പേളിയും രജിത് കുമാറും നടത്തിയത് വിക്ടിം ഗെയിം! പ്രേക്ഷക പ്രീതിയും സിമ്പതിയും അതുവഴി നേടി . വൈറൽ കുറിപ്പ്

കാത്തിരിപ്പുകൾക്ക് ശേഷം ബിഗ് ബോസ് മലയാളം സീസൺ മൂന്നാം ഭാഗം തുടങ്ങുകയാണ്. ഇക്കുറി ഷോയിൽ മത്സരാർത്ഥികൾ ആരെല്ലാമായിരിക്കുമെന്ന ചർച്ച സോഷ്യൽ മീഡിയയിൽ തകൃതിയായി നടക്കുകയാണ്. ഇതിനകം സോഷ്യല്‍ മീഡിയ വഴി ബിഗ് ബോസിലേക്ക് പോവുന്ന താരങ്ങളെന്ന് പറഞ്ഞ പലരും തങ്ങളില്ലെന്ന് വ്യക്തമാക്കി മുന്നോട്ട് വന്നു. എന്നാല്‍ ആരൊക്കെ വന്നാലും പ്രേക്ഷകരുടെ വീക്‌നെസില്‍ കേറി പിടിക്കുന്ന ചില ഗെയിം വിക്ടീംസ് ഉണ്ടെന്ന് പറയുകയാണ് ഒരു ആരാധകന്‍. ബിഗ് ബോസ് മലയാളം ഓഫിഷ്യൽ ഫേസ്ബുക്ക് പേജിലെഴുതി കുറിപ്പിലൂടെയാണ് അബ്രാം ജോണ്‍ എന്ന വ്യക്തി ഷോ യെ കുറിച്ച് സംസാരിച്ചത്. കഴിഞ്ഞ രണ്ട് സീസണിലും പേളിയും രജിത് കുമാറും നടത്തിയത് ഒരു വിക്ടിം ഗെയിമാണ്. മലയാളികളുടെ വീക്‌നെസും അതാണെന്നും കുറിപ്പിലൂടെ വിശദമായി പറയുകയാണ്

കുറിപ്പ് ഇങ്ങനെയാണ്

ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷകപ്രീതി നേടിയ പേളി മാണി, രജിത് എന്നിവരെ പറ്റിയും അവരെ പ്രേക്ഷകര്‍ വിലയിരുത്തിയ രീതിയെപ്പറ്റിയുമാണ് ഈ പോസ്റ്റ്. പോസ്റ്റിന്റെ പ്രധാന ഉദ്ദേശ്യം സീസണ്‍ 3 നു മുന്നായി മലയാളി പ്രേക്ഷകന്റെ വിഷമിപ്പിക്കുന്ന നിരൂപണ രീതിയെ ഒന്നു വിമര്‍ശിക്കുക എന്നതാണ്. രജിത്, പേളി എന്നിവര്‍ തമ്മിലുള്ള സമാനതകള്‍ വളരെ ശ്രദ്ധേയമാണ്. പ്രധാനമായും ഗെയിം കളിക്കുന്ന രീതി. ഇര ആക്കപ്പെടുകയാണ് രണ്ടു പേരും. അതായത് മറ്റുള്ളവര്‍ക്ക് അറ്റാക്ക് ചെയ്യാന്‍ പഴുത് ഇട്ടുകൊടുക്കുക. എന്നിട്ട് വഴക്ക് ക്രിയേറ്റ് ചെയ്ത്, വീട്ടില്‍ ഒറ്റപ്പെട്ടു എന്ന ഇമേജ് ഉണ്ടാക്കിയെടുക്കുക. ഇതുവഴി പ്രേക്ഷക പ്രീതിയും സിമ്പതിയും നേടുക.

മറ്റു ഭാഷ ബിഗ് ബോസുകളില്‍ വളരെ അപൂര്‍വ്വമായി വിജയിക്കാറുള്ള ഈ ടെക്‌നിക് മലയാളത്തില്‍ എന്തുകൊണ്ടോ വന്‍വിജയമാണ്. ഒരുപക്ഷേ ഈ ഷോയുടെ പ്രധാന പ്രേക്ഷകര്‍ സീരിയല്‍ പ്രേക്ഷകരായതിനാലാകാം ഒരു ഇര നായകന്‍ ആക്കാനുള്ള ഈ പ്രവണത. രണ്ടു സീസണുകളിലും കണ്ട പ്രേക്ഷകന്റെ പ്രതികരണം സമാനമായിരുന്നു. ആദ്യ ദിനങ്ങളില്‍ വിക്ടിം ഗെയിമറെ (പേളി, രജിത്) ന്യായീകരിക്കും. തുടര്‍ന്ന് കുറച്ച് ആഴ്ചകള്‍ കഴിയുമ്പോള്‍ ഇത് ഗെയിമിന്റെ പാര്‍ട്ട് ആണെന്ന് മനസ്സിലാക്കുകയും ‘ഗെയിമാണെങ്കിലും സാരമില്ല. ഇയാള്‍ നല്ലൊരു ഗെയിമറാണല്ലോ’ എന്ന് പറയാനും തുടങ്ങും. പക്ഷേ ഇതിനോടകം ഈ ഇരയെ അറ്റാക്ക് ചെയ്തവരെ വില്ലനായി കണ്ടു കഴിഞ്ഞിരിക്കും.

