മങ്കിപോക്‌സിനെ തമാശയായി കാണരുതെന്ന് അമേരിക്കന്‍ നടന്‍ മാറ്റ് ഫോര്‍ഡ്. രോഗം തന്നെ വല്ലാതെ തളര്‍ത്തിയെന്നും രാത്രിയില്‍ ഉറക്കം ലഭിക്കുന്നില്ലെന്നും ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ മാറ്റ് പറയുന്നു. വാക്‌സിനുകളിലും പരിശോധനകളിലും സര്‍ക്കാര്‍ വേഗത കൂട്ടേണ്ടതുണ്ട്. മന്ദഗതിയിലുള്ള പ്രതികരണം അസ്വീകാര്യമാണെന്നും മാറ്റ് പറഞ്ഞു.
സ്‌കിന്‍ടുസ്‌കിന്‍ കോണ്‍ടാക്റ്റ് വഴിയാണ് തനിക്ക് വൈറസ് ബാധയുണ്ടായതെന്നും ലോസ് ഏഞ്ചല്‍സില്‍ രോഗം ബാധിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടതെന്നും മാറ്റ് കൂട്ടിച്ചേര്‍ത്തു. പനി, വിറയല്‍, അമിതക്ഷീണം തുടങ്ങിയ ലക്ഷണങ്ങളായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്.
പനി അല്‍പം കുറഞ്ഞപ്പോഴേക്കും ചൊറിച്ചിലും വേദനയുമുള്ള കുമിളകള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മങ്കിപോക്‌സ് ആണെന്ന് ബോധ്യമായതെന്നും മാറ്റ് പറയുന്നു. ഇന്‍ഫ്‌ലുവന്‍സ പോലുള്ള ലക്ഷണങ്ങള്‍ ഇല്ലാതായതോടെ ശരീരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കൂടുതല്‍ ചൊറിച്ചിലും പാടുകള്‍ പ്രത്യക്ഷപ്പെട്ടു.
മങ്കിപോക്‌സ് തമാശയല്ലെന്നും നിസ്സാരമായി കാണരുതെന്നും മാറ്റ് പറയുന്നു. കഴിയുമെങ്കില്‍ വാക്‌സിനേഷന്‍ എടുക്കാന്‍ തയ്യാറാകണമെന്നും ജാ?ഗ്രത കൈവിടരുതെന്നും മാറ്റ് ട്വീറ്റ് ചെയ്തു. വേദനസംഹാരികള്‍ കഴിക്കാതെ രാത്രിയില്‍ ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.