ലോകം മുഴുവൻ നിങ്ങൾക്ക് എതിരാണെന്ന് ചിലപ്പോൾ നിങ്ങൾക്ക് തോന്നും; ഒരിക്കലും കൈവിടില്ല; പോരാടാൻ ഉറച്ച് റോബിൻ; പരിഹസിച്ചവർ എല്ലാം നിശബ്ദരായ നിമിഷം; റോബിൻ ആരാധകർക്ക് വീണ്ടും ആഘോഷം!

ബിഗ് ബോസ് സീസൺ ഫോർ അവസാനത്തിലേക്ക് എത്തി നിൽക്കുകയാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ജനപിന്തുണ തുടക്കത്തിൽ ലഭിച്ച മത്സരാർഥി റോബിനായിരുന്നു. ട്രോഫി നേടാൻ സാധിച്ചില്ലെങ്കിലും നല്ല രീതിയിൽ ആരാധകരെ സമ്പാദിക്കാൻ റോബിന് സാധിച്ചിരുന്നു.

തിരികെ വീട്ടിലെത്തിയ റോബിന്റെ അടുത്ത സുഹ‍ൃത്ത് ദിൽഷയാണ്. വീട്ടിലെത്തിയ റോബിൻ കുറഞ്ഞ സമയത്തിനുള്ളിൽ മറ്റൊരു മത്സരാർഥിയായി ബ്ലെസ്ലിയെ കുറിച്ച് നിരവധി കാര്യങ്ങൾ ദിൽഷയോട് പറഞ്ഞിരുന്നു. അതോടെ ഡോക്ടറിന് ഇതുവരെ ഉണ്ടായിരുന്ന മതിപ്പ് ഇല്ലാതെയായി.

ബ്ലെസ്ലിക്ക് ദിൽഷയോടുള്ള പെരുമാറ്റത്തിൽ അപാകതകളുണ്ടെന്നും അതിനാൽ സൂക്ഷിക്കണമെന്നുമാണ് റോബിൻ ദിൽഷയോട് പറഞ്ഞത്. കൂടാതെ ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ബ്ലെസ്ലിയേയും ബ്ലെസ്ലി ഫാൻസിനേയും ഭീഷണപ്പെടുത്തി റോബിൻ വീഡിയോ പങ്കുവെച്ചിരുന്നു. ഇതോടെയാണ് ഫാൻ ഫൈറ്റിന് തുടക്കമായത്.

ദിൽഷയും ബ്ലെസ്ലിയും തമ്മിലുണ്ടായിരുന്ന നല്ല സൗഹൃദം റോബിൻ ദിൽഷയിൽ തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങൾ നിറച്ച് തകർത്തുവെന്നാണ് ബി​ഗ് ബോസ് കാണുന്ന പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. കൂടാതെ ബ്ലെസ്ലിയെ ഭീഷണിപ്പെടുത്തി റോബിൻ വീഡിയോ പങ്കുവെച്ചതിനോടും ബി​ഗ് ബോസ് പ്രേക്ഷകർ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

മാത്രമല്ല റോബിൻ ഫാൻസായിരുന്നവർ പോലും ഇപ്പോൾ ബ്ലെസ്ലിയെയ പിന്തുണയ്ക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി മറിഞ്ഞിട്ടുണ്ട്. കുറച്ച് നാൾ ബി​ഗ് ബോസ് ഹൗസിൽ‌ നിന്നതിനാൽ ലഭിച്ച സ്റ്റാർഡവും ഫാൻസുവെച്ച് റോബിൻ അഹങ്കരം കാണിക്കുന്നുവെന്നാണ് ബി​ഗ് ബോസ് പ്രേക്ഷകരിൽ ഏറെയും പറയുന്നത്.

വിമർശനങ്ങൾ കൂടിയതോട പ്രതികരണവുമായി റോബിൻ എത്തിയിട്ടുണ്ട്. ഹോളിവുഡ് സിനിമ അവഞ്ചേഴ്സ് എൻഡ് ​ഗെയിമിലെ ക്ലൈമാക്സ് രം​ഗങ്ങളിലെ ചില സീനുകൾ അടങ്ങിയ വീഡിയോ പങ്കുവെച്ചായിരുന്നു വിമർശകരോടുള്ള റോബിന്റെ പ്രതികരണം. വീണ്ടും ഒരു മാസ് ഫൈറ്റ് പ്രതീക്ഷിക്കാമെന്നാണ് പുത്തൻ വീഡിയോയിൽ നിന്നും വിലയിരുത്തുന്നത്.

ഒപ്പം ‘ലോകം മുഴുവൻ എതിരായാലും എല്ലാം നേരിടും… പോരാടും….’ എന്നും റോബിൻ കുറിച്ചു. ‘ലോകം മുഴുവൻ നിങ്ങൾക്ക് എതിരാണെന്ന് ചിലപ്പോൾ നിങ്ങൾക്ക് തോന്നും. എല്ലാം നേരിടും. പോരാടും.”ഒരിക്കലും കൈവിടില്ല’ എന്നായിരുന്നു റോബിന്റെ കുറിപ്പ്. ബി​ഗ് ബോസ് നടക്കുമ്പോൾ ഇത്തരത്തിലുള്ള ഫാൻ ഫൈറ്റ് സർവസാധാരണമാണ്.

about biggboss

Safana Safu :