അപ്രതീക്ഷിതമായ മുഹൂര്‍ത്തങ്ങളോടെയാണ് ബിഗ്‌ബോസിന്റെ 97-ാം ദിവസത്തെ എപ്പിസോഡ് എത്തിയത്. ഇപ്പോള്‍ വീട്ടില്‍ അവശേഷിക്കുന്നത് ആറ് മത്സരാര്‍ത്ഥികള്‍ മാത്രമാണ്. ഈ സീസണില്‍ നിന്ന് പുറത്തുപോയവരെ വീട്ടില്‍ തിരികെ എത്തിച്ചുകൊണ്ടാണ് ബിഗ് ബോസ്, മത്സരാര്‍ത്ഥികളേയും പ്രേക്ഷകരേയും ഞെട്ടിച്ചത്. 20 മത്സരാര്‍ത്ഥികളേയും വീണ്ടും ഒന്നിച്ച് വീട്ടിലേക്ക് എത്തിച്ചിരിക്കുകയാണ് ബിഗ് ബോസ്. പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര സന്തോഷമാണ് മത്സരാര്‍ത്ഥികള്‍ക്കുള്ളത്.
എല്ലാവരും ഒന്നിച്ചിരുന്ന് പഴയ അനുഭവങ്ങളെല്ലാം പങ്കുവെക്കുകയാണ്. എല്ലാവരും ഒരുമിച്ചല്ല എത്തിയത്. പലതായാണ് വീട്ടിലേക്ക് എത്തിയത്. പുറത്തുപോയ ക്രമത്തിലാണ് എത്തുന്നത്. നവീന്‍, അശ്വിന്‍, നിമിഷ, മണികണ്ഠന്‍, ജാനകി, ശാലിനി എന്നിവര്‍ ഓരോരുത്തരായി ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം തങ്ങള്‍ക്കുണ്ടായ സന്തോഷ മുഹൂര്‍ത്തങ്ങള്‍ പറഞ്ഞു. അതെ സമയം പൊട്ടി കരയുന്ന റോബിനെ ഇന്നലത്തെ എപ്പിസോഡിൽ കാണാൻ കഴിഞ്ഞു.
ദിൽഷയുടെ അടുത്ത റോബിൻ ഉണ്ടായിരുന്നത് അഗാധമായ പ്രണയം ആയിരുന്നെങ്കിൽ ലക്ഷ്മി പ്രിയ എന്ന് പറയുന്നത് സ്വന്തം കുട പ്രിപെയ്‌നെ പോലെയാണ് എന്ന തെളിഞ്ഞിരിക്കുകയാണ് . റോബിൻ ദിൽഷയുടെ മുൻപിൽ പോലും ഇന്നുവരെയും നമ്മൾ കരയുന്നത് കണ്ടിട്ടില്ല .ഒരു തുള്ളി കണ്ണുനീർ വീണിട്ടില്ല .അത് ലക്ഷ്മിപ്രിയയുടെ മുൻപിൽ മാത്രമാണ് സംഭവിച്ചിട്ടുള്ളത് . ഒരു തവണയല്ല രണ്ടു തവണ . നേരത്തെ ആ ജയിൽ ഡ്രസ്സിട്ട് ബാത്രൂം ഏരിയയിൽ വെച്ച് ലഷ്മിപ്രിയയുടെ മുൻപിൽ അപ്രതീക്ഷമായിട്ടു പൊട്ടി കരയുന്ന റോബിനെ അന്ന് പ്രേക്ഷകർ കണ്ടു .ആ റോബിനെ വീണ്ടും കഴിഞ്ഞ ദിവസം വീണ്ടു കണ്ടും ..
