‘മൂക്കാമണ്ട ഞാന്‍ കറക്കിയേനെ, പുള്ളാര് കേറിയങ്ങ് ഉടുത്തു കളയും’; ബിഗ് ബോസ് നിന്നപ്പോൾ ഇത്രയ്ക്ക് എയറിൽ പോയില്ല; ഇതിപ്പോൾ ബഹിരാകാശത്ത് എത്തിയിട്ടുണ്ട്; റോബിന്‍ രാധാകൃഷ്ണന്റെ വീഡിയോയില്‍ ട്രോളുമായി ഉബൈദ് ഇബ്രാഹിം

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിന്റെ ​​ഗ്രാന്റ് ഫിനാലെയ്ക്ക് തുടക്കമാകാൻ മണിക്കൂറുകൾ മാത്രം. ആറ് പേരിൽ നിന്നും അർ‌ഹനായ ഒരാൾ ഇന്ന് കപ്പുയർത്തും. പതിനേഴ് പേരുമായിട്ടാണ് ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ആരംഭിച്ചത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പുറത്തു വിട്ട റോബിന്റെ വിഡിയോയും പിന്നാലെ വന്ന ഉബൈദ് ഇബ്രാഹിമിന്റെ രസകരമായ ട്രോളുമാണ് ചർച്ചയാകുന്നത്.

ബിഗ് ബോസ് വീടിന് പുറത്തു പോയ മത്സരാർത്ഥികൾ വീട്ടിലേക്ക് ഒരു റീഎൻട്രി നടത്തുകയും തങ്ങളുടെ സുഹൃത്തുക്കളുമായി വീണ്ടും സൗഹൃദത്തിലാവുകയും ചെയ്തിരുന്നു. അതിനിടയിൽ റോബിന്റെ സുഹൃത്തായ ദിൽഷയോട് ബ്ലെസ്‌ലിയെ സൂക്ഷിക്കണമെന്നും ഒറ്റയ്ക്ക് ബാത്രൂം ഏരിയയിലേക്ക് പോകരുതെന്നുമെല്ലാം ഉപദേശിക്കുന്ന വീഡിയോ വലിയ രീതിയിൽ പ്രചരിച്ചു.

ഇതോടെ ബ്ലെസ്‌ലിയുടെ ആരാധകർ കടുത്ത വിമർശനവുമായി എത്തിയതോടെ വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും മറ്റൊരു വീഡിയോയുമായി റോബിനും രംഗത്തെത്തി. ഇതിനു പിന്നാലെയാണ് ഇരുവിഭാഗക്കാരെയും ട്രോളിക്കൊണ്ട് ഉബൈദ് ഇബ്രാഹിമിന്റെ ട്രോളും കൂടി എത്തുന്നത്.

റോബിനെയും ബ്ലെസ്‌ലിയെയും ഇരുവരുടെ ഫാൻസിനെയും കാര്യമായി തന്നെ ട്രോളിക്കൊണ്ടാണ് ഉബൈദ് ഇബ്രാഹിമിന്റെ പുതിയ വീഡിയോ. രസകരമായ വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളാണ് എത്തുന്നത്. ബ്ലെസി തന്റെ സഹോദരൻ ആയിരുന്നു എന്നും എന്നാൽ ദിൽഷയോട് അപമര്യാദയായി പെരുമാറിയതുകൊണ്ടുമാണ് ഇങ്ങനെ പറയുന്നത് എന്നുമാണ് റോബിൻ പറയുന്നത്.

പുറത്തായിരുന്നെങ്കിൽ ‘അടിച്ച് മൂക്കാമണ്ട കലക്കിയേനെ’ എന്ന റോബിന്റെ രൂക്ഷ വിമർശനം ബ്ലേസ്‌ലിയുടെ ആരാധകർക്ക് കടുത്ത സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. ഇതിനേയും ഉബൈദിന്റെ ട്രോളിലൂടെ കളിയാക്കുന്നുണ്ട്.

ബിഗ് ബോസ് അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ദിൽഷയ്ക്ക് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് റോബിൻ കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബ്ലെസ്‌ലിയ്ക്കെതിരായുള്ള റാക്കോബിന്റെ ഭീഷണി. ബിഗ് ബോസ് വീടിനുള്ളിൽ ഉള്ളതിനേക്കാൾ സംഘർഷ ഭരിതമാണ് പുറത്തെ അവസ്ഥയെന്നാണ് സോഷ്യൽ മീഡിയയിൽ നിന്നും വരുന്ന പ്രതികരണം.

about biggboss

Safana Safu :