ലോക്ഡൗണ്‍ കാലം ആഘോഷമാക്കുകയാണ് മിക്ക താരങ്ങളും. മിക്ക താരങ്ങളും തങ്ങളുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ നാട്ടിലെ സ്ഥലങ്ങളും ആഘോഷങ്ങളുമെല്ലാം ആരാധകര്‍ക്കായി പങ്കുവെച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ പ്രിയ താരം അനുശ്രീ. ഇപ്പോള്‍ താരം പങ്കുവച്ചിരിക്കുന്നത് നാടും പുഴയും കൂട്ടുകാരുമൊക്കെയുള്ള വിഡിയോയാണ്.
കമുകുംചേരി എന്ന മനോഹരമായ ഗ്രാമത്തിന്റെ ഭംഗി ഒപ്പിയെടുത്തിരിക്കുന്ന വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘കാര്യം തുടങ്ങിയത് ചെടിച്ചട്ടികളില്‍ ഇടാന്‍ ഉരുളന്‍ കല്ലു പെറുക്കാന്‍ പുഴയില്‍ പോയതാ, അവടെ എത്തിയപ്പോള്‍ ക്രീയേറ്റിവിറ്റി കടിച്ചു.. അതിന്റെ റിസള്‍ട്ട് ആണിത്, എന്റെ നാട്, എന്റെ പുഴ.. എന്റെ കൂട്ടുകാര്‍’ അനുശ്രീ കുറിക്കുന്നു.