അടുത്ത മാസം ഞാൻ എവിടെയായിരിക്കുമെന്ന് സുപ്രിയയ്ക്ക് പോലും അറിയില്ല; കൂടെയുണ്ടായിരിക്കണം എന്ന് ഭാര്യ പറയുന്ന ഒരേ ഒരു ദിവസം അതാണ്; മമ്മൂക്കയെ മുന്നില്‍ കണ്ടാല്‍ താനേ എഴുന്നേറ്റ് പോവും; ജീവിതവും സിനിമയുമായി പൃഥ്വിരാജ് !

മലയാള സിനിമയ്ക്ക് തന്നെ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ച നായകനാണ് പൃഥ്വിരാജ്. ചെറുപ്രായത്തിൽ തന്നെ സിനിമയിൽ നടനായി അരങ്ങേറിയ നായകൻ ഇന്നും ഒട്ടും മാറ്റുകുറയാതെ തിളങ്ങി നിൽക്കുകയാണ്. പൃഥ്വിരാജിന്റേതായ പഴയ അഭിമുഖങ്ങൾ കാണുമ്പോൾ മനസിലാക്കാൻ സാധിക്കുന്ന ഒന്ന് അദ്ദേഹത്തിന്റെ ലക്ഷ്യബോധവും നിശ്ചയ ദാർഢ്യവുമാണ് .

നിലവിൽ അഭിനയവും സംവിധാനവും നിര്‍മ്മാണക്കമ്പനിയുമൊക്കെയായി സജീവമാണ് പൃഥ്വിരാജ്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോര്‍ദാനിലേക്ക് പോയ അദ്ദേഹം അടുത്തിടെയാണ് തിരികെയെത്തിയത്. ചിത്രീകരണം അവസാനിക്കുന്നതിനിടയില്‍ സുപ്രിയയും അലംകൃതയും അവിടേക്കെത്തിയിരുന്നുവെന്നും മകളെ അവിടെയുള്ള സ്ഥലങ്ങളൊക്കെ കാണിച്ച് കൊടുത്തിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു. ഒരു പുതിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

“സിനിമയിലെത്തി ഇത്രയും വര്‍ഷങ്ങളായെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല എന്നും പൃഥ്വിരാജ് പറയുന്നുണ്ട്. മമ്മൂട്ടി സദസിലേക്ക് വരുമ്പോള്‍ എഴുന്നേറ്റ് നിന്നതിനെക്കുറിച്ചും പൃഥ്വിരാജ് പറഞ്ഞിരുന്നു. അത് ഓട്ടോമാറ്റിക്കലി സംഭവിച്ചതാണ്. മമ്മൂക്കയെ മുന്നില്‍ കണ്ടാല്‍ താനേ എഴുന്നേറ്റ് പോവും. അതാണ് അന്നും സംഭവിച്ചത്. നാളെ കമല്‍സാര്‍ വരുന്നത് കണ്ടാലും ഞാന്‍ എഴുന്നേറ്റ് പോവും. കമല്‍ഹാസന്‍ സാറിനേയും രജനികാന്ത് സാറിനേയും എനിക്കൊരുപാടിഷ്ടമാണ്. തെന്നിന്ത്യന്‍ സിനിമകളില്‍ നിന്നെല്ലാം അവസരം ലഭിക്കുന്നുണ്ട്.

ഞാനൊരു മലയാളി അഭിനേതാവാണ്. ഹിന്ദി സിനിമ ചെയ്യുകയാണെങ്കിലും ഞാന്‍ മലയാളത്തിലെ നടന്‍ തന്നെയാണ്. ഞാനൊരിക്കലും ഹിന്ദി നടനാണെന്ന് വിശ്വസിക്കുന്നില്ല. മലയാളമാണോ ഹിന്ദിയാണോ എന്ന കാര്യത്തിന് പ്രസക്തിയില്ല. സിനിമയിലെ കഥാപാത്രവും കഥയുമാണ് പ്രധാനപ്പെട്ടത്. ഭാഷാഭേദമന്യേ സഞ്ചരിക്കുന്ന മാധ്യമമാണ് സിനിമ. താരങ്ങളുടെ മാതൃഭാഷയോ നാടോ ഒന്നും പ്രധാനപ്പെട്ട കാര്യമല്ല.

എനിക്ക് ഡേറ്റ് മാനേജറൊന്നുമില്ല. ഞാന്‍ അടുത്ത മാസം എവിടെയായിരിക്കുമെന്ന കാര്യത്തെക്കുറിച്ച് സുപ്രിയയ്ക്ക് പോലും അറിയില്ല. പിറന്നാളിന് കൂടെ വേണമെന്നാണ് സുപ്രിയ പറയാറുള്ളത്. ഒരു സിനിമ ചെയ്യുമ്പോള്‍ത്തന്നെ അടുത്തതും വരാറുണ്ട്. ഒന്നിന് പിന്നാലെ ഒന്നൊന്നായാണ് മാനേജ് ചെയ്യാറുള്ളത്. എന്റെ ഡേറ്റുകളെക്കുറിച്ച് തുടക്കത്തിലേ പറയാറുണ്ട്.

“മൊഴി” എന്ന സിനിമയെകുറിച്ചും പൃഥ്വി പറയുന്നുണ്ട്. മൊഴി എനിക്കും ഏറെയിഷ്ടമുള്ള സിനിമയാണ്. ഈ സിനിമ ഇറങ്ങി 15 വര്‍ഷമായെന്ന് പറയുമ്പോള്‍ എനിക്ക് പ്രായമായത് പോലെയാണ് തോന്നുന്നത്. മികച്ചൊരു ചിത്രമാണത്. റിലേഷന്‍ഷിപ്പിന് ഏറെ പ്രധാന്യം നല്‍കിയ ചിത്രമാണിത്. പ്രകാശ് രാജ്, രാധാമോഹന്‍, സൂര്യ, ജ്യോതിക ഇവരെല്ലാമായി കൂടുതല്‍ അടുത്തത് മൊഴിയിലൂടെയാണ്. ഇത്രയും മനോഹരമായൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. രജനി സാര്‍ മൊഴിയെക്കുറിച്ച് പറയാന്‍ വിളിച്ചപ്പോള്‍ ഞാന്‍ ചെയറില്‍ നിന്നും ചാടി എഴുന്നേല്‍ക്കുക ആയിരുന്നു പൃഥിരാജ് പറഞ്ഞു.

about prithviraj

Safana Safu :