പാവൂരും മറ്റുള്ളവരുമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്.
ഇന്ന് പല വലിയ സംവിധായകര്‍ക്കും അദ്ദേഹത്തെ നേരിട്ട് കാണാന്‍ സാധിക്കുന്നില്ല. പല കാര്യങ്ങളും അദ്ദേഹം അറിയുന്നില്ല. മോഹന്‍ലാലിനെ കാണാന്‍ വീട്ടില്‍ പോയപ്പോള്‍ പലരും ഒതുക്കുകയാണ് ചെയ്തതാണ്. അത് അദ്ദേഹം അറിഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്റെ ചുറ്റുമുള്ള ആളുകളാണ് പ്രശ്‌നക്കാരെന്നും സന്തോഷ് വര്‍ക്കി കൂട്ടിച്ചേര്‍ത്തു.
‘ഇപ്പോള്‍ എല്ലാം മാസ് സിനിമകളാണ് അദ്ദേഹം ചെയ്യുന്നത്. പണ്ട് എത്രയോ നല്ല സിനിമകള്‍ ചെയ്ത ആളാണ്. അദ്ദേഹം നല്ല നടനാണ്. ഇടക്കൊക്കെ ഒരു മാസ്സ് ചെയ്യാം. മാസ്സ് മാത്രമായാല്‍ എങ്ങനെ ശരിയാകും. ഇപ്പോള്‍ രജനികാന്ത് സ്‌റ്റൈലിലേക്ക് പോവുകയാണ്’എന്നും സന്തോഷ് വര്‍ക്കി ചൂണ്ടിക്കാട്ടി.