ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ടൈറ്റില്‍ വിജയി ആയി ദില്‍ഷ പ്രസന്നന്‍

ജനപ്രിയ പരിപാടിയായ ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ടൈറ്റില്‍ വിജയി ആയി ദില്‍ഷ പ്രസന്നന്‍. ബ്ലെസ്‌ലിയും ദില്‍ഷയും മാത്രമായ അവസാനഘട്ടില്‍ ദില്‍ഷയുടെ കൈ പിടിച്ച് ഉയര്‍ത്തിക്കൊണ്ട് മോഹന്‍ലാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ആറ് പേരായിരുന്നു ഫിനാലയില്‍ ഉണ്ടായിരുന്നത്.

പിന്നീട് സൂരജ്, ധന്യ, ലക്ഷ്മിപ്രിയ, റിയാസ് എന്നിവര്‍ ഓരോരത്തരായി പുറത്തായി. അവശേഷിച്ച രണ്ടുപേര്‍ ദില്‍ഷയും ബ്ലെസ്!ലിയും ആയിരുന്നു. മാര്‍ച്ച് 27നായിരുന്നു നാലാം സീസണിന്റെ ഉദ്ഘാടന എപ്പിസോഡ്. ഇരുപത് പേരാണ് പല ഘട്ടങ്ങളിലായി ഇത്തവണത്തെ ബിഗ് ബോസില്‍ പങ്കെടുത്തത്. ഇതില്‍ 17 മത്സരാര്‍ഥികളുമായായിരുന്നു തുടക്കം. പിന്നീട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയാ മൂന്ന് പേരും ഷോയുടെ ഭാഗമായി.

നവീന്‍ അറയ്ക്കല്‍, ജാനകി സുധീര്‍, ലക്ഷ്മിപ്രിയ, ഡോ. റോബിന്‍ രാധാകൃഷ്!ണന്‍, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, ജാസ്!മിന്‍ എം മൂസ, അഖില്‍, നിമിഷ, ഡെയ്!സി ഡേവിഡ്, റോണ്‍സണ്‍ വിന്‍സെന്റ്, അശ്വിന്‍ വിജയ്, അപര്‍ണ മള്‍ബറി, സൂരജ് തേലക്കാട്, ബ്ലെസ്ലി, ദില്‍ഷ പ്രസന്നന്‍, സുചിത്ര നായര്‍ എന്നിവരായിരുന്നു ആദ്യ എപ്പിസോഡില്‍ ഉണ്ടായിരുന്ന മത്സരാത്ഥികള്‍

പിന്നീട് ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി മണികണ്ഠന്‍ വന്നു. വീണ്ടും വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ഉണ്ടായി. വിനയ് മാധവും റിയാസ് സലിമുമായിരുന്നു പിന്നീട് എത്തിയത്. ഷോയുടെ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴേക്ക് ചില നാടകീയ മുഹൂര്‍ത്തങ്ങളാണ് ഉണ്ടായത്. പ്രേകഷ്‌കര്‍ ഫൈനല്‍ ഫൈവ് പ്രതീക്ഷ റോബിന്‍ രാധാകൃഷ്!ണന്‍ അച്ചടക്ക നടപടിയുടെ ഭാഗമായി ബിഗ് ബോസ് പുറത്താക്കുകയായിരുന്നു. ജാസ്മിന്‍ സ്വന്തം തീരുമാനപ്രകാരം ഷോ പൂര്‍ത്തിയാക്കാതെ പുറത്തുപോവുകയും ചെയ്!തിരുന്നു.

Vijayasree Vijayasree :