വളരെ ആഘോഷ പൂർവ്വം നടന്ന താരവിവഹമായിരുന്നു മേഘ്ന വിൻസെന്റെത്. ഡിംപിൾ റോസിന്റെ സഹോദരനും ബിസിനസുകാരനുമായ ഡോണിനെയാണ് വിവാഹം കഴിച്ചത്. എന്നാൽ ആ ദാമ്പത്യത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഇരുവരുടെയും വിവാഹ മോചനവും വാർത്തകളിൽ നിറഞ്ഞിരുന്നു
ആദ്യ സമയങ്ങളിൽ ആരാധകർ ഉൾപ്പെടെ വിവാഹമോചന വാർത്ത വിശ്വസിച്ചിരുന്നില്ല. വ്യാജ വാർത്തകളാകണമെന്ന് ആരാധകർ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇരുവരും ആദ്യം ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു ഡോൺ രണ്ടാം വിവാഹം കഴിച്ചത്.
ലോക് ഡൗൺ സമയത്തായിരുന്നു ഡോണിന്റെ വിവാഹം നടന്നത്. തൃശൂരിൽ വച്ചുനടന്ന ലളിതമായ വിവാഹ ചടങ്ങിൽ വച്ചാണ് ഡോൺ വിവാഹിതനായത്. കോട്ടയം സ്വദേശി ഡിവൈൻ ക്ലാരയാണ് ഡോണിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്.
ഇപ്പോൾ ഇതാ ഡിവൈനിന്റെയും ഡോണിന്റെയും ജീവിതത്തിലെ പുതിയ സന്തോഷം ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 21 ജനുവരിയിൽ ഡിവൈൻ ഒരു ആൺകുഞ്ഞിന് ജന്മംനൽകിയെന്നാണ് ഡോൺ ടോണി സോഷ്യൽ മീഡിയ വഴി അറിയിക്കുന്നത്. ഡോണിന്റെ സഹോദരിയും നടിയുമായ ഡിംപിളും സന്തോഷം പങ്ക് വെച്ചിട്ടുണ്ട്
.