ഇത്തരം ഒരു ഫസ്റ്റ് ഇംപ്രേഷന്‍ നേടുക എന്നതാണ് ഇവരുടെ ലക്ഷ്യം. And the one who is not familiar with the show will be easily manipulated. ഗെയിം കണ്ട് പരിചയമുള്ള ഒരു പ്രേക്ഷകന് ഈ ഗെയിം ഒരു ആവര്‍ത്തന വിരസതയും ഇവരെ ന്യായീകരിക്കുന്ന പ്രേക്ഷകര്‍ ഒരു നിരാശയുമാണ്. നല്ല ബിഗ് ബോസ് ഷോകളുടെ പ്രത്യേകത നോണ്‍ ലീനിയര്‍ ആയ കഥാപാത്ര രൂപീകരണമാണ്. GoT പോലെയുള്ള ടിവി ഷോകള്‍ കാണുന്നവര്‍ക്ക് മനസ്സിലാകും. ഒരു നായകന്‍, ഒരു വില്ലന്‍ എന്ന ഫോര്‍മാറ്റിന് പകരം ഒന്നിലധികം നായകരും വില്ലന്മാരും ഉയര്‍ന്നുവരുന്നതും താഴുന്നതും കാണാന്‍ കഴിയുമ്പോഴാണ് ഷോ നല്ലതാകുന്നത്.

പുതിയ താരോദയങ്ങള്‍ (ഉദാ: സീസണ്‍ 1 ലെ ഷിയാസ്) കാണാനും ഫോളോ ചെയ്യാനുമുള്ള താല്‍പര്യമാണ് സീസണ്‍ 1 കാണാന്‍ എന്നെ പ്രേരിപ്പിച്ചതും.

എന്നാല്‍ സീസണ്‍ 2 ലേക്ക് വരുമ്പോള്‍ ഇത്തരം ഒരു ക്യാരക്ടര്‍ ഡവലപ്‌മെന്റ് ഇല്ലാതാവുകയും ഒരു വിക്ടിം ഗെയിമറെ ഹീറോ ആയി പ്രേക്ഷകര്‍ പ്രതിഷ്ഠിക്കുകയും ചെയതു. ഷോയുടെ തകര്‍ച്ചയ്ക്കും ഇത് കാരണമായി. ഒരു ഹീറോ- ഒരു വില്ലന്‍ ഫോര്‍മാറ്റ് ക്രിയേറ്റ് ചെയ്യാന്‍ ഷോയുടെ ആദ്യ ദിവസങ്ങളില്‍ ശ്രമിക്കുന്നത് കാണാം. ഈ പ്രവണത മാറ്റുകയും മികച്ച, വ്യത്യസ്ത കഥാപാത്രങ്ങളുള്ള, നേരത്തെ തന്നെസുഹൃത്തുക്കളല്ലാത്ത, വ്യക്തികളെ മത്സരാര്‍ഥികളായി കൊണ്ടു വരേണ്ടതും ഷോയുടെ വിജയത്തിന് അനിവാര്യമാണ്. പുതുതായി ക്രിയേറ്റ് ചെയ്യപ്പെടുന്ന സുഹൃദ്ബന്ധങ്ങളും, അധികാരങ്ങളും കാണുന്നത് ഷോയെ മികച്ചതാക്കും. ഇത് ഒരു പറഞ്ഞു വെയ്പ്പാണ്.

കഴിഞ്ഞ രണ്ടു വര്‍ഷവും ഷോ കണ്ട വിക്ടിം ഗെയിമറെ ഒരു കണ്ടസ്റ്റന്‍ഡ് തീര്‍ച്ചയായും ആണ് മലയാളികളുടെ വീക്‌നെസ് എന്ന് മനസ്സിലാക്കുകയും ഇത്തവണ അതും കൊണ്ട് കളത്തിലിറങ്ങുകയും ചെയ്യും എന്നുറപ്പാണ്. ടീ ഷോ കാണുമ്പോള്‍ ഇതു ഒന്നു മനസ്സില്‍ വെച്ചിരിക്കുന്നത് നല്ലതാണ്. ‘ഇവരെന്നെ അറ്റാക്ക് ചെയ്യുന്നേ’ എന്ന് പറയുന്നവനെയും ‘ഇവന്‍ ഗെയിം കളിക്കുന്നു. ടീ ഇവനെ നോമിനേറ്റ് ചെയ്യുന്നു’ എന്ന് പറയുന്നവനെയും സപ്പോര്‍ട്ട് ചെയ്യാന്‍ ഞാനില്ല. ഗെയിം കളിക്കാനല്ലാതെ പിന്നെ തേങ്ങാ ചിരവാനാണോ ഇതില്‍ വന്നേ? ഗെയിമാകുമ്പോള്‍ അറ്റാക്ക് വരും. അങ്ങട് പ്രതിരോധിച്ചേക്കുക.

Noora T Noora T :