ചേച്ചി പറഞ്ഞ കാര്യങ്ങളൊക്കെ ഈ ചുവരിന് അപ്പുറത് നിന്ന് കേൾക്കുകയിരുന്നു .അവിടെ നിന്ന ഞാൻ കരയുകയിരുന്നു . ആ സമയത്ത് വീണ്ടും റോബിന്റെ കണ്ണ് നിറഞ്ഞു . ബിഗ്‌ബോസിൻ അകത്തു ലക്ഷ്മി പ്രിയയും റോബിനും തമ്മിൽ അവൻറെ നല്ലൊരു ആത്മാർത്ഥ സ്നേഹബന്ധം ഉണ്ടായിരുന്നു . എന്നതിന് തെളിവാണ് . റോബിനെ കണ്ടപ്പോൾ നീ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരില്ല .. ഇത്രയും ഇവിടെ അനുഭവിക്കണ്ടി വരില്ലായിരുന്നു എന്ന് റോബിയനെ കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു കൊണ്ട് ലക്ഷ്മി പ്രിയ പറഞ്ഞത് . ലഷ്മി പ്രിയയും റോബിനും തമ്മിൽ ഒരു ചേച്ചി അനിയത്തി ബന്ധമുണ്ട് അതുകൊണ്ടാണ് അവർ പരസ്പരം റോബിൻ ലക്ഷ്‌മിപ്രിയയുടെ മുന്നിൽ റോബിന്റെ കാണു നിറഞ്ഞത് എന്നാണ് പ്രേക്ഷകർ പറയുന്നത്മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ. ഹിന്ദിയില്‍ വിജയമായതോടെയാണ് മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഷോ ആരംഭിക്കുന്നത്. 2018ലാണ് ബിഗ് ബോസ് ഷോ മലയാളത്തില്‍ തുടങ്ങുന്നത്.
ആദ്യം പ്രേക്ഷകരുടെ ഇടയില്‍ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.നിലവില്‍ നാലാം സീസണാണ് മലയാളത്തില്‍ നടക്കുന്നത്. മാര്‍ച്ച് 27 ന് ആരംഭിച്ച ഷോയ്ക്ക് യൂത്തിനിടയില്‍ മാത്രമല്ല കുടുംബ പ്രേക്ഷകര്‍ക്കിടയിലും നിരവധി ആരാധകരുണ്ട്. മൂന്നാം സീസണോടെയാണ് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ബിഗ് ബോസ് ഷോ ഇത്രയധികം പോപ്പുലറാവുന്നത്.ബിഗ് ബോസ് സീസണ്‍ 4 അവസാനിക്കാന്‍ ഇനി മണിക്കൂറുകൾ മാത്രമേയുള്ളൂ. വിവിധ ഘട്ടങ്ങളിലായി 20 ആളുകള്‍ വന്നു പോയ ഹൗസില്‍ ഇപ്പോഴുള്ളത് ആറ് പേരാണ്. ഇവിരല്‍ ആരൊക്കെയാവും ടോപ്പ് ഫൈവില്‍ എത്തുക എന്ന് അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. നിലവില്‍ ഫിനാലെ വീക്കാണ് ഹൗസില്‍ നടക്കുന്നത്.ലക്ഷ്മിപ്രിയ, ദില്‍ഷ, സൂരജ്, റിയാസ്, ബ്ലെസ്ലി, ധന്യ എന്നിങ്ങന ആറ് പേരാണ് ഫൈനല്‍ ആറിലുള്ളത്. ഇവരുടെ അവസാനഘട്ട പോരാട്ടമാണ് വീട്ടില്‍ നടക്കുന്നത്.ബിഗ് ബോസില്‍ വിജയിക്കുക എന്നതുമാത്രമാണ് മത്സരാര്‍ത്ഥികളുടെ ലക്ഷ്യം. ഇവിടെ വിശ്വാസങ്ങള്‍ക്കോ അവിശ്വാസങ്ങള്‍ക്കോ സ്ഥാനമില്ല. ആ വിജയ കീരീടം ചുടന്നത് ആരായിരിക്കും എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.